Appam - Malayalam, AppamAppam - Malayalam

മാർച്ച് 18 – പുത്രനെ നൽകി

സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? (റോമർ 8 :32)

നമ്മുടെ ദൈവം സകലതും പൂർണമായി നൽകുന്ന ദൈവം ആകുന്നു, അനുഗ്രഹത്തിsâ അടിസ്ഥാനം നമ്മുടെ ദൈവം തന്നെ. അവൻ സകല നന്മയുടെയും അടിസ്ഥാനമായി ഇരിക്കുന്നു, എന്നെ സഹായിക്കുന്ന പർവ്വതം അവൻ തന്നെ, താഴ്ച്ചയിൽ എന്നെ ഓർക്കുന്നവനും അവൻ തന്നെ.

അവൻ ലോകത്തെ സൃഷ്ടിച്ച സമയത്ത് സകലത്തെയും സമ്പൂർണ്ണമായി നമുക്ക് നൽകി, ശേഷം കർത്താവിനെ നമുക്കുവേണ്ടി നൽകി, കർത്താവു നമുക്ക് നൽകുന്ന സമ്പൂർണ്ണമായ ദാനങ്ങളെ  നമുക്ക് വാക്കുകൊണ്ട് വിശദീകരിക്കുവാൻ കഴിയുകയില്ല. ക്രിസ്തുവിൽ ഒരുപാട് വാഗ്ദാനങ്ങൾ ഉണ്ട്, ഉപദേശങ്ങൾ ഉണ്ട്, രോഗസൗഖ്യം ഉണ്ട്, ദിവ്യ ഗുണങ്ങളുണ്ട്, ഉയർച്ചയുണ്ട്, മഹിമ ഉണ്ട് മഹത്വം ഉണ്ട്.

എല്ലാറ്റിനും മേലായി ക്രൂശിൽ അവൻ തന്നെ തന്നെ നമുക്ക് വേണ്ടി നൽകി, ആ മഹത്വത്തെ ഓർത്തു നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അവനെ സ്തുതിക്കുമോ? ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:

ഇതു നിങ്ങൾക്കു വേണ്ടിയുള്ള എsâ ശരീരം; എsâ ഓർമ്മെക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എsâ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്വിൻ എന്നു പറഞ്ഞു. (1 കൊരിന്ത്യർ 11 :23- 25)

പിതാവായ ദൈവം തsâ സ്വന്ത പുത്രൻ എന്ന് നോക്കാതെ അവനെ നമുക്ക് വേണ്ടി നൽകി, യേശുക്രിസ്തു തന്റെ ജീവൻ നോക്കാതെ, തsâ ശരീരവും രക്തവും നമുക്ക് നൽകി,

നമ്മുടെ ദൈവമായ കർത്താവു ഇത്രവലിയ നന്മകളെ സമ്പൂർണ്ണമായി നമുക്ക് ചെയ്യുവാൻ കാരണം എന്ത്? അതിനു കാരണം അവsâ  സ്നേഹം മാത്രമാകുന്നു,  ദൈവവചനം പറയുന്നു”തsâ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാൻ 3 :16)

ദൈവ മകളേ യേശു എന്ന വാക്ക് പറയുമ്പോൾ തന്നെ നമ്മുടെ ഹൃദയം മുഴുവനും സന്തോഷിക്കുന്നു അല്ലേ? എsâ നാമത്തിൽ നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ അത് നിങ്ങൾക്ക് നൽകുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു.  ക്രൂശിൽ മരിച്ച ക്രിസ്തു നിങ്ങൾക്കുവേണ്ടി അതു ചെയ്യും. അവൻ പിതാവിsâ വലതുഭാഗത്ത് ഇരുന്നു നിങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു, നിങ്ങൾക്ക് വേണ്ടി പരിതപിക്കുന്ന മഹാപുരോഹിതൻ അല്ലേ അവൻ?

ഓർമ്മയ്ക്കായി:അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹന്നാൻ 1: 12)

Leave A Comment

Your Comment
All comments are held for moderation.