Appam, Appam - Malayalam

നവംബർ 27 – നരിയാണിയോളം !

“എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.” (യേഹേ  47:3).

ഈ  47-ആം അധ്യായം ആത്മീയമായി ആഴമായ രഹസ്യങ്ങളെ വെളിവാക്കുന്ന ഒരു അധ്യായം ആയിരിക്കുന്നു, ഇവിടെ പരിശുദ്ധാത്മാവിനെ ഒരു  ആഴമേറിയ നദിയായി ഉപമിച്ചു ആ ആഴമേറിയ നദിക്കകത്ത് ദൈവമക്കൾ ഘട്ടം ഘട്ടമായി ഇറങ്ങിച്ചെല്ലുന്ന അനുഭവത്തെക്കുറിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മാവ് ആദ്യമായി നൽകുന്ന അനുഭവം നരിയാണി  വരെ ആകുന്നു. നല്ല ചൂടുള്ള സമയത്ത് ഒരു മനുഷ്യൻ വെയിലും ചൂടും സഹിക്കുവാൻ പറ്റാത്ത അവസ്ഥയിൽ നടന്നു വരുമ്പോൾ ഒരു നദി കാണുന്നു

എന്ന് വിചാരിക്കുക അങ്ങനെ അവൻ അതിനെ കാണുന്ന സമയത്ത് അവന്റെ ചൂട് കുറയ്ക്കുവാൻ വേണ്ടി ഓടിച്ചെന്ന് ആ നദിക്ക് അകത്ത് തന്റെ കാലുകളെ ആദ്യം ചവിട്ടും അങ്ങനെ കാലുകളെ  നദി യ്ക്കകത്ത് വയ്ക്കുന്ന സമയത്ത് അവന്റെ  കാലുകളിൽ ഉണ്ടായിരുന്ന ഉഷ്ണം ഘട്ടം ഘട്ടമായി ഇല്ലാതെയായി തീരും അവന്റെ കാലുകളിൽ ഒരു തണുപ്പ് അനുഭവപ്പെട്ട് കാലിന്റെ വേദനകൾ എല്ലാം മാറി ഒരു ആശ്വാസം കിട്ടും.

മാത്രമല്ല അത് അവന്റെ ശരീരത്തിലും ഹൃദയത്തിലും മനസ്സിലും ഒരു  തണുത്ത അവസ്ഥയെ സൃഷ്ടിക്കും. അതിലൂടെ അവന് സന്തോഷം അനുഭവപ്പെടും.

എനിക്ക് ഒരു സഹോദരനെ അറിയാം അവൻ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്തിന്റെ അടുത്ത് ഒരു സുന്ദരമായ ചെറിയ തോട്  ഒഴുകുന്നുണ്ടായിരുന്നു വെളുപ്പിനെ നാലു മണിയാകുമ്പോൾ അദ്ദേഹം അതിൽ  കുളിക്കുവാൻ വേണ്ടി ചെല്ലും. തണുപ്പുകാലത്ത് ആ തോട്ടിലെ വെള്ളം വളരെ തണുത്തതായി ഐസ് കട്ട പോലെയായിരിക്കും. അതിൽ കാൽ വയ്ക്കുന്ന സമയത്ത് തന്നെ വളരെയധികം തണുപ്പും ഉണ്ടാകും അങ്ങനെയുള്ള സമയത്ത് ആ തോട്ടിൽ ഇറങ്ങുമ്പോൾ തന്നെ എനിക്ക് അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കുവാനുള്ള പ്രേരണ ഉണ്ടാകും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

നിങ്ങളിൽ ആത്മാവ് നിറയ്ക്കപ്പെടുന്ന അവസ്ഥയിൽ നിങ്ങളുടെ മനസ്സും ശരീരവും വളരെയധികം സന്തോഷിക്കും നിങ്ങൾ ദൈവ ആത്മാവ് കൊണ്ട് നിറയ്ക്കപ്പെടും ദൈവത്തിന്റെ ശക്തി നിങ്ങളുടെ ഉള്ളിൽ പ്രവേശിക്കും..നരിയാണിയോളം ഉള്ള അനുഭവം എന്നു പറയുന്നത് പരിശുദ്ധാത്മാവ് കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന വളരെ വലിയ സന്തോഷമായിരിക്കുന്നു.

കൊച്ചു കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോട് കടൽത്തീരത്ത് ചെല്ലുന്ന ചില അവസ്ഥയുണ്ടാകും ഇങ്ങനെ അവർ കടൽതീരത്ത് ചെല്ലുന്ന സമയത്ത് കടൽ വെള്ളം കാണുമ്പോൾ തന്നെ ഓടിച്ചെന്ന് തന്റെ കാലുകൾ കടൽ വെള്ളത്തിൽ നനയ്ക്കും നരിയാണിയോളം പൊക്കമുള്ള വെള്ളത്തിൽ അവർ ചെന്ന് കഴിഞ്ഞാൽ അവർക്ക് വളരെ അധികം സന്തോഷം ഉണ്ടാകും അങ്ങനെയുള്ള സന്തോഷം അവരുടെ മാതാപിതാക്കൾക്കും വളരെ അധികം സന്തോഷം ഉളവാക്കുന്നതായിരിക്കും.

*പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങൾക്ക് കിട്ടുന്ന അവസരത്തിൽ നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം ഉണ്ടാകും ( റോമർ 5:5) അതിലൂടെ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ വളരെ അധികം സ്നേഹം ഉണ്ടാകുന്നു. ആ സ്വർഗീയ നദി സ്വർഗ്ഗീയ സ്നേഹത്തെ നിങ്ങളുടെ ഹൃദയത്തിൽ പൂർണ്ണമായി നിറയ്ക്കുന്നു,

ദൈവമക്കളെ ആത്മീയ ആഴമായ അനുഭവത്തെ ആഗ്രഹിക്കുക. ആത്മാവിനോട് എപ്പോഴും കൂട്ടായ്മ ഉള്ളവർ ആയി ജീവിക്കുവാൻ ആഗ്രഹിക്കുക.*

ഓർമ്മയ്ക്കായി :- “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; ” ( യോഹന്നാൻ  7:38,39).

Leave A Comment

Your Comment
All comments are held for moderation.