No products in the cart.
ഫെബ്രുവരി 25 – സൌരഭ്യവാസന
രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിsâ സൌരഭ്യവാസന ആകുന്നു; (2 കൊരിന്ത്യർ 2 :15).
നിങ്ങൾ ഈ ലോകത്തിsâ ഉപ്പ ആയിരിക്കുന്നു വെളിച്ചമായിരിക്കുന്നു മലമേൽ ഇരിക്കുന്ന പട്ടണമായിറിക്കുന്നു, ലൈറ്റ് ഹൗസ് ആയിരിക്കുന്നു ക്രിസ്തുവിൽ സൌരഭ്യവാസന ആകുന്നു.
നിങ്ങൾ ക്രിസ്തുവിൽ സൌരഭ്യവാസന ആകുന്നു എന്ന് പറഞ്ഞതിsâ അർത്ഥമെന്ത്? കർത്താവിനു വേണ്ടി നിങ്ങൾ ജീവിക്കുന്ന മാതൃക ജീവിതം ആകുന്നു ഈ സൌരഭ്യവാസന, നിങ്ങളുടെ ജീവിതം വിശുദ്ധി ഉള്ളതും തെറ്റ് ഇല്ലാത്തതും, കുറ്റമില്ലാത്തതുമായിറിക്കുമെങ്കിൽ നിങ്ങളെ കാണുന്നവര് നിങ്ങൾ മുഖാന്തരം ക്രിസ്തുവിനെ കാണുവാൻ അത് വഴിവെക്കും, മാത്രമല്ല അവർ രക്ഷിക്കപ്പെടുവാൻ ഇതോടെ കാരണമായിത്തീരും, ക്രിസ്തുവിനോട് സഭയിലേക്ക് അവർ വരുവാനുള്ള അവസരവും ലഭിക്കും.
സൌരഭ്യവാസനയ്ക്കു പരസ്യം. ആവശ്യമില്ല. ഞാൻ ഇവിടെയുണ്ട് ഇങ്ങോട്ട് പോരുക എന്ന് വിളിക്കേണ്ട കാര്യം ഒന്നുമില്ല, അത് സമാധാനപരമായി തsâ സൗരഭ്യവാസനയെ പറത്തും ആ വാസനാ പലരെയും അതിsâ അടുക്കൽ കൊണ്ടുവരും.
ഒരു പൂവിsâ സൗരഭ്യവാസന കാരണം ഒരുപാട് വണ്ടന്മാർ വളരെ ദൂരെ നിന്ന് ഇതിsâ ആകർഷണം കൊണ്ട് ഇതിsâ അടുക്കൽ എത്തും. നിങ്ങൾ ക്രിസ്തുവിനു വേണ്ടി സൗരഭ്യവാസനയായി ജീവിക്കുന്നുണ്ട് എങ്കിൽ നിങ്ങടെ വാ കൊണ്ട് നിങ്ങൾ സംസാരിച്ചില്ല എങ്കിലും നിങ്ങളുടെ ജീവിതം പലരെയും കർത്താവിsâ അടുക്കൾ അവsâ സ്നേഹത്തെ രുചിച്ച്റിയുവാൻവേണ്ടി കൊണ്ടുവരും.
ഇന്ന് ക്രിസ്ത്യാനികളെ കുറിച്ച് ദുഃഖിക്കുന്ന കാര്യം എന്തെന്നാൽ, അനേകർ സൗരഭ്യവാസനയെ പരത്തുന്നതിന് പകരം ദുർഗന്ധം പകർന്നവർ ആയിരിക്കുന്നു.. കള്ളം കൈക്കൂലി, സത്യം ഇല്ലാത്ത അവസ്ഥ, ദുഷ്ടത, വ്യഭിചാരം, ലഹരിവസ്തു ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലെ പങ്കാളികളായി തങ്ങളുടെ സാക്ഷ്യം നഷ്ടപ്പെട്ട് ജീവിക്കുന്നു. ഇതു മുഖാന്തരം കർത്താവിsâ നാമം വിജാതിയരുടെ ഇടയിൽ ദൂഷിക്കപ്പെടുന്നു. ഇങ്ങനെയുള്ളവർ കാരണം അനേകർ ഇടർച്ച പിൻമാറ്റത്തിsâ അവസ്ഥയിലേക്ക് പോകുന്നു.
ഒരു ക്രിസ്ത്യാനി ഇങ്ങനെ ചെയ്തുവോ എന്ന് അന്യ ജാതിക്കാർ ക്രിസ്തീയ മാർഗ്ഗത്തെ ദൂഷിക്കുന്നു. നിങ്ങൾ നിങ്ങളുടെ രണ്ട് കണ്ണുകൾ വെച്ച് കൊണ്ടാണ് ഈ ലോകത്തെ കാണുന്നത്. പക്ഷേ ഈ ലോകം ആയിരം കണ്ണുകൾ കൊണ്ട് നിങ്ങളെ നോക്കുന്നു. അതുകൊണ്ട് നിങ്ങൾ സുഗന്ധം പറത്തു ന്നവർ ആണോ, ദുർഗന്ധം പറത്തുന്നവർ ആണോ എന്ന് നിങ്ങളെ തന്നെ പരിശോധിപ്പിന്.
ഓരോ ദിവസവും കർത്താവിsâ സന്നിധാനത്തിൽ നിങ്ങളെ തന്നെ നിർത്തി, കർത്താവേ ഞാൻ നിന്നെ നാമത്തിൽ സുഗന്ധം ആണോ അല്ലെങ്കിൽ ദുർഗന്ധം ആണോ പകർത്തുന്നത്? എന്ന് സ്വയം പരിശോധിച്ച് ദൈവത്തോട് ചോദിക്കുക, ഓരോ ദിവസവും കർത്താവിനെ ഉയർത്തി അവനെ മഹത്വപ്പെടുത്തുക.
ദൈവ മക്കളെ, സാക്ഷിയ ജീവിതം വിശുദ്ധിയോടും ദൈവ ഭയത്തോടും കൂടെ ജീവിച്ച നിങ്ങളെ തന്നെ സൂക്ഷിക്കുക അങ്ങനെ കർത്താവിനു വേണ്ടി സുഗന്ധം പരത്തുന്നവർ ആകുവിൻ.
ഓർമ്മയ്ക്കായി:- ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തsâ പരിജ്ഞാനത്തിsâ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. (2 കൊരിന്ത്യർ 2:14).