Appam, Appam - Malayalam

ജൂൺ 05 – ഹൃദയം കലങ്ങുമ്പോൾ ആശ്വാസം

നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. (യോഹന്നാൻ 14 :1)

ഈ ലോകത്ത് ഹൃദയം കലങ്ങി കണ്ണുനീരോടെ വേദനയോടെ ജീവിക്കുവാൻ ആരും ആഗ്രഹിക്കില്ല. ഹൃദയ കലക്കം എന്നു പറയുന്നത് പിശാചു കൊണ്ടുവരുന്ന ഏറ്റവും വലിയ പരീക്ഷണം, നമ്മുടെ ഹൃദയം കലങ്ങുമ്പോൾ നാം എന്തു ചെയ്യണമെന്ന് അറിയാതെ തെറ്റിന്റെ മേൽതെറ്റ് ചെയ്തുകൊണ്ടേയിരിക്കും ചിലരുടെ ഹൃദയം എപ്പോഴും കലങ്ങി പതർച്ച ഉള്ളതായിരിക്കും.

പലപ്പോഴും പലരും ദുഃഖ വാർത്ത കേൾക്കുമ്പോൾ ഹൃദയം കലങ്ങി ദുഃഖിക്കും, ചിലർക്ക് കഠിന വാക്കുകൾ കേൾക്കുമ്പോൾ ഹൃദയ കലക്കം ഉണ്ടാകും, ദേഷ്യം കൂടുമ്പോൾ നമുക്ക് കണ്ണുകാണാത അവസ്ഥ ഉണ്ടാകും ആ സമയത്തും ഹൃദയ കലക്കം ഉണ്ടാകും.

നിങ്ങൾ ഏത് അവസ്ഥയിലും ഹൃദയം കലങ്ങി പോകരുത് നിങ്ങളുടെ ഹൃദയം കലങ്ങി പോകുന്ന സമയത്ത്, കഷ്ടപ്പാട് ഉണ്ടാകുന്ന സമയത്ത് കർത്താവിന്റെ അടുക്കൽ വരിക, മനുഷ്യന്റെ അടുക്കൽ ഓടിചെല്ലാതെ കർത്താവിന്റെ പാദത്തിങ്കൽ വരിക, കർത്താവിന്റെ അടുക്കൽ വന്ന് എല്ലാവരും ഹൃദയ കലക്കത്ത് നിന്ന് വിടുതൽ പ്രാപിച്ചു എന്ന് സത്യവേദ പുസ്തകത്തിൽ നാം വായിക്കുന്നു.

ഒരിക്കൽ യേശുക്രിസ്തുവും ശിഷ്യന്മാരും പടകിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ആ സമയത്ത് വലിയ കോലിളക്കം ഉണ്ടായി, വെള്ളം പടകിൽ ഇറച്ചു കയറി എന്തുചെയ്യണമെന്നറിയാതെ ശിഷ്യന്മാരുടെ ഹൃദയം കലങ്ങി, കർത്താവ് പടകിന്റെപിന്നാമ്പുറത്ത് സുഖമായി ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അവനെ വിളിച്ചു കർത്താവേ ഞങ്ങൾ ഇപ്പോൾ മരിച്ചുപോകും നിനക്ക് ഇതിനെക്കുറിച്ച് ഒരു വിചാരം ഇല്ലേ എന്ന് ചോദിച്ചു (മർക്കോസ് 4: 38)

അവൻ ഉടൻ എഴുന്നേറ്റു കാറ്റിനെയും കടലിനെയും നോക്കി ശാസിച്ചു ശാന്തമായി ഇരിക്കുക എന്ന് കല്പിച്ചു അപ്പോൾ അവിടെ സാന്തത ഉണ്ടായി. യേശു അവരോട് എന്തുകൊണ്ട് ഭയപ്പെടുന്നു? നിങ്ങൾക്ക് വിശ്വാസം ഇല്ലാതെ പോയ കാരണമെന്ത് എന്ന് ചോദിച്ച് (മർക്കോസ് 4 :40)

ഹന്ന ദൈവാലയത്തിൽ കർത്താവിന്റെ അടുക്കൽ വന്നു തന്റെ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചു, മരിയ കർത്താവിന്റെ അടുക്കൽ വന്നു നല്ലതിനെ തിരഞ്ഞെടുത്തു, നിങ്ങളുടെ ഹൃദയം കലങ്ങി പോകാതെ കർത്താവിന്റെ അടുക്കൽ വരിക കർത്താവു എപ്പോഴും നിങ്ങളുടെ കൂടെ ഉള്ള കാരണം തീർച്ചയായും അവൻ നിങ്ങളെ സഹായിക്കും,

സത്യ വേദപുസ്തകം പറയുന്നു വിശ്വസിക്കുന്നവൻ കലങ്ങി പോവുകയില്ല എന്ന് (യെശ്ശ 28 :16 ) നിങ്ങൾക്ക് ഏതെങ്കിലുമൊരു അവസ്ഥയിൽ പതർച്ച ഉണ്ടാകുമെങ്കിൽ നിങ്ങളെ സ്നേഹിക്കുന്ന കർത്താവിന്റെ പേരിൽ നിങ്ങൾക്ക് വിശ്വാസമില്ല എന്നാകുന്നു അതിന്റെ അർത്ഥം, ദൈവമക്കളെ കർത്താവിൽ വിശ്വസിക്കുക കർത്താവു നിങ്ങളുടെ സകല ഹൃദയ കലക്കവും മാറ്റി നിങ്ങൾക്ക് സമാധാനം നൽകും.

ഓർമ്മയ്ക്കായി:എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. (ഫിലിപ്പിയർ 4 :7)

Leave A Comment

Your Comment
All comments are held for moderation.