Appam, Appam - Malayalam

ജൂൺ 17 – കണ്ണീരിൽ ആശ്വാസം

യേശു അവളോട്( മരിയ) സ്ത്രീയെ എന്തുകൊണ്ട് കരയുന്നു ആരെ അന്വേഷി ക്കുന്നു എന്നു ചോദിച്ചു (യോഹ 20 :15)

സ്ത്രീയെ എന്തുകൊണ്ട് കരയുന്നു എന്ന് കർത്താവിന്റെ ചോദ്യം മഗ്ദലനക്കാരി

മരിയയുടെ ഹൃദയത്തെ എത്രത്തോളം സന്തോഷിപ്പിച്ചു ആശ്വാസം നൽകി എന്ന് നിങ്ങൾക്കറിയാമോ, അവൾ റബ്ബീ എന്ന് വളരെ സന്തോഷത്തോടെ കൂവി വിളിച്ചു.

എന്തുകൊണ്ട് കരയുന്നു എന്ന് ചോദിച്ച കർത്താവ് തന്റെ മുഖദർശനം അവൾക്ക് ക്രമമായി നൽകി, കല്ലറയിൽ നിന്ന് കരഞ്ഞുകൊണ്ടിരുന്ന അവളുടെ ഹൃദയം നിമിഷ നേരം കൊണ്ട് തുള്ളിച്ചാടി, ജീവനോടെ ഇരിക്കുന്ന തന്റെ രക്ഷകനായി മുഖാമുഖം കണ്ടപ്പോൾ, സകല കണ്ണുനീരും മാഞ്ഞുപോയി ഹായ് എത്ര സന്തോഷം.

സത്യ വേദപുസ്തകം പറയുന്നു അവരുടെ കണ്ണുനീർ എല്ലാം അവൻ തുടയ്ക്കും, ഇനി മരണമില്ല ദുഃഖമില്ല നിലവിളിയില്ല, പഴയത് എല്ലാം ഇല്ലാതെ പോയി (വെളിപാട് 21: 4)

ഹിസ്കിയ രാജാവ് ഒരിക്കൽ കരഞ്ഞു നിലവിളിച്ചു. അവൻ മരണത്തിന് അടുക്ക ലെത്തി, ദൈവം ഇനിയും ചില വർഷം എനിക്ക് ജീവിക്കുവാൻ അനുവദിക്കുക യില്ലേ അവന്റെ ഹൃദയം വളരെ അധികം ദുഃഖിച്ചു, അവൻ തന്റെ മുഖം മതില് ഭാഗത്ത് തിരിച്ചു കർത്താവിനെ നോക്കി കരഞ്ഞു നിലവിളിച്ചു അപേക്ഷിച്ചു എന്ന് സത്യവേദപുസ്തകം പറയുന്നു.

ഉടൻതന്നെ കർത്താവ് പ്രവാചകനായ യെശ്ശയ്യാവിനെ അവന്റെ അടുക്കൽ അയച്ചു. നിന്റെ അപേക്ഷയെ ഞാൻ കേട്ടു, നിന്റെ കണ്ണുനീർ ഞാൻ കണ്ടു, ഇതാ നിന്റെ നാളുകളെ 15 വർഷം കൂട്ടി നിനക്ക് നൽകുന്നു (യെശ്ശ 38:5) ഇതാ ഞാൻ നിന്നെ സൗഖ്യമാക്കും, മൂന്നാം ദിവസം നീ ദേവാലയത്തിലേക്ക് പോകും (2രാജാവ് 20 :5 )എന്ന് കർത്താവ് അവനോട് സംസാരിച്ചു.

നിങ്ങളുടെ കണ്ണുനീർ കർത്താവിന്റെ ഹൃദയത്തെ അലിയിക്കുന്നു നിങ്ങളുടെ കണ്ണുനീർ അവഗണിച്ചു അവൻ ഒരിക്കലും കടന്നുപോകുന്നത് അല്ല, അവൻ ഭൂമി യിൽ ആയിരുന്ന സമയത്ത് ഒരുപാട് കണ്ണീർ വാർത്തു എന്ന് ദൈവവചനത്തിൽ നാം വായിക്കുന്നു, ലാസറിനു വേണ്ടി അവൾ കണ്ണുനീർ വാർത്ത്.

യെരുശലേമിലെ രക്ഷയ്ക്കുവേണ്ടി അവൻ കണ്ണുനീർ വാർത്ത്, ഗത്ശമനേ തോട്ടത്തിൽ വച്ച് ലോക രക്ഷക്ക് വേണ്ടി കണ്ണുനീർ വാർത്തു. വളരെ വലിയ ശബ്ദത്തോടെ ദൈവത്തോട് നിലവിളിച്ചു.

ദൈവ മകളേ കർത്താവു നിങ്ങളുടെ കണ്ണുനീർ കാണുന്നു കണ്ണീരെ തുടയ് ക്കുന്നു, നിങ്ങൾ കരയുന്ന സമയത്ത് അവൻ നിങ്ങൾക്ക് ആശ്വാസം നൽകുന്നു, മാത്രമല്ല സമാധാനം നൽകി നിങ്ങളെ ആശ്വസിപ്പിക്കുന്നു, അവൻ നിങ്ങളുടെ കണ്ണുനീർ കാണാതിരിക്കുമോ?

ഓർമ്മയ്ക്കായി: അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകല മുഖങ്ങളിലുംനിന്നു കണ്ണുനീർതുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകല.ഭൂമി യിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളി ച്ചെയ്തിരി ക്കുന്നതു. (യെശ്ശ 25:8)

Leave A Comment

Your Comment
All comments are held for moderation.