Appam, Appam - Malayalam

ഏപ്രിൽ 07 – സ്തുതിയുടെ വസ്ത്രം!

ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; യെശ്ശ 61:3

നിങ്ങൾ ദുഃഖത്തോടെ ഇരിക്കുന്നത്  കർത്താവിന് ഹിതമല്ല. കർത്താവു നിങ്ങളെ സന്തോഷംകൊണ്ട് നിറയ്ക്കുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾ തടവിന്റെ ആത്മാവിൽ ഇരിക്കുന്നത് അവന് ഇഷ്ടമല്ല സന്തോഷ് ത്തിന്റെ ആത്മാവുകൊണ്ട് നിങ്ങളെ നിറച്ച  സ്തുതിയുടെ വസ്ത്രം നിങ്ങൾക്ക് നൽകുന്നു. ബഹിരാകാശ യാത്രക്കാർക്ക് വിശേഷപ്പെട്ട വസ്ത്രം ഉള്ളതുപോലെ, സ്വർഗ്ഗീയ ദൈവത്തെ കാണുവാൻ, അവനെ  ആരാധിക്കുവാൻ നിങ്ങൾക്ക് വിശേഷപ്പെട്ട വസ്ത്രം ആവശ്യമായിരിക്കുന്നു.

മുകളിൽ കാണും വാക്യത്തിൽ ദുഃഖത്തിന് ഹറാം എന്ന് എഴുതപ്പെട്ടിരിക്കുന്നു ചിലർ മറ്റുള്ളവരുടെ കാരണം ദുഃഖിക്കുന്നു, ചെല സ്വയം ദുഃഖിക്കുന്നു, സഭകളിൽ സുവിശേഷകന്മാരോട് കോപിച്ചു ചിലർ വീടുകളിൽ ഇരിക്കുന്നു. ബന്ധുക്കളെ കുറ്റപ്പെടുത്തി കൂട്ടായ്മയിൽ നിന്നും മാറി നിൽക്കുന്നു, കുടുംബത്തിലെ ഭാര്യ ഭർത്താവ് മക്കൾ എന്നിവരും  കലഹിച്ച് കുറേ കുടുംബത്തിൽ ഒറ്റയ്ക്കൊറ്റയ്ക്ക് ജീവിക്കുന്നു,

രാത്രി സന്തോഷത്തോടെ പാട്ടുപാടുന്ന നൈറ്റിംഗ്  ഗേൾ പക്ഷി ഒരിക്കൽ ദുഃഖത്തോടെ തന്റെ കൂട്ടിൽ പാടാതെ ഒതുങ്ങിക്കൂടി, ആ മരത്തിന്റെ നിഴലിൽ താമസിച്ച  ഒരു ആട് ആ പക്ഷിയോട് നീ എന്തുകൊണ്ട് പാടുനില്ല?  നിന്റെ പാട്ടുകേൾക്കുവാൻ വേണ്ടി കാട്ടിലുള്ള എല്ലാവരും ആഗ്രഹത്തോടെ കാത്തിരിക്കുന്നു. എന്ന് പറഞ്ഞു.

അതിന് ആ നൈറ്റിംഗേൽ പക്ഷി ആടിനോട് തവളകളുടെ ശബ്ദം എന്നെ അസ്വസ്ഥമാക്കുന്നു അത് നിന്റെ ചെവികൊണ്ട് കേൾക്കുന്നില്ലേ? പല കരുത്ത് വണ്ടന്മാർ തണ്ടേ വൃത്തികെട്ട സ്വരത്തിൽ ശബ്ദിക്കുന്നു. അതും നീ കേൾക്കുന്നില്ല?  ഈ അവസ്ഥയിൽ ഞാനെങ്ങനെ പാട്ടുപാടും?  എന്ന് ചോദിച്ചു

അതിന് ആട് പക്ഷിയെ നീ പാടാതെ ഇരിക്കുന്നതുകൊണ്ട് മാത്രം ആ തവളയും കരുത്ത് മണ്ടന്മാരും പാടുന്നു, അതിന്റെ സ്വരം കേൾക്കുന്നു, നീ പാടാതെ കാരണം കൊണ്ട് ഇരുട്ടിന്റെ ദുഃഖം ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു, നീ പാടുമോ? എന്ന് ചോദിച്ചു.

അപ്പോൾ വേറെ മാർഗമില്ലാതെ ആ പക്ഷി പാടുവാൻ ആരംഭിച്ചു  പാടും തോറും ഉത്സാഹം കൂടിക്കൂടിവന്നു, ഓ എത്ര മധുരമായ പാട്ട്,! ആ പാട്ട് ആരംഭിച്ചശേഷം ആ കാട്ടിൽ വേറെ ശബ്ദങ്ങൾ കേൾക്കാതെ ആയി.

നിങ്ങൾ ദൈവത്തെ സ്തുതിക്കാതെ വെറുതെ ഇരിക്കുകയാണോ? ആർ നിങ്ങളെ സ്നേഹിച്ചാലും സ്നേഹിച്ചില്ലെങ്കിലും കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു അവൻ എപ്പോഴും നിങ്ങളുടെ മേൽ കൃപ ഉള്ളവനായി സ്നേഹമുള്ളവനായിരിക്കുന്നു. മനസ്സുറു ക്കം ഉള്ളവൻ ആയിരിക്കുന്നു അവനെ നിങ്ങൾ സ്തുതിച്ചു പാടുകയില്ലേ.?

ദൈവ മക്കളെ നിങ്ങൾ അവനെ സ്തുതി പാടുവാൻ ആരംഭിച്ചാൽ, മല പോലെയുള്ള ലോക ദുഃഖങ്ങൾ സൂര്യനെ  കണ്ട മഞ്ഞുപോലെ അലിഞ്ഞ് ഇല്ലാതായി തീരും. കർത്താവിൽ എപ്പോഴും സന്തോഷത്തോടെ പാടി കൊണ്ടിരിക്കുക.

ഓർമ്മയ്ക്കായി:പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; റുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. (ഉത്തമഗീതം 2 :12)

Leave A Comment

Your Comment
All comments are held for moderation.