Appam - Malayalam, AppamAppam - Malayalam

ഫെബ്രുവരി 18 – തീരുമാനം

എന്നാൽ രാജാവിഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, (ദാനിയേൽ 1 :8).

പുതിയ വർഷത്തിൽ നിങ്ങൾ ചില തീരുമാനങ്ങളെ എടുക്കുന്നതുപോലെ, ഓരോ മാസത്തിലും ഓരോ ദിവസത്തിലും നിങ്ങൾ ചില തീരുമാനം ചെയ്യുന്നത് നല്ലതായിരിക്കും, അത് നിങ്ങളുടെ ആത്മാവിനെ. സംരക്ഷിക്കുവാനും ആത്മീയ ജീവിതത്തിൽ വളരുവാനും നിങ്ങൾക്ക് ഉതകും

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഈ വാക്യത്തിലെ ദാനിയേൽ തീരുമാനത്തെ നോക്കുക, വിശുദ്ധിക്ക് വേണ്ടി ഒരു രീതിയിലും തെറ്റ് കുറ്റം   ഇല്ലാത്ത്  ഒരു തീരുമാനം ആയിരുന്നു അത്, അതുകൊണ്ട് കർത്താവ്  അവനെ മഹത്വപ്പെടുത്തി.

വിശുദ്ധയായി ജീവിക്കണമെന്ന് നിങ്ങൾക്ക് ഉള്ള ആഗ്രഹത്തെക്കാൾ, നിങ്ങളെ വിശുദ്ധിയുടെ വഴിയിൽ നയിക്കണം എന്ന കർത്താവോ വളരെ അധികം ആഗ്രഹം ഉള്ളവൻ ആയിരിക്കുന്നു, നിങ്ങളെ വിളിച്ചവൻ വിശുദ്ധനായി ഇരിക്കുന്നത് പോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ (1 പത്രോസ് 1 :15) എന്ന് സത്യവേദപുസ്തകം പറയുന്നു, നിങ്ങൾ ഉള്ള വിശുദ്ധിയുടെ അളവ് അനുസരിച്ച് കർത്താവു നിങ്ങളെ ഉപയോഗിക്കും. അതുകൊണ്ട് ഓരോ ദിവസവും നിങ്ങളുടെ വിശുദ്ധിയുടെ അളവ് ഉയർത്തുവാൻ വേണ്ടി കർത്താവിനോട് നിങ്ങൾ പ്രാർത്ഥിക്കണം.

രണ്ടാമതായി നിങ്ങളുടെ ജീവിതം മുഖാന്തരം മാറും ഇടർച്ചയിലേക്ക് വീഴുവാൻ വഴി വരുത്തരുത്, അതിനുവേണ്ടി തീരുമാനമെടുക്കണം, അപ്പൊസ്തലനായ പൗലോസ് പറയുന്നു. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ( റോമർ 14 :13).

ഇന്നത്തെ ലോകത്ത് ജനം അസൂയയും വിരോധത്തിലും കഴിയുകയാണ് തമ്മിൽ തമ്മിൽ  പരസ്പരം പഴിചാരി ജീവിക്കുന്നു, കേരള തെറ്റായ ഉപദേശങ്ങൾ ഉപദേശിക്കുന്നത് കൊണ്ട്, സ്നേഹമില്ലാതെ അവരെ ഇടയിലേക്ക് നയിക്കുന്നു വീണ്ടും പൗലോസ് പറയുമ്പോൾ, നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും (ഫിലിപ്പിയർ 1 :10).

മൂന്നാമതായി നിങ്ങൾ ചെയ്യേണ്ട തീരുമാനം എന്റെ വായിലൂടെ ലംഘനം ചെയ്യുകയില്ല എന്ന് തീരുമാനിക്കുക. ദാവീദ് പറയുമ്പോൾ “എsâ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.” (സങ്കീർത്തനം 17 :3).

പാവബഹുത്വത്തിന്കാരണമായിത്തീർന്നത് നമ്മുടെ വായാകുന്നു. വാക്കുകൾ കൂടിയാൽ പാവം ഇല്ലാതെ പോവുകയില്ല എന്ന്  ശലോമോൻ പറയുന്നു. ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ ദൈവത്തിsâ മഹത്വത്തിന് വേണ്ടിയുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുമെന്ന് തീരുമാനമെടുക്കുക. ദൈവമക്കളെ മുകളിൽ പറഞ്ഞിട്ടുള്ള മൂന്നു തീരുമാനങ്ങളെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എടുക്കുമെങ്കിൽ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.

ഓർമ്മയ്ക്കായി:- ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.ഉറവിഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? (യാക്കോബ് 3: 10 -11).

Leave A Comment

Your Comment
All comments are held for moderation.