Appam - Malayalam, AppamAppam - Malayalam

ഫെബ്രുവരി 20 – മുന്തിരിച്ചാർ

പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.” (മത്തായി 9 :17).

ഒരു മനുഷ്യsâ ജീവിതത്തിൽ ക്രിസ്തു വരുന്ന സമയത്ത് അവൻ പുതിയ സൃഷ്ടിയായി മാറുന്നു, പഴയത് എല്ലാം നീങ്ങിപ്പോയി എല്ലാം പുതിയതായി തീർന്നു. പുതിയ ജീവൻ പുതിയ ശക്തി പുതിയ കൃപാ പുതിയ ആത്മീയ സുഹൃത്തുക്കൾ പുതിയ കൂട്ടായ്മ അങ്ങനെ എല്ലാം പുതുതായി തീർന്നു അതെ അവൻ പുതിയ മനുഷ്യനായി ജീവിക്കണം.

ഒരുപാട് ആൾക്കാരെ പുതിയ വസ്ത്രത്തെ പഴയ വസ്ത്രത്തോടു കൂടെ തുന്നിച്ചേർക്കും. അപ്പോൾ രണ്ടും കീറി പോകും, അതുപോലെ പുതിയ മുന്തിരിച്ചാറിനെ പഴയ സഞ്ചിയിൽ ഒഴിച്ചാൽ അത്  കീറി പോകും വീഞ്ഞു നിലത്തു വീഴും.

ഒരു മനുഷ്യൻ ക്രിസ്തുവിൽ ആയി തീരുമ്പോൾ അവൻ തsâ പഴയ പാവങ്ങൾ പഴയ സ്വഭാവങ്ങൾ പഴയ ആഗ്രഹങ്ങൾ എല്ലാം വിട്ട് കർത്താവിനോട് അവsâ മക്കളോടും ഐക്യതഉള്ളവർ ആയി മാറണം. രണ്ടു വഞ്ചിയിൽ കാൽ വച്ച് യാത്ര ചെയ്യാൻ പറ്റൂല, ആററിൽ  ഒരു കാലും ചെളിയിൽ ഒരു കാലും വയ്ക്കുവാൻ സാധിക്കുകയില്ല. ഇരുട്ടിനും വെളിച്ചത്തിനും ഒരു ബന്ധവുമില്ല. ക്രിസ്തുവിനും ബലിയാളിനും ഒരു ബന്ധവുമില്ല.

പുതിയ വീഞ്ഞു എന്ന് പറഞ്ഞാൽ അത് കർത്താവിന്റെ രക്തത്തെ സൂചിപ്പിക്കുന്നു, കർത്താവ്  തsâ ശുശ്രൂഷ ആരംഭിക്കുന്ന സമയത്ത് വെള്ളത്തെ വീഞ്ഞാക്കി, തsâ ശുശ്രൂഷ അവസാനിക്കുന്ന സമയത്ത് വീഞ്ഞ് എടുത്ത് ഇത് നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എsâ പുതിയ നിയമത്തിന് വേണ്ടിയുള്ള എsâ രക്തം ആകുന്നു എന്നു പറഞ്ഞു. മുന്തിരിച്ചാറ് ക്രിസ്തുവിsâ രക്തത്താൽ കഴുകിവൃത്തിയാക്കിപ്പെട്ട പുതിയ ഹൃദയത്തെ സൂചിപ്പിക്കുന്നു, ആ വീഞ്ഞു സൂക്ഷിക്കുന്ന പാത്രം പുതിയതായി ഇരിക്കണം.

യേശു നമ്മുടെ ഓരോരുത്തരുടെ ജീവിതത്തെയും പുതിയ വീഞ്ഞായി മാറ്റുന്ന് അവൻ വെള്ളത്തെ വീഞ്ഞാക്കിയവൻ അല്ലയോ? യേശുക്രിസ്തുവിsâ ആദ്യത്തെ അത്ഭുതം വെള്ളത്തെ വീഞ്ഞാക്കി എന്നതാകുന്നു, സാധാരണ മനുഷ്യനെ ദൈവ സ്വഭാവമുള്ള മനുഷ്യനായി മാറ്റുവാൻ കഴിയും, നിങ്ങൾ കർത്താവിsâ കൂടെ ജീവിക്കുന്നു എങ്കിൽ, അവsâ കൂടെ ബന്ധമുണ്ട് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും സന്തോഷം ഉള്ളതായിരിക്കും.

ദൈവമക്കളെ, നിങ്ങൾ ക്രിസ്തുവിനെ സന്തോഷത്തിൽ പങ്കു ചേർന്ന ശേഷം ലോകത്തിലേക്ക് തിരിഞ്ഞു ഓടുവാൻ നോക്കരുത്, ലോക ബന്ധങ്ങളെ തിരക്കി ഓടുവാൻ തുനിയരുത്. കർത്താവു നിങ്ങളെ പുതിയ മുന്തിരിച്ചാർ ആക്കിയിരിക്കുന്നു, നിങ്ങൾ പഴയ വെള്ളം ആയി മാറുവാൻ ശ്രമിക്കരുത്.

ഓർമ്മയ്ക്കായി:- ഈ പാനപാത്രം എsâ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എsâ ഓർമ്മെക്കായി ചെയ്വിൻ എന്നു പറഞ്ഞു.(1 കൊരിന്ത്യർ 11: 25).

Leave A Comment

Your Comment
All comments are held for moderation.