No products in the cart.
മാർച്ച് 28 – കരുതുന്നു
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. (1പത്രോസ് 5 :7)
കർത്താവ് നമ്മെ സ്നേഹത്തോടെ കരുതുന്നവന് ആകുന്നു. നമ്മുടെ ആരോഗ്യം, ആത്മീയ അവസ്ഥ, നമ്മുടെ മക്കൾ തുടങ്ങിയവയെക്കുറിച്ച് കരുതുന്നവൻ, അവൻ നിങ്ങളെ കറുതുന്നതുകൊണ്ട് നിങ്ങളുടെ ഉള്ളിൽ ദൈവശക്തി അധികം അധികമായി വ്യാപരിക്കുന്നു.
ഒരിക്കൽ തിരുപ്പത്തൂർ ഉപവാസ പ്രാർത്ഥനാ യോഗങ്ങൾ അവസാനിച്ചു തിരികെ വരുന്ന വഴിക്ക് വെച്ച് ഞങ്ങളുടെ വാഹനം അപകടത്തിൽ പെട്ടു, കാറോടിച്ചത് ഞാനായിരുന്നു, എനിക്കും എsâ പിതാവിനും മാതാവിനും വളരെ അധികം പരിക്കുപറ്റി, ഞങ്ങൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി,
ഓരോ ദിവസവും സ്നേഹമുള്ള ദൈവമക്കൾ ഞങ്ങളെ അന്വേഷിക്കുകയും ഞങ്ങളുടെ അടുക്കൽ വരികയും ചെയ്തു, ഒരുപാട് ദൈവദാസന്മാർ ടെലഫോണിലൂടെ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എന്ന ഞങ്ങളെ ആശ്വസിപ്പിച്ചു, നേരിട്ട് വന്ന് കണ്ണുനീരോടെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച ദൈവ ദാസന്മാരെ ഓർത്ത് ഞങ്ങൾ വളരെയധികം സന്തോഷിച്ചു. കർത്താവിsâ കുടുംബം എത്ര മനോഹരം!
നാം ദുഃഖിച്ചു ഇരിക്കുന്ന സമയത്ത് മറ്റുള്ളവർ നമ്മെ സ്നേഹത്തോടെ അന്വേഷിക്കണം എന്ന ചിന്ത നമ്മുടെ മനസ്സിൽ വരുന്നു, പക്ഷേ ആർ വന്നാലും വന്നില്ലെങ്കിലും കർത്താവു നമ്മുടെ അടുക്കൽ നിന്ന് സ്ഥിരമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു. യെശ്ശയ്യാവ് പറയുന്നു “ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.” എന്ന്(യെശ്ശയ്യാവ് 30:19)
ഹാഹരിsâ ജീവിതത്തിൽ കോലിളക്കം ഉണ്ടായപ്പോൾ, അവൾ തsâ മകനെ എടുത്തു അബ്രഹാമിsâ വീട്ടിൽനിന്ന് ഇറങ്ങേണ്ട അവസ്ഥ വന്നു. ധനവാനായ അബ്രഹാം അവൾക്ക് നൽകിയതോ രണ്ടോമൂന്നോ അപ്പവും അല്പം വെള്ളവും മാത്രം, അവളെ മരുഭൂമിയിൽ അന്വേഷിക്കുവാൻ ആരും ഇല്ലായിരുന്നു പക്ഷേ സ്നേഹത്തോടെ ദൈവം അന്വേഷിച്ചു ” നിനക്ക് എന്തുപറ്റി ഭയപ്പെടേണ്ട” എന്നു പറഞ്ഞു ദൈവം അവളെ ആശ്വസിപ്പിച്ചു. ബാലൻsâ ശബ്ദം ദൈവം കേട്ടു (ഉല്പത്തി 21: 17)
ഈ ലോകത്ത് നിങ്ങളെ ആരും മനസ്സിലാക്കിയില്ല എങ്കിലും കർത്താവു നിങ്ങളെ സ്നേഹത്തോടെ മനസ്സിലാക്കി അടുത്തുവന്നു നിങ്ങളെ അന്വേഷിക്കും മാത്രമല്ല അമ്മയെ പോലെ അവൻ ആശ്വസിപ്പിക്കും, സത്യ വേദപുസ്തകം പറയുന്നു “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവsâ മേൽ ഇട്ടുകൊൾവിൻ”. (1പത്രോസ് 5 :7)
ദുഃഖങ്ങളെ സ്വയം ഏറ്റെടുത്ത് വെറുപ്പോടെ കർത്താവിനെ കുറ്റം പറയുന്നവരെ കുറിച്ച് കർത്താവ് പറയുന്നത് “എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എsâ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല. എന്നാണ് (യെശ്ശയ്യാവ് 43:22) ദൈവ മക്കളെ കർത്താവു നിങ്ങളുടെ ദുഃഖങ്ങളെല്ലാം അന്വേഷിക്കുന്നവൻ ആകയാൽ, എപ്പോഴും സന്തോഷിപ്പിൻ.
ഓർമ്മയ്ക്കായി:നിsâ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല. (സങ്കീർത്തനം 55:22)