Appam - Malayalam, AppamAppam - Malayalam

മാർച്ച് 15 – നിൽകുമാരാക്കും

അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ. (റോമർ 14 :4)

കർത്താവു നിങ്ങൾക്കൊരു കർശന നിർദേശം നൽകുന്നു. എന്താണോ ആ നിർദ്ദേശം? പിന്മാറിപ്പോകുന്ന സഹോദരന്മാരെ കുറ്റക്കാറായി  വിധിക്കാൻ പാടില്ല. എന്നതാണ് അത്. ആ കർശനനിർദേശം  , കർത്താവു വീണ്ടും അവരെ തsâ അടുക്കലേക്ക് കൊണ്ടുവരുവാൻ ശക്തൻ എന്ന് തെളിയിക്കുന്നു.

ഒരിക്കൽ ഒരു ഉപദേശി ചെയ്ത ഒരു പഴയ തെറ്റിനെ, ഒരു മനുഷ്യൻ തsâ പുസ്തകത്തിൽ എഴുതി ആ ഉപദേശിയെ അപമാനിച്ചു, ആ ഉപദേശി  കർത്തൃ ദിവസത്തെ ശരിയായ രീതിയിൽ ആചരിച്ചില്ല എന്ന് അദ്ദേഹത്തെ കർശനമായി കുറ്റപ്പെടുത്തി, ഒരുപാട് വർഷങ്ങൾക്കു ശേഷം അങ്ങനെ ഒരു പുസ്തകം ഉള്ളതിനെ കുറിച്ച് അരിഞ്ഞ്  ആ ഉപദേശി അതിനെ വായിച്ചു. കർത്താവിsâ കാൽക്കീഴിൽ  കണ്ണീരോടെ പ്രാർത്ഥിച്ചു മാപ്പ് ചോദിച്ചു. കർത്താവു അദ്ദേഹത്തിന് മാപ്പുനൽകി.

പക്ഷേ ആ പുസ്തകം മുഖാന്തരം ആ ഉപദേശിയെ ആ വ്യക്തി തുടർന്ന് കുറ്റപ്പെടുത്തി കൊണ്ടേയിരുന്നു, ആ പുസ്തകം എഴുതിയ വ്യക്തി ഇപ്പോൾ സ്വബോധം ഇല്ലാതെ ഭ്രാന്തനായി റോഡുകളിൽ അലഞ്ഞു തിരിയുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞു, വളരെ വേദന നിറഞ്ഞ വിഷയം ആണ് ഇത്.

വേദപുസ്തകം പറയുന്നു” മറ്റൊരുത്തsâ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ. (റോമർ 14: 4) പഴയനിയമത്തിൽ നീതിമാൻ ഏഴുപ്രാവശ്യം വീണാലും അവൻ എഴുന്നേൽക്കും എന്ന് വചനം പറയുന്നു. എങ്കിൽ പുതിയ നിയമത്തിൽ കർത്താവ് തsâ വിശ്വാസികൾക്ക് എത്രത്തോളം കൃപ നൽകും? അങ്ങിനെ ഉള്ളവരെ വിധിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?  അപ്പോസ്തലനായ പൗലോസ് പറയുന്നു

“ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.( 1 കൊരിന്ത്യർ 4 :5)

ക്രിസ്തു നിങ്ങളെ തുടർച്ചയായി ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നു, അവsâ  രക്തത്താൽ കഴുകി ശുദ്ധീകരിക്കപ്പെട്ട നിങ്ങൾ അവsâ സ്വന്തം ആകുന്നു, അവൻ തsâ വഴിയിൽ നിങ്ങളെ നയിക്കുന്നു, ശിക്ഷിക്കുന്നു,  സൂക്ഷിക്കുന്നു.

ദൈവ മക്കളെ ഇടയ്ക്കിടെ നിങ്ങൾ തളർന്നു പോകരുത്. ശക്തി ഇല്ലാത്തവർക്ക് ദൈവം ശക്തി നൽകി, ബലം ഇല്ലാത്തവർക്ക് ദൈവം ബലം നൽകുന്നു. ദൈവം എപ്പോഴും നിങ്ങളെ സ്ഥിരമായിട്ട് നിർത്തുവാൻ ശക്തമായിരിക്കുന്നു.

ഓർമ്മയ്ക്കായി:   വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും (1 പത്രോസ് 1 :4)

Leave A Comment

Your Comment
All comments are held for moderation.