Appam - Malayalam, AppamAppam - Malayalam

ഫെബ്രുവരി 21 – കൂട്ടായ്മ

ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവsâ പുത്രനായയേശു ക്രിസ്തുവിനോടും ആകുന്നു. (1 യോഹന്നാൻ 1:3).

കർത്താവു  തsâ കൂട്ടായ്മയെ നിങ്ങൾക്ക് വാഗ്ദാനം ചെയ്തത് എത്രത്തോളം വലിയ ഭാഗ്യം ആകുന്നു. നിങ്ങളുടെ ദേഹം ദേഹി ആത്മാവ് അവനോട് ചേർന്ന് അവൻ നിങ്ങളിൽ വസിക്കുന്നു. നിങ്ങൾ എപ്പോഴും അവനോട് ഇടവീടാതെ ബന്ധവും കൂട്ടായ്മയും ആചരിക്കുന്നു.

ഒരു വൃദ്ധമാതാവ്  തsâ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു, അവരുടെ മക്കൾ എല്ലാം ദൂരദേശത്ത് താമസിച്ച് കാരണം അവർ ഒറ്റയ്ക്കായി പോയി എന്ന് ചിന്ത അവർക്ക് എപ്പോഴും ഉണ്ടായിരുന്നു, വേദപുസ്തകം വായിച്ച് പാട്ടുപാടി പ്രാർത്ഥിച്ച ദൈവത്തോട് കൂട്ടായ്മ ആചരിക്കുന്നതിന്ന് പകരം, ടെലിവിഷൻ സീരിയലുകളും അതിനുള്ള ബാക്കിയുള്ള പരിപാടികളും കണ്ടു  തsâ സമയം വെറുതെ ചെലവാക്കുമായിരുന്നു, താൻ ഒറ്റയ്ക്കായി പോയതിsâ അവസ്ഥ മാറ്റുവാൻ ഏകവഴി ഇതുതന്നെ എന്ന് അവർ വിചാരിച്ചു.

പക്ഷേ ഒരു ദിവസം ടിവിയിൽ കുറ്റം ചെയ്യാതെ ഒരു മനുഷ്യനെ പലരും ചേർന്നു അന്യായമായി കൊല ചെയ്യുന്ന ഒരു സംഭവം കാണുവാനിടയായി. ഒന്നാമതായി ഒറ്റയ്ക്ക് താമസിക്കുന്ന അവരുടെ മനസ്സിൽ ഭീതി വർദ്ധിച്ചു, മെച്ചം ഉണ്ടായിരുന്ന അവരുടെ സമാധാനവും ഇല്ലാതെയായി.

നിങ്ങളുടെ കൂട്ടായ്മ ആരുടെ കൂടെയാണോ എവിടെ വച്ചിരിക്കുന്നു? നിങ്ങളുടെ കാഴ്ചയും ശ്രവണവും എങ്ങനെ ഉള്ളതാകുന്നു? ഒന്ന് ആലോചിക്കുക, നല്ല മാതാപിതാക്കൾ തങ്ങളുടെ മക്കൾ  നല്ല സുഹൃത്തുക്കളോട് കൂട്ടു കൂടണം എന്ന് ആഗ്രഹിക്കും. അതിനുവേണ്ടിയുള്ള സ്നേഹിതന്മാരെ കണ്ടെത്തി കൊടുക്കും, ദുഷ്ടന്മാരായ കൂട്ടുകാർ വരുമ്പോൾ അവരെ വിട്ടു പിരിയുവാൻ മക്കൾക്ക് ആലോചന നൽകും. നല്ല കൂട്ടുകാരോട് ചേർന്നത് മാത്രം ഞങ്ങളുടെ മക്കളുടെ ഭാവിക്ക് ഉപയോഗം ആയിരിക്കുമെന്ന് നല്ല മാതാപിതാക്കൾ ചിന്തിക്കും.

നല്ല കൂട്ടുകാരൻ ആയ യേശു എപ്പോഴും നിങ്ങളുടെ കൂടെ കൂട്ടായ്മയിൽ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നു, അവൻ നിങ്ങളെ കൂട്ടുകാരാ എന്ന് സ്നേഹത്തോടെ വിളിക്കുന്നു, സത്യ വചനങ്ങളെ വായിക്കുന്ന സമയത്ത് എല്ലാം നിങ്ങൾ അവനോട്  കൂട്ടായ്മ ആചരിക്കുന്നു, മുട്ടിന്മേൽ നിന്ന് പ്രാർത്ഥനയിലൂടെ അവsâ മുഖത്തെ നോക്കുന്ന സമയത്ത് എല്ലാം തന്നെ  നിങ്ങളുടെ ആത്മാവു അവനോട് കൂട്ടായ്മ ആചരിക്കുന്നു. കർത്താവു നിങ്ങൾക്ക് ദൂരസ്ഥന് അല്ല.

കർത്താവും മനുഷ്യനെ സൃഷ്ടിച്ച സമയത്ത് അവsâ കൂടെ കൂട്ടായ്മ വെക്കണം എന്ന് ആഗ്രഹിച്ചു. പകൽ സമയത്ത് തണുത്ത കാറ്റ് അടിക്കുന്ന സമയത്ത് അവനെ തിരക്കി വന്നു, പക്ഷേ മനുഷ്യൻ പാപം ചെയ്ത കാരണം ദൈവത്തോടുള്ള അവsâ കൂട്ടായ്മ നഷ്ടമായി, എങ്കിലും ദൈവം അവനെ വെറുതെ വിടുവാൻ ആഗ്രഹിച്ചില്ല, ദൈവം യേശു എന്ന പേരിൽ മനുഷ്യനായി. അവനോടു വീണ്ടും കൂട്ടായ്മ ആചരിക്കുവാൻ ആഗ്രഹിച്ച, ദൈവ മക്കളെ നിങ്ങൾ എപ്പോഴും കർത്താവോടു കൂടെ  കൂട്ടായ്മ ആചറിപ്പിൻ.

 ഓർമ്മയ്ക്കായി:- അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. (1 യോഹന്നാൻ 1:6).

Leave A Comment

Your Comment
All comments are held for moderation.