Appam, Appam - Malayalam

ജൂൺ 09 – പ്രതികൂലസമയത്ത് ആശ്വാസം

ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.

(റോമർ 8 :33)

കുറ്റം പറയുന്ന ആത്മാവുകൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു, തടവുകാരനെ വക്കീൽ കുറ്റപ്പെടുത്തുന്നു, ഒരു രാജ്യത്തെ രാജ്യം കുറ്റപ്പെടുത്തുന്നു, രാഷ്ട്രീയപ്പാർട്ടി തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തുന്നു, അയൽക്കാർ തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തുന്നു ബന്ധുക്കൾ തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തുന്നു,

ഇന്നത്തെ ആത്മീയലോകത്ത് വിശ്വാസികളെ കുറ്റപ്പെടുത്തുവാൻ വിശ്വാസികളും, ദൈവ വേലക്കാരെ കുറ്റപ്പെടുത്തുവാൻ ദൈവ വേലക്കാരനും ഇറങ്ങിത്തിരിക്കുന്നത് എത്രത്തോളം ദുഃഖം ഉളവാക്കുന്ന കാര്യം ആയിരി ക്കുന്നു. ദൈവമക്കളെ പലരും നിങ്ങളെ കുറ്റപ്പെടുത്തുവാൻ ഇറങ്ങി തിരിച്ചിരി ക്കുന്നുവോ, നിങ്ങളുടെ ഹൃദയം ദുഃഖിക്കുവാൻ തക്ക രീതിയിലെ നിങ്ങളെ വ്രണപ്പെടുത്തി സംസാരിക്കുന്നുവോ നിങ്ങളുടെ ഹൃദയത്തിൽ ഉണങ്ങാതെ വ്രണം പോലെ അവയെല്ലാം നിങ്ങളെ ദുഃഖത്തിലാഴ്ത്തുന്നുവോ?

സത്യ വേദപുസ്തകം പറയുന്നു” ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം”

(റോമർ 8 :33)

ഡാനിയേലിനെ കുറ്റപ്പെടുത്തുവാൻ ബാബിലോൺ പ്രധാനികൾ വളരെ അധികം പരിശ്രമിച്ചു, അവസാനം ദൈവീക കാര്യത്തിൽ മാത്രമേ അവനെ കുറ്റപ്പെടുത്തുവാൻ കഴിയുകയുള്ളൂ എന്ന് തീരുമാനിച്ചു രാജാവിന്റെ അടുക്കൽ അവനെക്കുറിച്ച് കുറ്റപ്പെടുത്തി. അതുകൊണ്ട് ഡാനിയേലിനെ സിംഹത്തിനെ ഗുഹയിൽ ഇട്ട് അതിഭയങ്കരമായ സംഭവം, പക്ഷേ സിംഹം ഡാനിയേലിന്ടെ അടുക്കൽ പോലും വന്നിട്ടില്ല.”രാജാവു ദാനീയേലി നോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു.” ദാനീയേൽ രാജാവിനോടു: രാജാവുദീർഘായുസ്സായിരിക്കട്ടെ.സിംഹങ്ങൾഎനിക്കുകേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാ ത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.(ദാനിയേൽ 6: 20-22)

മനുഷ്യർ അവനെ കുറ്റപ്പെടുത്തി പക്ഷേ ദൈവത്തിന്റെ മുൻപിൽ അവൻ നീതിമാൻ ആയിരുന്നു കർത്താവു അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു അതുകൊണ്ട് കർത്താവു സിംഹത്തിനെ ഗുഹയിൽ ഡാനിയേൽ ഉണ്ടായിരുന്ന പ്പോൾ അവനെ രക്ഷപ്പെടുത്തുവാൻ ശക്തനായിരുന്നു.

ദൈവ മക്കളെ മറ്റുള്ളവർ നിങ്ങളുടെ പേരിൽ വ്യാജമായി കുറ്റം ആരോപിക്കുന്ന സമയത്ത് കർത്താവു നിങ്ങളുടെ കുറ്റം കാണുന്നവനല്ല അവൻ നിങ്ങളുടെ സത്യ സന്ധത കണ്ടു നിങ്ങളെ അനുഗ്രഹിച്ചു ഉയർത്തുന്നു, ശത്രുക്കളുടെ ഇടയിൽ കർത്താവിന്റെ കൃപാ നിങ്ങൾക്ക് കിട്ടും നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

ഓർമ്മയ്ക്കായി: യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; (സംഖ്യ 23:21)

Leave A Comment

Your Comment
All comments are held for moderation.