Appam, Appam - Malayalam

ജൂലൈ 21 – ദൈവത്തോട് മല്ലു പിടിക്കുന്നവൻ

“അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു.അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി (ഉല്പത്തി 32 :24 -25).

യാക്കോബിന്റെ ജീവിതം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ മല്ലു പിടിത്തം ആയിരുന്നു. തന്റെ അമ്മയുടെ ഗർഭത്തിൽ വച്ച് സഹോദരനായ ഏശാവിനോട് മല്ലു പിടിച്ചു, ശ്രേഷ്ഠ ഭാഗത്തിന് വേണ്ടി മല്ലു പിടിച്ചു, താൻ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കുവാൻ വേണ്ടി പതിനാലു വർഷം ബുദ്ധിമുട്ടി അധ്വാനിച്ചു, തന്റെ അമ്മായിയപ്പനോട് തനിക്ക് ഉള്ള അവകാശം നേടിയെടുക്കുവാൻ വേണ്ടി വളരെക്കാലം മല്ലു പിടിച്ചു.

ഈ എല്ലാ  മല്ലുപിടുത്തത്തിന്റെയും ഉപരിയായി  അനുഗ്രഹത്തിന് വേണ്ടി ദൈവത്തോട് മല്ലു പിടിച്ചു! യാപ്പേക്ക് എന്ന നദി തീരത്ത് വച്ച് കർത്താവിനോട് ചെയ്ത മല്ലു പിടിത്തം അവന്റെ ജീവിതത്തിൽ വളരെയധികം ഉയർച്ച നൽകുന്നതായിരുന്നു അതിന്റെ അവസാനം യാക്കോബ് എന്ന് പേരുള്ള അവൻ ഇസ്രായേൽ എന്ന് വിളിക്കപ്പെട്ടു കളിപ്പിക്കുന്നവൻ എന്ന് അർത്ഥം വരുന്ന അവന്റെ ആ പേര് ദൈവ പ്രഭു എന്ന അർത്ഥത്തിൽ മാറി. അവൻ ദൈവത്തോട് മൽപ്പിടുത്തം നടത്തി വിജയിച്ചതാകുന്നു അതിന്റെ കാരണം.

തന്നിലും ശക്തിയേറിയവനോട് മൽപ്പിടിത്തം നടത്തുവാൻ അവന് കഴിയുകയില്ല (സഭാപ്രസംഗി 6:10) എന്ന് സത്യവേദപുസ്തകം പറയുന്നു എങ്കിൽ തന്നെക്കാൾ ശക്തിയുള്ള കർത്താവിനോട് യാക്കോബു എങ്ങനെ മൽപ്പിടുത്തം നടത്തി? , അവൻ അതിൽ വിജയിച്ചത് എങ്ങനെ?

ദൈവമക്കളെ നാം പ്രാർത്ഥനയിൽ പോരാട്ടം നടത്തുന്ന സമയത്ത് നമ്മോട് ചേർന്ന് ക്രിസ്തു ഭൂമിയിലേക്ക് ഇറങ്ങി വന്ന് പോരാട്ടം നടത്തുന്നു ക്രിസ്തു മാത്രമല്ല പരിശുദ്ധാത്മാവും പോരാട്ടം നടത്തുന്നു നമുക്കുവേണ്ടി കണ്ണീരോട് അവൻ പോരാടുന്നു അതുകൊണ്ടാണ്  ദൈവമക്കളുടെ പോരാട്ടം വിജയത്തിൽ അവസാനിക്കുന്നത്.

ഹോശേയാ  യാക്കോബിനെകുറിച്ച് എഴുതുമ്പോൾ “അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻനമ്മോടുസംസാരിച്ചു.”   (ഹോശേയാ 12:3,4) എന്ന് എഴുതുന്നു, യാക്കോബ് എന്ന മനുഷ്യൻ ദൈവത്തോട് മൽപ്പിടിത്തം നടത്തിയ കാരണം ആ മൽ  പിടുത്തം  മനുഷ്യരോട് സമാധാനം ഉണ്ടാക്കുവാൻ കാരണമായി തീർന്നു.ഏശാവിനോട് സമാധാനം ഉണ്ടാക്കുവാൻ അത് കാരണമായി തീർന്നു പല വർഷകാലം പിണങ്ങി പിരിഞ്ഞ സഹോദരന്മാർ ഒന്നിച്ച് ആയി ഇത് എത്ര വലിയ സന്തോഷം.

ദൈവ മക്കളെ, രാത്രികാലങ്ങളിൽ നിങ്ങൾ ദൈവത്തോട് മൽപ്പിടുത്തം നടത്തി പ്രാർത്ഥിച്ചു ജീവിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു മാറ്റം കൊണ്ടുവരും ദൈവ അനുഗ്രഹം കിട്ടും നീ എന്നെ അനുഗ്രഹിച്ച് ഇല്ലെങ്കിൽ ഞാൻ നിന്നെ വിടുകയില്ല എന്ന് ഒറ്റയ്ക്ക് ദൈവത്തോട് മൽപ്പിടുത്തം നടത്തി അനുഗ്രഹം സ്വീകരിച്ച യാക്കോബിനെ കുറിച്ച് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നില്ലേ? യാക്കോബിനെ ഇസ്രായേൽ ആയി മാറ്റിയ ദൈവം നിങ്ങളെയും ആത്മീയമായി അനുഗ്രഹിക്കും, നിങ്ങളുടെ ജീവിതം വിജയകരമായി തീരും.

ഓർമ്മയ്ക്കായി: “മർത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ”  (ഇയ്യോബ് 7: 1).

Leave A Comment

Your Comment
All comments are held for moderation.