Appam, Appam - Malayalam

ഒക്ടോബർ 19 – ആത്മീയ വരം കിട്ടിയ 12 പേർ!

അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു ” ( മത്തായി. 10:1).

യേശു തന്റെ 12 ശിഷ്യന്മാർക്കും ആത്മാവിന്റെ ദാനങ്ങളും ശക്തികളും അധികാരങ്ങളും നൽകി അവരോടു രോഗികളെ സൗഖ്യമാക്കി കുഷ്ഠരോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ എഴുന്നേൽക്കുകയും ചെയ്യുക  എന്നു പറഞ്ഞു ശക്തിയായി കല്പിച്ചു. ക്രിസ്തീയ ജീവിതത്തിൽ ഒരുപാട് വ്യക്തികൾക്ക് ആത്മീയ ദാനം എന്ന് പറയുന്നത് വാക്കിൽ മാത്രമേയുള്ളൂ

തനിക്ക് കിട്ടുവാനുള്ള അപ്പന്റെ സമ്പത്തും വസ്തുവകകളും എവിടെയുണ്ട് എന്ന് പോലും അന്വേഷിക്കുവാൻ കൂട്ടാക്കാത്ത മകനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ സത്യ വേദപുസ്തകംപറയുന്നു“സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്കു അറിവില്ലാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരി 12:1).

” എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു, .ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.” (1 கொரி. 12:7-11).

കർത്താവു ഈ ആത്മീയദാനങ്ങൾ നിങ്ങൾക്ക് വേണ്ടിയും എനിക്ക് വേണ്ടിയും വച്ചിരിക്കുന്നു. ഒരുപക്ഷേ നിങ്ങൾ ഞാൻ പണ്ട്  ദുഷ്ടനും ദ്രോഹി യും പാവം ചെയ്തവനും ആയിരുന്നു ദൈവം എനിക്ക് ഇത് നൽകുമോ എന്ന് സംശയിച്ചാൽ “നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.” ( സങ്കീ 68:18) എന്ന് സത്യവേദപുസ്തകം പറയുന്നു എന്ന കാര്യം നിങ്ങൾ മറന്നുപോകരുത്,  മാനസാന്തരപ്പെട്ട ദുഷ്ടന്മാർക്കും ദൈവം തന്റെ ദാനങ്ങളെ  വാഗ്ദാനം ചെയ്യുന്നു.

*ദാനങ്ങളെ  സ്വീകരിക്കുവാൻ ഏലിശാവിനു  ഉണ്ടായിരുന്ന ആഗ്രഹം  നിങ്ങൾക്കും ഉണ്ടാകണം

ഏലിയാവിന്ടെ  ആത്മാവോടും ശക്തിയോടും കൂടി മാത്രമല്ല ആത്മീയദാനങ്ങൾ  ഇരട്ടിയായി ലഭിക്കുവാൻ വേണ്ടി  തന്റെ സമ്പത്തും മഹത്വവും എല്ലാം വിട്ടേച്ച് അവനെ അനുഗമിച്ചു അതിനു വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഏത് കഷ്ടപ്പാടിലൂടെ നടക്കുവാനും അവൻ തയ്യാറായി  അങ്ങനെ അവൻ ആത്മാവിനെ രണ്ടിരട്ടിയായി സ്വീകരിച്ചു.*

ദൈവമക്കളെ ഇന്ന് ലോകം ദൈവത്തിന്റെ അത്ഭുതങ്ങൾ കാണുവാൻ ആഗ്രഹിക്കുന്നു നിങ്ങൾ ആത്മീയദാനങ്ങളിലൂടെ ആത്മാവിനെ ഫലങ്ങളെ നിങ്ങളുടെ ജീവിതത്തിൽ വെളിപ്പെടുത്തി ദൈവത്തിന്റെ അടുക്കൽ ആത്മാക്കളെ ചേർക്കുവാൻ ശ്രമിക്കുക.

ഓർമ്മയ്ക്കായി:- “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാ വിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” ( പ്രവർത്തി 10:38).

Leave A Comment

Your Comment
All comments are held for moderation.