Appam, Appam - Malayalam

ഓഗസ്റ്റ് 04 – ദൈവ സാദൃശ്യപ്രകാരം

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;( ഉല്പത്തി 1 :26)

ദൈവം തന്റെ സാദൃശ്യ പ്രകാരം മനുഷ്യനെ സൃഷ്ടിക്കുവാൻ ആഗ്രഹിച്ചു, അവൻ തന്റെ സാദൃശ്യ പ്രകാരം മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1: 27) ദൈവം ആത്മാവാകുന്നു അങ്ങിനെ ആത്മാവായി ഇരിക്കുന്ന ദൈവം തന്റെ ആത്മാവിനെ മനുഷ്യന്റെ ഉള്ളിൽ വെച്ച് കാരണം അവൻ ദൈവത്തോട് ആത്മാവിൽ എപ്പോഴും ബന്ധപ്പെട്ട കൊണ്ടിരിക്കുന്നു.

അല്പം ആലോചിക്കുക! സ്വഭാവികമായി നിങ്ങളുടെ മനസ്സിൽ ദൈവത്തോട് കൂട്ടായ്മ സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു തവളയോട് അല്ലെങ്കിൽ എലിയോട് നിങ്ങൾ കൂട്ടായ്മ ഉണ്ടാക്കുവാൻ  ആഗ്രഹിക്കുകയില്ല, കാരണം ദൈവം മനുഷ്യനെ അങ്ങനെയല്ല സൃഷ്ടിച്ചത്, മൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും വ്യത്യസ്തമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു.

തവളകൾ തങ്ങളുടെ കൂട്ടത്തോടെ, എലികൾ തങ്ങളുടെ കൂട്ടത്തോടെ കൂട്ടായ്മ ആചരിക്കും. പക്ഷേ നാം ദൈവ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കാരണം, നമ്മൾ ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന കാരണം, ദൈവത്തോട് കൂട്ടായ്മ ആചരിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.

ദാവീദ് അതിനുവേണ്ടി ദാഹിച്ചു” മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും”. (സങ്കീ42: 1,  2) എന്നു പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക.

നിങ്ങൾക്ക് നിങ്ങളുടെ ജഡപ്രകാരം അല്ലെങ്കിൽ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ദൈവത്തോട് കൂട്ടായ്മ ആചരിക്കുവാൻ കഴിയുകയില്ല. അതേ സമയത്ത് നിങ്ങളുടെ ആത്മാവിൽ ദൈവത്തോട് കൂട്ടായ്മ ആചരിക്കുവാൻ കഴിയും, നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ ആത്മാവു ദൈവത്തോട് കൂട്ടായ്മ ആചരിക്കുന്നു, ആത്മാവിൽ അവൻ നിങ്ങളോട് സഞ്ചരിക്കുന്നു യേശു പറഞ്ഞു ദൈവം ആത്മാവാകുന്നു അവനെ  നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും അവനെ നമസ്കരിക്കണമെന്ന് (യോഹ4 :24)

ലോകത്ത് പാവം പ്രവേശിച്ച സമയത്ത് മനുഷ്യന്റെ ആത്മാവ് അശുദ്ധിയുള്ളതായി  മാറുകയും അതുകൊണ്ട് അവന് ദൈവത്തോടു കൂടെ ഉണ്ടായിരുന്ന കൂട്ടായ്മ നഷ്ടപ്പെടുകയും ചെയ്തു, പക്ഷേ ദൈവം മനുഷ്യനോടു കൂട്ടായ്മ ആചരിക്കുവാൻ ആഗ്രഹിച്ച കാരണം കൊണ്ട് തന്റെ ഏകജാതനായ പുത്രനെ കുരിശിൽ മരിക്കുവാൻ അനുവദിച്ചു. അവന്റെ രക്തം മുഖാന്തരം പാപമോചനവും പരിശുദ്ധാത്മാവും നമുക്ക് കിട്ടി, ആ പരിശുദ്ധാത്മാവ് സ്ഥിരമായി  നിങ്ങളുടെ കൂടെ വസിക്കുന്നത് കൊണ്ട് കർത്താവിനോട് കൂടുതൽ കൂടുതൽ കൂട്ടായ്മ ആചരിക്കുവാൻ നമുക്ക് സാധിക്കുന്നു.

ദൈവമക്കളെ വിശ്വാസമുള്ളവറായി ദൈവം ആത്മാവായിരിക്കുന്നു, അവൻ തന്റെ ആത്മാവിനെ ഞങ്ങൾക്ക് നൽകിയിരിക്കുന്നു, അവൻ അത് ഞങ്ങൾക്ക് നൽകിയത് അവനിൽ ഞങ്ങൾ സന്തോഷിക്കുവാൻ വേണ്ടിയാകുന്നു, അതുകൊണ്ട് കർത്താവിൽ കൂട്ടായ്മ ആചരിക്കാം എന്നു പറഞ്ഞു ദൈവത്തെ സ്തുതിക്കുക

ദൈവത്തോടുള്ള നിങ്ങളുടെ കൂട്ടായ്മ കർത്താവിൽ എപ്പോഴും കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുക.

ഓർമ്മയ്ക്കായി:- – യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും. (സങ്കീർത്തനം 149: 4)

Leave A Comment

Your Comment
All comments are held for moderation.