No products in the cart.
മാർച്ച് 04 – നീക്കിക്കളയും
യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും. (ആവർത്തനം 11 :23)
കർത്താവു നിങ്ങൾക് വേണ്ടി വാദിക്കും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. അതുമാത്രമല്ല നിങ്ങളെ എതിർക്കുന്ന ജാതികളെ നിങ്ങളുടെ മുമ്പിൽ നിന്ന് നീക്കിക്കളയും എന്നു മാത്രമല്ല അവരെ നീക്കി കളയുവാനുള്ള ശക്തി നിങ്ങൾക്ക് നൽകും.
കനാൻ ദേശത്തെ ഇസ്രയേൽ ജനങ്ങൾ അവകാശമാക്കുന്നതിനു മുമ്പ് അവിടെ അന്യജാതിക്കാർ,രാജാക്കന്മാരും, അവരുടെ പോരാളികളും ഉണ്ടായിരുന്നു, ഇസ്രായേൽജനം പാലും തേനും ഒഴുകുന്ന കനാൻ ദേശത്തെ അവകാശം ആക്കണമെങ്കിൽ അവരോട് യുദ്ധം ചെയ്ത് അവരെ അവിടെ നിന്ന് നീക്കി കളയുകതന്നെ വേണം.അങ്ങനെ അവരെ നീക്കിക്കളയുന്ന ആ ജാതി ആർ?
സത്യ വേദപുസ്തകം പറയുന്നു നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിsâ മുമ്പിൽനിന്നു നീക്കിക്കളകയും (ആവർത്തനം 7: 1) ഈ 7 മഹാ ജാതികൾക്കും 7 വ്യത്യസ്ത ആത്മീയ അർത്ഥമുണ്ട് ചുരുക്കിപ്പറഞ്ഞാൽ ഈ 7 ജാതികളും കർത്താവിനെ എതിർക്കുന്നവർ ആകുന്നു, അങ്ങനെ എതിർക്കുന്ന ആ ശത്രുക്കളെ കുറിച്ചു നിങ്ങൾക്ക് ഭയപ്പെടേണ്ട ആവശ്യമില്ല, കർത്താവു അവരെ നീക്കിക്കളയും മാത്രമല്ല അവരെ നീക്കി കളയുവാനുള്ള സക്തി നിങ്ങൾക്കും നൽകും.
കർത്താവിsâ മക്കൾക്കുള്ള ആദ്യ ശത്രു ജഡീക ചിന്ത ഈ ജഡിക ചിന്തയിൽ ജഡീക ബന്ധം ജഡീക ആഗ്രഹം എല്ലാം ചേർന്നു വരുന്നു നിങ്ങളുടെ ആത്മീയ ജീവിതത്തിന് എതിരായി ഇവയെല്ലാം യുദ്ധം ചെയ്യുന്നു, പലരും കർത്താവിsâ വാഗ്ദത്തെ അവകാശം ആക്കാതെ ജഡീക ചിന്തയിൽ ആയിത്തീർന്നു വഴിതെറ്റിപ്പോകുന്നകാരണം ജീവിതത്തിൽ തോറ്റു പോകുന്നു.
ഒരു പക്ഷേ നിങ്ങളും ഇന്ന് വിജയം കിട്ടാതെ നടക്കുന്ന വ്യക്തി ആയിരിക്കാം. കർത്താവു നിങ്ങൾക്ക് വിജയം നൽകുവാൻ ആഗ്രഹിക്കുന്നു. ലോകത്തെയും, ജഡമോഹത്തെയും, പിശാചിനെയും അതിജീവിക്കുവാനുള്ള കഴിവും ദൈവം നിങ്ങൾക്ക് നൽകും, നിങ്ങൾക്ക് ജയം നൽകുന്ന കർത്താവിനെ നിങ്ങൾ മുറുകെ പിടിക്കുന്നു എങ്കിൽ ഇത് സംഭവിക്കും, നിങ്ങളുടെ വിശ്വാസ കണ്ണുകൾ, നിങ്ങളുടെ മുൻപുള്ള ശത്രുക്കളെ കർത്താവു ഓടിക്കുന്നതിനെ കാണും.
ആ ജനം ആർ? അവർ എങ്ങനെയുള്ളവർ? അവരെ ഒറ്റ് നോക്കുവാൻ ചെന്ന ഇസ്രായേല്യർ അവരെക്കുറിച്ച് പറഞ്ഞത് “അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു” (സംഖ്യാ 13:33) എന്നായിരുന്നു. അവർ ശക്തിമാൻ മാർ, വീരന്മാർ ആയിരുന്നു, എങ്കിലും കർത്താവു അവരെ അവിടെ നിന്ന് നീക്കിക്കളഞ്ഞു. ദൈവ മക്കളെ കർത്താവു നിങ്ങൾക്കും അതുപോലെ തന്നെ ചെയ്യും.
ഓർമ്മയ്ക്കായി:ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും. (ആവർത്തനം 11 :25)