Appam - Malayalam, AppamAppam - Malayalam

ഫെബ്രുവരി 09 – ദീപം

നിsâ വചനം എsâ കാലിന്നു ദീപവും എsâ പാതെക്കു പ്രകാശവും ആകുന്നു. (സങ്കീർത്തനം 119 :105)

നിങ്ങളുടെ കാൽ വഴി തെറ്റി പോകാതെ, തളർന്നു വീഴാതെ ഇരിക്കുവാൻ നിങ്ങൾക്ക് ഒരു ദീപം ആവശ്യമായിരിക്കുന്നു. പല സമയത്തും ഇരുട്ട്  നിങ്ങളെ വലയുന്നു, നിങ്ങൾക്ക് കൂരിരുൾ താഴ്വരയിൽ നടക്കേണ്ട അവസ്ഥ വരുന്നു. ആ സമയത്ത് നിങ്ങൾക്ക് ഒരു ദീപം ആവശ്യമില്ലേ? നിങ്ങടെ കാലുകൾക്ക് ദൈവവചനം ദീപമായി ഇരിക്കുന്നു.

എവറെഡി എന്ന ടോർച്ച് കമ്പനിയുടെ പരസ്യം നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരു മനുഷ്യൻ ആ ടോർച്ച് കത്തിക്കുന്ന സമയത്ത് ഒരു മൂർഖൻ പാമ്പ് അവളുടെ മുമ്പിൽ നിന്ന് ആടുന്നത് പോലെ ഉള്ള കാഴ്ച ആ വിളംബരത്തിൽ നമുക്ക് കാണുവാൻ സാധിക്കും, കയ്യിൽ  ടോർച്ച് ഇല്ലാതെ ഒരു മനുഷ്യൻ ചെന്നാൽ അവsâ അവസ്ഥ എന്തായി തീരും? വിഷമുള്ള മൂർഖൻ പാമ്പു കടിച്ചു അവൻ ചത്തുപോകും അല്ലേ?

മൂർഖൻ പാമ്പിനെകാൾ വലിയ പാമ്പാകുന്നു പിചാച്. സത്യവേദം നിങ്ങടെ കാലുകൾക്ക് ദീപമായി ഇരിക്കുന്ന സമയത്ത് അവനെ വളരെ വേഗം നമുക്ക് തിരിച്ചറിയുവാൻ സാധിക്കും. കയ്യിൽ ദീപം ഉണ്ടായിരിക്കുന്ന സമയത്ത് ഏതൊക്കെ നമ്മുടെ മുൻപിൽ നിൽക്കുന്നു ഏതൊക്കെ വഴികളിൽ കൂടി നാം സഞ്ചരിക്കണം ഏതൊക്കെ അപകടങ്ങൾ നമ്മുടെ മുമ്പിൽ കാത്തിരിക്കുന്നു എന്ന കാര്യം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും. ഇത് മുഖാന്തരം സാത്താsâ സകല ശക്തികളിൽ നിന്നും രക്ഷപ്പെട്ടു നമുക്ക് സ്വർഗ്ഗത്തിൽ എത്താൻ സാധിക്കും.

കാലുകൾക്ക് ദീപമായി വചനത്തെ നമുക്ക് നൽകിയ ദൈവം, നിങ്ങൾ നടക്കേണ്ട വഴികളെയും നിങ്ങൾക്ക് അറിയിക്കുന്നു, തsâ ഹിതത്തെ അവൻ ഉപദേശിക്കുന്നു, നിങ്ങൾ കർത്താവിsâ വഴിയിൽ നടക്കുമെങ്കിൽ ഒരിക്കലും നിങ്ങൾ വഴിതെറ്റി പോവുകയില്ല, സത്യവേദപുസ്തകം നിങ്ങളെ നേരായ പാതയിൽ നടത്തും ചിലർ കണ്ണുകൾ മൂടി വേദവചനത്തിൽ ആദ്യമായി കാണുന്ന വാക്യം തsâ വാഗ്ദത്ത വാക്യം എന്ന് വിചാരിക്കുന്നു, അത് വളരെ പരിതാപകരമായ അവസ്ഥയാണ്.

പണ്ട് ഒരു കഥയുണ്ടായിരുന്നു ഒരു മനുഷ്യൻ ദൈവത്തെ അറിയുവാൻ വേണ്ടി കണ്ണുകൾ മൂടി ഒരു വാക്യത്തിൽ തൊട്ടു അതിൽ യുദ തൂങ്ങി ചത്തു എന്ന് എഴുതിയിരുന്നു (മത്തായി 27 :5 ) അവൻ വിഷമത്തോടെ വീണ്ടും കണ്ണുകളടച്ച് സത്യവേദപുസ്തകം തുറന്നു വേറൊരു വാക്യത്തെ തൊട്ടു അതിൽ നീയും അതുപോലെ തന്നെ ചെയ്യുക എന്ന എഴുതിയിട്ടുണ്ടായിരുന്നു  (ലൂക്കോസ് 10: 37) അവൻ വീണ്ടും അതേ പോലെ ചെയ്തു അപ്പോൾ അവൻ കണ്ട വചനം ചെയ്യുന്നത് വളരെ വേഗം ചെയ്യുക എന്നാണ് (യോഹന്നാൻ 13 :27) ഇങ്ങനെയുള്ള മനുഷ്യർക്ക് അവസാനം സംഭവിക്കുന്നത് ഇതുതന്നെ.

ദൈവ മക്കളെ ദൈവവചനത്തെ ഇഷ്ടപ്പെട്ടു ശ്രദ്ധയോടെ ധ്യാനത്തോടെ വായിക്കുന്ന സമയത്ത് കർത്താവു നിങ്ങളുടെ സംസാരിക്കും, നിങ്ങളുടെ വഴിയിൽ   വെളിച്ചം നിങ്ങൾക്ക് കാണുവാൻ സാധിക്കും.

ഓർമ്മയ്ക്കായി:- പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. (2 പത്രോസ് 1: 19)

Leave A Comment

Your Comment
All comments are held for moderation.