No products in the cart.
മാർച്ച് 26 – നീതിമാന്മാർ ആക്കുന്നു
മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. (റോമർ 8 :30)
ദൈവം താൻ തിരഞ്ഞെടുത്ത വ്യക്തികളെ നീതിമാന്മാർ ആക്കുന്നു. അവരുടെ അനീതികൾ എല്ലാം സ്വയം ചുമണ് നീതിയുടെ വസ്ത്രത്തെ അവർക്ക് ധരിപ്പിക്കുന്നു. അതിനുവേണ്ടിയാണ്പാവം ഇല്ലാത്ത അവൻ പാപിയായി തീരുന്നത്.
അബ്രഹാം കർത്താവിനെ വിശ്വസിച്ചു അത് അവനു നീതിയായി അംഗീകരിക്കപ്പെട്ടു, അപ്പോസ്തലനായ പൗലോസ് പറയുന്നു”വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. (റോമർ 5: 1) ദൈവം നിങ്ങളെ നീതിമാന്മാർ ആക്കി ഇരിക്കുന്ന അവസ്ഥയിൽ ആർക്കും നിങ്ങളെ കുറ്റപ്പെടുത്തുവാനോ നിങ്ങളെ ആക്രമിക്കുവാനോ കഴിയുകയില്ല.
അപ്പോസ്തലനായ പത്രോസ്”നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷംചെയ്യുന്നവൻ ആർ? (1പത്രോസ് 3;:13) എന്നു പറയുന്നു. ഒരുപക്ഷേ നിങ്ങളെ മറ്റുള്ളവർ ദൂഷണം പറഞ്ഞു വ്രണപ്പെടുത്തുന്നു എങ്കിൽ അതിനെക്കുറിച്ച് വിഷമിക്കേണ്ട, ആവാക്കുകൾ കാരണം അധൈര്യപ്പെടുകയും വേണ്ട.
നിങ്ങളെ അവർ എപ്പോൾ വ്രണപ്പെടുത്തിയോ അപ്പോൾ നിങ്ങൾക്കായി മുറിവേറ്റ കർത്താവിനെ നോക്കിപ്പാർകുക. നിങ്ങൾ എപ്പോൾ വേദന പെട്ടാലും ആ സമയത്ത് നല്ല സമരിയക്കാരൻ ആയി കർത്താവു നിങ്ങളുടെ അടുക്കൽ എത്തിച്ചേരും. അവൻമനസ്സലിവോടു കൂടെ നിങ്ങളുടെ അടുക്കൽ എത്തി, തsâ രക്തമായ വീഞ്ഞു കൊണ്ടും, പരിശുദ്ധാത്മാവായഎണ്ണ കൊണ്ടും നിങ്ങളുടെ മുറിവുണക്കി നിങ്ങളെ ആശ്വസിപ്പിക്കും.
മറ്റുള്ളവർ നിങ്ങൾക്ക് വിരോധമായി തിരിയുന്ന സമയത്ത്, ക്രിസ്തുവിsâ വഴികളെ നോക്കി പാർക്കുക, അവനെ പരീശന്മാർ വളരെ ധൈര്യമായി കുറ്റം പറഞ്ഞപ്പോൾ, ഭൂതങ്ങളുടെ തലവൻ, പിശാചു പിടിച്ചവൻ എന്ന് പറഞ്ഞപ്പോൾ, ജനം കർത്താവിനെ ഉപേക്ഷിച്ച് ബരബാസിനെ തെരഞ്ഞെടുത്തപ്പോൾ, അവനെ ക്രൂശിൽ തറയ്ക്കുക എന്ന് ഒച്ചത്തിൽ നിലവിളിച്ചപ്പോൾ, അവനെ കളിയാക്കിയപ്പോൾ, എല്ലാം ക്ഷമയോടെ അവൻ സഹിച്ചു, ആ കർത്താവ് ആണ് നിങ്ങളുടെ അടുക്കൽ ഉള്ളത്.
സത്യ വേദപുസ്തകം പറയുന്നു ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എsâ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിsâ നിമിത്തം വീഴും.(യെശ്ശയ്യാവ് 54:15) അതുകൊണ്ട് വിഷമിക്കരുത്, നിങ്ങളുടെ ശത്രുക്കളും നിങ്ങളുടെ വിരോധികളും നിങ്ങളുടെ അടുക്കൽ എത്തുന്ന കാലം വരും.
ഓർമ്മയ്ക്കായി:നാണത്തിന്നുപകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്കു ഉണ്ടാകും.(യെശ്ശയ്യാവ് 61:7)