No products in the cart.
ഓഗസ്റ്റ് 02 – പേർ നൽകുവാൻ
യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി;(ഉല്പത്തി 2 :19)
ദൈവം മൃഗങ്ങളെയും പക്ഷികളെയും, സകല സസ്യങ്ങളെയും വർദ്ധിക്കുവാൻ വേണ്ടി സൃഷ്ടിച്ചു, വർദ്ധിച്ചു വരുവാൻ കൽപ്പിച്ചു. ഓരോ വൃക്ഷവും തന്നെ പോലെ വേറൊരു വൃക്ഷത്തെ സൃഷ്ടിക്കണം, ഒരു മാമ്പഴം ആയിരക്കണക്കിൽ മാമ്പഴങ്ങൾ ഉണ്ടാക്കുവാൻ കാരണമായി തീരണം, മനുഷ്യർ മക്കളെയും, മൃഗങ്ങൾ അതിന്റെ വർഗ്ഗത്തിലുള്ള മൃഗങ്ങളെയും വർധിപ്പിക്കണം.
ഒരു മുളക് തൈയിനെ നോക്കുക. അതിൽ ആരംഭകാലത്ത് എത്രത്തോളം എരിവ് ഉണ്ടായിരുന്നുവോ അതേ എരിവു തന്നെ ഇന്നും ഉണ്ട്. അങ്ങനെയെങ്കിൽ ക്രിസ്തുവിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട നിങ്ങൾക്കും അവന്റെ അതേ സ്വഭാവം ഉണ്ടായിരിക്കണമല്ലോ?
നിങ്ങൾ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനാകുന്നു തുടർന്നും അങ്ങനെ തന്നെ, നിങ്ങൾ നടക്കുമ്പോൾ അത് രാജ നടയായിരിക്കണം. നിങ്ങളുടെ മുഖത്ത് എപ്പോഴും ദൈവീക പ്രസാദം ഉണ്ടായിരിക്കണം, ദൈവത്തിന്റെ അടുക്കൽ എങ്ങിനെ ശക്തി ഉണ്ടോ അതുപോലെയുള്ള ശക്തി നിങ്ങൾക്കും ഉണ്ടായിരിക്കണം. സിംഹം രാജാവിനെ പോലെ നടക്കുന്നു, ഗജവീരന്മാർ അതിന്റെ ശക്തി പ്രകടിപ്പിക്കുന്നു, കുഞ്ഞാട് സൗമ്യമായ സ്വഭാവം ഉള്ളതായി ഇരിക്കുന്നു. കർത്താവിന്റെ ഛായയിൽ, അവന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട നാം, അവനെപ്പോലെ തന്നെ ആയിരിക്കേണ്ട?
ദൈവം താൻ സൃഷ്ടിച്ച ചിലതിനു മാത്രമേ പേർ നൽകിയുള്ളൂ, വെളിച്ചത്തിന് പകലെന്നും, ഇരുട്ടിന് രാത്രി എന്നും പേരിട്ടു. പക്ഷേ മറ്റുള്ള സകല ശക്തികൾക്കും മനുഷ്യൻ പേര് നൽകണമെന്ന് ദൈവം കല്പിച്ചു, തനിക്ക് പേർ നൽകുന്ന ശക്തി എങ്ങനെ ഉണ്ടോ അതുപോലെതന്നെ മനുഷ്യനും ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു.
ദൈവം 10 കൽപ്പനകൾ നൽകി സകല മനുഷ്യരും അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നടക്കണം എന്ന് വിചാരിച്ചു, നാം ദൈവത്തിന്റെ മക്കൾ ആകയാൽ രാജാധിരാജാവിന്റെ മക്കൾ ആകയാൽ നമുക്ക് ചില അധികാരങ്ങൾ ദൈവം നൽകി, അതിന്റെ അടിസ്ഥാനത്തിൽ ആകുന്നു മനുഷ്യൻ പക്ഷികൾക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ജല ജന്തുക്കൾക്കും പേർ നൽകിയത്, ഏതൊക്കെ മൃഗങ്ങൾക്കും ഏതൊക്കെ സസ്യങ്ങൾക്കും എന്തൊക്കെ പേര് അന്ന് ആദം നൽകിയോ ആ പേർ തന്നെയാണ് ഇന്നും നാം ഭൂമിയിലെ അവയെ വിളിക്കുവാൻ ഉപയോഗിക്കുന്നത്.
ദൈവ മക്കളെ നിങ്ങൾ ഒരിക്കലും ദൈവത്തിന്റെ സന്തതികൾ എന്ന കാര്യം മറന്നു പോകരുത്, ആ ബന്ധത്തിന് അടിസ്ഥാനത്തിൽ അവർ നിങ്ങൾക്ക് നൽകുന്ന അധികാരത്തെയും ഭരണ ചുമതലയും നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഉപയോഗിക്കുക.
ഓർമ്മയ്ക്കായി:- – നിന്റെസേനാദിവസ ത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു. (സങ്കീ110 :3)