No products in the cart.
ഫെബ്രുവരി 12 – നേരായി നടക്കുക
നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. (സദൃശ്യവാക്യങ്ങൾ 14 :2)
നേരായി നടക്കുക, ഏതവസ്ഥയിലും നിങ്ങളുടെ ഈ സ്വഭാവം മാറ്റുവാൻ ഇടവരുത്തരുത്, ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവമേ ഞാൻ ഇന്ന് നേരായി നടക്കുവാൻ എന്നെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുക. ദൈവമേ ഏത് പ്രതികൂല സാഹചര്യങ്ങളിലും ഏത് പ്രതിസന്ധിഘട്ടങ്ങളിലും ഞാൻ നേരായി നടക്കുവാൻ എന്നെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുക,
നേരായി അല്ലാതെ രീതിയിൽ നടക്കുന്നവർ എങ്ങനെ പ്രവർത്തിക്കുമെന്നത് ആർക്കും സഹിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. ചിലർ കഠിനമായ വാക്കുകൾ സംസാരിക്കും ചിലർ വഴക്ക് കൂടും ചിലർ കൊലപാതകം ചെയ്യും ഇവയെല്ലാം ചെയ്തശേഷം വിഷമിച്ചിട്ടു കാര്യമൊന്നുമില്ല.
രണ്ടാമത്തെ പ്രാവശ്യം ദൈവം മോശയോട് കൽപിച്ച സമയത്ത് നീ പാറ യോട് കൽപ്പിക്കുക അത് നിങ്ങൾക്ക് വെള്ളം നൽകും എന്ന് പറഞ്ഞു, പക്ഷേ ജനത്തിsâ പിറുപിറുപ്പ് കാരണം അവൻ സ്വസ്ഥത നഷ്ടപ്പെട്ടവൻ ആയി ദൈവം കല്പിച്ച കൽപനപ്രകാരം നേരായി നടക്കാതെ ദൈവ കൽപനക്ക് വിപരീതമായി പാറയെ അടിച്ചു അവിടെ അവനു സ്വസ്ഥത ഇല്ലാത്തതുകൊണ്ട് നേരായി നടക്കുവാൻ സാധിച്ചില്ല.
അതുകാരണം അവൻ വാഗ്ദത്ത ഭൂമിയായ കനാൻ ദേശത്ത് പ്രവേശിക്കുവാൻ സാധിച്ചില്ല. ഒരുപാട് പ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചിട്ടും കർത്താവു അതിനോട് അനുകൂല മനോഭാവം എടുത്തില്ല.
അടുത്ത മനുഷ്യനു ഉശിയാവ്, അവൻ സ്വസ്ഥത നഷ്ടപ്പെട്ട കാരണം പുരോഹിതന്മാരുടെ ജോലി നേരിട്ട് ഏറ്റെടുത്ത് ചെയ്തു ധൂപ പാത്രം തന്റെ കയ്യിലെടുത്തു. അത് കാരണം അവൻ തsâ മരണം വരെ കുഷ്ഠരോഗിയായ തീർന്നു, തന്റെ സ്വസ്ഥത നഷ്ടപ്പെട്ടു നേരായ മാർഗ്ഗത്തിൽ നിന്ന് പിന്തിരിയും പോൾ ദൈവത്തിsâ അടുക്കൽ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുക, ഈ സ്വഭാവം കാരണം കോപം ക്രോധം കൈപ്പു തുടങ്ങിയവ നിങ്ങളുടെ ജീവിതത്തിൽ വരുവാൻ സാധ്യതയുണ്ട്.
പത്രോസ് സ്വബോധം നഷ്ടപ്പെട്ടവനായി തsâ വാളെടുത്ത് മഹാപുരോഹിതജോലിക്കാരന്റെsâ കാത് വെട്ടിക്കളഞ്ഞു. അത് കണ്ട് യേശു ആ ചെവി വീണ്ടും അവളിൽ ഒട്ടിച്ചു പിടിപ്പിച്ചു. സ്നേഹത്തോടെ പത്രോസിനോട് നിsâ വാളെടുത്ത് അകത്തു വയ്ക്കുക എന്നു പറഞ്ഞു.
ദൈവമക്കളെ സ്വസ്ഥത നഷ്ടപ്പെട്ട നേരായ ജീവിതത്തിൽ നിന്ന് മാറുന്ന സമയത്ത് വേഗം ചെന്ന് പ്രാർത്ഥിക്കുവാൻ മുറിക്കകത്ത് കയറുക, കർത്താവിനോട് പ്രാർത്ഥിക്കുക. ഇത് പലവക തിന്മകളിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തും
ഓർമ്മയ്ക്കായി:- നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കും പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു. (സദൃശ്യവാക്യങ്ങൾ 16: 13)