Appam, Appam - Malayalam

ജൂലൈ 15 – ബോധിച്ച പുരുഷൻ

“യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു (പ്രവർത്തി 13 :22).

ദാവീദ് കർത്താവിനെ അളവുകൂടാതെ സ്നേഹിച്ചു കർത്താവിന്റെ അടുത്തുകൂടി ജീവിക്കുവാനും അവന്റെ സ്നേഹത്തിൽ നിറയുവാനും അവൻ സ്വയം തന്നെത്താൻ ഏല്പിച്ചുകൊടുത്തു, ആടുകളെ മേയ്ക്കുന്ന സമയത്ത് ആദ്യമായി ദൈവത്തെയും ദൈവ രാജ്യത്തെയും അവൻ അന്വേഷിച്ച കാരണം  അവന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഉയർച്ച ലഭിച്ചു

താൻ യുവാവായിരുന്ന സമയത്ത് സകല മനുഷ്യരും അവനെ നിസ്സാരനായി കണക്കാക്കി, സ്വന്തം സഹോദരന്മാർ പോലും അവനെക്കുറിച്ച്   അങ്ങനെയാണ് വിചാരിച്ചത്, പക്ഷേ  ദൈവത്തോടുള്ള അവന്റെ  അടുപ്പം അവനെ വളരെ ഉയരത്തിൽ എത്തിച്ചു, ഗോലിയാത്തിനെ  എതിർത്ത സമയത്ത് അവൻ പറഞ്ഞ വാക്കുകൾ ദൈവത്തോടുള്ള അവന്റെ സ്നേഹത്തെയും അടുപ്പത്തെയും നമുക്ക്  വ്യക്തമാക്കുന്നു, ” ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ? (1ശമു 17:26) എന്നു പറഞ്ഞു. എന്ന് സത്യവേദപുസ്തകത്തിൽ നമുക്ക് വായിക്കുവാൻ കഴിയും.

ഗോലിയാത്തിനോട് അവൻ സംസാരിക്കുന്ന സമയത്ത് “ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു (1ശമു 17:45). എന്നു പറഞ്ഞു അതുകൊണ്ടാകുന്നു ദാവീദിന്റെ  സകലകാര്യങ്ങളെയും ദൈവം വിജയമാക്കി തീർത്തത് . നിങ്ങൾ ദൈവത്തിന് വേണ്ടിയും ദൈവവചനത്തിനു വേണ്ടിയും  ധൈര്യമായി നിൽക്കുന്ന സമയത്ത് തീർച്ചയായും കർത്താവു നിങ്ങളെ ഉയർത്തും നിങ്ങൾ ഒരിക്കലും ലജ്ജിച്ചു പോവുകയില്ല.

രണ്ടാമതായി ദാവീദ് കർത്താവിന്റെ  പരിജ്ഞാനം അവകാശമാക്കി സത്യ വേദപുസ്തകം പറയുന്നു”; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു (1ശമു 16:18).

മേൽപ്പറഞ്ഞ ഈ വാക്കുകൾ അവന്റെ  അടുക്കൽ എന്ത് കാര്യം ഏൽപ്പിച്ചാലും അതിനെ വിജയകരമായി അവൻ പൂർത്തീകരിക്കും എന്നതാകുന്നു, ബുദ്ധിശക്തിയും പരിജ്ഞാനം ഉണ്ടായിരുന്ന കാരണം കൊണ്ട് അവൻ അങ്ങനെ പ്രവർത്തിച്ചു.

ശൗലിന്റെ കൊട്ടാരത്തിൽ അവൻ ചെന്നപ്പോൾ അവന്റെ ഈ പരിജ്ഞാനം പ്രായോഗികബുദ്ധി തുടങ്ങിയവ ശൗലിന്റെ  മകനായ  യോനാഥാനെ ഇവനോട് അടുപ്പിച്ചു, അവർ ഏറ്റവും വലിയ സ്നേഹിതന്മാർ ആയി മാറി, ദൈവ മക്കളെ കർത്താവു നിങ്ങളുടെ കൂടെ ഉള്ളപ്പോൾ നിങ്ങൾ പ്രായോഗിക ബുദ്ധിയുള്ളവർ ആയി മാറും വളരെ വലിയവർ ആയി തീരും.

മൂന്നാമതായി ദാവീദ് ദൈവവചനത്തെ അളവില്ലാതെ സ്നേഹിച്ചു, അവന്റെ  കാലഘട്ടത്തിൽ ന്യായപ്രമാണ പുസ്തകങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവൻ അതിനോട് വളരെ അധികം ആഗ്രഹം ഉള്ളവൻ ആയിരുന്നു അതിനെ രാത്രിയും പകലും ധ്യാനിക്കുന്ന ഒരു മനുഷ്യനായിരുന്നു അങ്ങനെയുള്ളവൻ ഭാഗ്യവാൻ എന്ന് അവൻ പറഞ്ഞു, അങ്ങനെയുള്ള ഭാഗ്യത്തെ തന്റെ ജീവിതത്തിലും അവൻ സ്വീകരിച്ചു.

ദൈവ മകളേ നിങ്ങൾ ക്രിസ്തുവിനെ സ്നേഹിച്ച അവനെ അനുഗമിക്കുന്നു എങ്കിൽ തീർച്ചയായും കർത്താവു നിങ്ങളെ ഉയർത്തും ക്രിസ്തു നിങ്ങളുടെ സകല അനുഗ്രഹത്തിനും അടിസ്ഥാനമായി തീരും അവൻ നിങ്ങളുടെ  വെളിച്ചവും എന്റെ രക്ഷയും ആകയാൽ നിങ്ങൾ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല (സങ്കീ 27: 1)

ഓർമ്മയ്ക്കായി: “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ” (സങ്കീർത്തനം 119: 9).

Leave A Comment

Your Comment
All comments are held for moderation.