Appam - Malayalam, AppamAppam - Malayalam

മാർച്ച് 19 – അഭിഷേകം ചെയ്തു

ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവആത്മാവു എന്റെമേൽ ഉണ്ടു; (ലൂക്കോസ് 4 :18)

അഭിഷേകം ചെയ്യപ്പെട്ടവർക്ക് കർത്താവ് തsâ വേല നൽകുന്നു ആ സുവിശേഷവേലയെ നിവർത്തിക്കുവാൻ അവർക്ക് ജ്ഞാനം,ശക്തി, ബലം തുടങ്ങിയവ നൽകുന്നു. പഴയ നിയമത്തിൽ പുരോഹിതന്മാരെ അഭിഷേകം ചെയ്യുന്ന സമയത്ത് എനിക്ക് പുരോഹിത വേല ചെയ്യുവാൻ…. അവരെ അഭിഷേകം ചെയ്തു….. വിശുദ്ധികരിക്കുക (പുറപ്പാട് 28:41) എന്ന് കർത്താവ് പറയുന്നു, കർത്താവിനാൽ വീണ്ടെടുക്കപ്പെട്ടവർ പുതിയനിയമത്തിൽ ദൈവത്തിന് മുമ്പാകെ പുരോഹിതന്മാർ ആയിരിക്കുന്നു. സഭയിലെ പ്രസംഗിക്കുവാൻ പ്രസംഗപീഠത്തിൽ മുമ്പായി നിൽക്കുന്നവർ മാത്രമേ സുവിശേഷകന്മാർ എന്ന് വിചാരിക്കരുത്, ഓരോരുത്തർക്കും ഓരോ സുവിശേഷവേലയുണ്ട്.

ഓരോ ക്രിസ്ത്യാനിയും കർത്താവിനു വേണ്ടി സുവിശേഷവേല ചെയ്തേപറ്റൂ. ദൈവത്തെ ആരാധിക്കുന്നതും സുവിശേഷവേല തന്നെ( മത്തായി 4 :10) വിശുദ്ധ മനസ്സാക്ഷിയോട്കൂടെ അവsâ മുൻപിൽ വരുന്ന സുവിശേഷവേല ഉണ്ട് (2. തിമോത്തിയോസ്1:4) ഭയത്തോടും വിറയലോടും അവനെ സേവിക്കുന്നതും ഒരു സുവിശേഷവേല തന്നെ (എബ്രായർ 12 :28) നമ്മുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി അർപ്പിക്കുന്നതും സുവിശേഷവേല തന്നെ (റോമർ12:1)

അഭിഷേകം ചെയ്യപ്പെട്ടവർ കർത്താവ് മുമ്പിൽ വച്ചിരിക്കുന്ന ദൈവവേലയെ കുറിച്ച് യെശ്ശയ്യാവ് അറുപത്തിയൊന്നാം അധ്യായത്തിൽ വ്യക്തമായി നമുക്ക് വായിക്കാം. എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാനുള്ളതും, ഹൃദയം തകർന്നവരെ മുറികെട്ടുവാനുള്ളതും,  തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനുള്ളതും, യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിsâ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനുള്ളതും, ദുഃഖിതന്മാരെയൊക്കെയുംആശ്വസിപ്പിപ്പാനുള്ളതും

സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനുള്ളതുമായ സുവിശേഷവേലകളെ കുറിച്ച് ഇവിടെ നമുക്ക് വായിക്കുവാൻ കഴിയും.

യേശുക്രിസ്തു അഭിഷിക്തനായി സുവിശേഷ വേലകൾ എല്ലാംതന്നെ ജീവിതത്തിൽ ചെയ്തു. സത്യ വേദപുസ്തകം പറയുന്നു “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായവിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.(പ്രവർത്തി10:38)

യേശുവിനെ പരിശുദ്ധാത്മാവ്, ശക്തികൊണ്ട് നിറച്ച് അതേ പരിശുദ്ധാത്മാവ് നിങ്ങളെയും നിറയ്ക്കുവാൻ ആഗ്രഹിക്കുന്നു, നിങ്ങളെ സുവിശേഷവേലക്ക് തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നു, നിങ്ങളെ സാക്ഷിയായി നിർത്തുവാൻ ആഗ്രഹിക്കുന്നു, ദൈവമക്കളെ എപ്പോഴും അഭിഷിക്തരായി നിറഞ്ഞു നിൽക്കുവാൻ ശ്രമിക്കുവിൻ

ഓർമ്മയ്ക്കായി: എഴുന്നേറ്റു പ്രകാശിക്ക; നിപ്രകാശം വന്നിരിക്കുന്നു; (യെശ്ശയ്യോവ് 60:1)

Leave A Comment

Your Comment
All comments are held for moderation.