No products in the cart.
ഫെബ്രുവരി 17 – ഓടിപ്പോകും
അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവിർപ്പും ഓടിപ്പോകും. (യെശ 35 :10).
സന്തോഷവും ആനന്ദവും കർത്താവിൽ രക്ഷിക്കപ്പെട്ടവരുടെ അടുക്കൽ വേഗത്തിൽ ഓടിവരും. അതേസമയത്ത് ദുഃഖവും കഷ്ടപ്പാടും എല്ലാം അവരിൽനിന്ന് ദൂരെ ഓടും. ഇത് രക്ഷിക്കപ്പെട്ടവർക്ക് ദൈവത്തിsâ കയ്യിൽ നിന്നു കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹമാകുന്നു.
ഹവ്വ എന്ന് പാവം ചെയ്തുവോ അന്നുമുതൽ ഭൂമിയിൽ ശാപം വരാൻ തുടങ്ങി. സ്ത്രീ വേദനയോട് പ്രസവിക്കുന്നു, സത്യ വേദപുസ്തകം പറയുന്നു സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. (ഇയ്യോബ് 14:1)
ഓരോ മനുഷ്യനും ഓരോ രീതിയിലുള്ള ദുഃഖവും പ്രശ്നങ്ങളും വേദനയുമുണ്ട്. യാക്കോബ് പറയുന്നു എsâ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എsâ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു. (ഉല്പത്തി 47: 9)
ശലോമോന് വളരെയധികം ധനവും ജ്ഞാനവും ഐശ്വര്യവും പേരും പ്രസിദ്ധിയും ഉണ്ടായിരുന്നു എങ്കിലും അവsâ മനസ്സിൽ ദുഃഖം ഉണ്ടായിരുന്നു അവൻ പറയുമ്പോൾ സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ. (സഭാപ്രസംഗി 1: 14)
യേശുക്രിസ്തു ഈ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും നിങ്ങളെ രക്ഷിക്കുവാൻ മനസ്സു വെച്ചു, അതിനു വേണ്ടിയാണ് ഈ ദുഃഖം നിറഞ്ഞ ലോകത്ത് കർത്താവു അവതരിച്ചത് ഈ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും നിങ്ങളെ രക്ഷിക്കുവാൻ വേണ്ടി അവൻ തsâ സ്വന്തം രക്തം രക്ഷയുടെ വിലയായി നൽകി.
സത്യ വേദപുസ്തകം പറയുന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിsâ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. (1 പത്രോസ് 1: 18, 19)
നിങ്ങൾ ദുഃഖിക്കുന്നവരുടെ കൂട്ടത്തിൽ നിൽക്കാതെ രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ നിൽക്കുക. സത്യ വേദപുസ്തകം പറയുന്നു അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവിർപ്പും ഓടിപ്പോകും. (യെശ 35:10)
നിങ്ങൾ കർത്താവിനാൽ രക്ഷിക്കപ്പെട്ടത് സത്യമെങ്കിൽ, ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് ദുഃഖിക്കരുത്, ഞാൻ കർത്താവിനാൽ രക്ഷിക്കപ്പെട്ട വ്യക്തിയാണ്, രാജാധിരാജാവിsâ മകൻ, കർത്തൻ എsâ സ്വാതന്ത്ര്യം എന്ന് ഉത്സാഹത്തോടെ അറിയിക്കേണ്ടത് ആവശ്യമാണ്.
ദൈവം മക്കളെ പല രീതിയിലുള്ള ദുഃഖങ്ങൾ നിങ്ങളെ അലട്ടുമ്പോൾ നിങ്ങളുടെ രക്ഷിതാവിനെ നോക്കുക. അവയിൽനിന്നെല്ലാം കർത്താവു നിങ്ങളെ രക്ഷിക്കും.
ഓർമ്മയ്ക്കായി:- അവൻ ദുഃഖിപ്പിച്ചാലും തsâ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു. (വിലാപങ്ങൾ 3 :32- 33).