Appam, Appam - Malayalam

ജൂലൈ 06 – കർത്താവിന്റെ മുമ്പിൽ നിൽക്കുന്നവൻ

“ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ” (1 രാജാ
17 :1).

കർത്താവിന്റെ മുമ്പിൽ നിൽക്കുന്നവൻ  എന്ന് പറയുന്നതിനേക്കാൾ വലിയ പരി ചയം ഈ ലോകത്ത് ഒന്നും തന്നെ ഇല്ല, കർത്താവിന്റെ മുമ്പിൽ നിൽക്കുവാൻ പരിശീലിച്ച് ഒരു വ്യക്തിക്ക് രാജാക്കന്മാരുടെ മുമ്പിൽ നിൽക്കുവാൻ പേടി ഉണ്ടാകില്ല, ഏലിയാവിന്റെ ജീവിതത്തിൽ സംഭവിച്ച ഈ കാര്യത്തെ ഞാനോർത്തു പോക്കുന്നു.

ഏലിയാവ് ഓരോ ദിവസവും അതിരാവിലെ വിജനമായ ഒരു സ്ഥലത്ത് ചെന്ന് ദൈവത്തിന്റെ മുമ്പിൽ നിന്ന് ദൈവത്തെ സ്തുതിച്ചു കാണും രണ്ട് കൈകളും കർത്താവിനു മുമ്പായി ഉയർത്തി ദൈവമേ ഞാൻ അങ്ങയുടെ മുന്നിൽ നിൽക്കുന്നു നീ എനിക്ക് രാജാധിരാജാവും കർത്താധി  കർത്താവുമായിരിക്കുന്നു നീ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച സർവ്വശക്തനായ ദൈവം, സകല അധികാരവും നിന്റെ കയ്യിൽ ആകുന്നു എന്ന് അവൻ ദൈവത്തെ സ്തുതിച്ചു കാണും.

അങ്ങനെ തുടർച്ചയായി ദൈവ സമൂഹത്തിൽ അവൻ നിൽക്കുമ്പോൾ ദൈവത്തിന് ശക്തിയും മഹത്വവും കൃപയും അവനു തുടർച്ചയായി ദൈവം നൽകിയിരിക്കും, അതുകൊണ്ടാണ്  അവൻ ആഹാബ്  രാജാവിന്റെ മുമ്പിൽ  അവന്റെ  കൊട്ടാരത്തിൽ  വച്ചു ഞാൻ പറഞ്ഞിട്ട് അല്ലാതെ ഈ വർഷങ്ങളിൽ മഞ്ഞും മഴയും ഉണ്ടാവുകയില്ല എന്ന് ശക്തമായി ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ മുൻപിൽ നിന്നു കൊണ്ട് ഞാൻ അവന്റെ ജീവനെ പ്രതി അറിയിക്കുന്നു എന്നു പറയുവാൻ കഴിഞ്ഞു.

നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മുമ്പിൽ  നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.( സങ്കീ 95:6) എന്ന ആഗ്രഹത്തോടെ സങ്കീർത്തനകാരൻ നമ്മെ വിളിക്കുന്നു. നമുക്ക് തുടർച്ചയായി പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുവാൻ കാരണം നാം ഈ വിളിയെ അംഗീകരിക്കാത്തതു കൊണ്ടാകുന്നു. ദൈവ മക്കളെ നിങ്ങൾ എല്ലാ ദിവസവും അതിരാവിലെ സമയത്ത് കർത്താവിന്റെ മുമ്പിൽ താഴ്മയോടെ നിൽക്കുന്നു എങ്കിൽ കർത്താവു നിങ്ങളെ കൂടുതൽ കൂടുതൽ വലിയവൻ ആകും, നിങ്ങൾക്ക് ഒരു വക്കീലിനെ മുൻപിലോ ഡോക്ടറുടെ മുൻപിലോ പൊലീസുകാരന്റെ  മുമ്പിലോ കൈ കെട്ടി നിൽക്കേണ്ട അവസ്ഥ വരികയില്ല, അതായത് കർത്താവിന്റെ മുമ്പിൽ നിൽക്കുന്നവന് ഒരിക്കലും സാധാരണക്കാരനായ ഒരു മനുഷ്യന്റെ മുമ്പിൽ നിൽക്കേണ്ട അവസ്ഥ വരികയില്ല.

തന്നെക്കുറിച്ച് സ്വയം പറയുന്ന സമയത്ത് ഏലിശാ പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക “അതിന്നു എലീശാ: ഞാൻ സേവിച്ചു നില്ക്കുന്ന സൈന്യങ്ങളുടെ യഹോവ യാണ, (2 രാജാ 3 :14) ദൈവദൂതനായ ഗബ്രിയേൽ തന്നെ കുറിച്ച് പറയുമ്പോൾ ഞാൻ ദൈവ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ എന്ന് പറയുന്നു (ലൂക്കോ 1:19) ദൈവ സന്നിധിയിൽ  നിൽക്കുന്നു എന്നത് ഏലിശാവിന്റെ മഹത്വം, അത് ദൈവദൂതന്മാരുടെ അനുഭവം നിങ്ങൾക്ക് അങ്ങനെ പറയുവാൻ കഴിയുമോ?

ദൈവമക്കളെ നിങ്ങളുടെ രാജ്യം കുടുംബം തുടങ്ങിയവയുടെ ഉണർവിന് വേണ്ടി നിങ്ങൾ ദൈവ സമൂഹത്തിൽ നിൽക്കുന്നുവോ? ഏലിയാവിനെ പോലെ ഉത്സാഹത്തോടെ ദൈവ സമൂഹത്തിൽ നിൽക്കുക. ഇന്നത്തെ തലമുറയിൽ കർത്താവു തിരഞ്ഞെടുത്ത ഏലീയാവു നിങ്ങൾ തന്നെയല്ലേ?

ഓർമ്മയ്ക്കായി:  “മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേ ണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ(ലൂക്ക 21:36).

Leave A Comment

Your Comment
All comments are held for moderation.