Appam - Malayalam, AppamAppam - Malayalam

ഫെബ്രുവരി 01 – ഒട്ടകം

നിsâ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, (ഉല്പത്തി 24 :20)

എലയേശാർ തsâ യജമാനനായ  അബ്രഹാമിsâ മകന് പെണ്ണ് അന്വേഷിക്കുവാൻ വരുന്ന സമയത്ത്, വളരെ അധികം ഒട്ടകങ്ങളെ തsâ കൂടെ കൊണ്ടുപോയി, ദാഹിക്കുന്ന ഒട്ടകങ്ങളെ ഒരു കിണറിനരിവത്ത് കൊണ്ടുപോയി നിർത്തി, റബേക്ക എന്ന പെണ്ണ് ഓടിച്ചെന്ന് ആ ഒട്ടകങ്ങൾക്കും അവിടെയുണ്ടായിരുന്ന മനുഷ്യർക്കും കുടിക്കുവാൻ വെള്ളം നൽകി എന്ന സത്യവേദപുസ്തകം പറയുന്നു.

ഒട്ടകം ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും തsâ മേൽ ഭാരങ്ങളെ കയറ്റുന്ന സമയത്തും വളരെ ഭംഗിയായി മുട്ടുകുത്തി തന്നെ താഴ്ത്തി തsâ യജമാനന്   തന്നെ തന്നെ ഏൽപ്പിക്കുന്നു. അത് വെള്ളം കുടിക്കുന്ന സമയത്തും മുട്ടുകുത്തി ആണ് വെള്ളം കുടിക്കുന്നത്. ഈ ഒട്ടകത്തിൽ നിന്ന് നമുക്ക് പഠിക്കുവാൻ ഉള്ള പാഠം മുട്ടുകുത്തുക എന്നതാണ്.

നിങ്ങൾ നമ്മുടെ യജമാനനായ കർത്താവിനു മുമ്പിൽ എപ്പോഴും മുട്ടുകുത്തുക.  മുട്ടുകുത്തുക എന്നത് നിങ്ങളെത്തന്നെ താഴ്ത്തുന്നതിന് സമം. നിങ്ങളെ തന്നെ താഴ്ത്തി ദൈവ സന്നിധിയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്ന സമയത്ത് കർത്താവ് അതെ എന്നും ആമേൻ എന്നും മറുപടി പറയുന്നു.

ഒരു പെണ്ണിനെ കുറിച്ച് കേട്ടറിഞ്ഞ ചെറുക്കsâ  വീട്ടുകാർ അവളെ പെണ്ണുകാണാൻ പോയി, ആ പെണ്ണിന് അന്ന് ചെറുക്കനെ വീട്ടുകാർ അവിടെ വരുന്നതിനെ കുറിച്ച് ഒരു വിവരവും ഇല്ല. പതിവുപോലെ അവൾ അവളുടെ മുറി അകത്തിട്ടു പൂട്ടി അവിടെ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ചെറുക്കനെ വീട്ടുകാർ വന്നു പെണ്ണിനെ കാണുവാൻ ധൃതി വെച്ചപ്പോൾ, അവൾ ഒരു ദിവസം ഒരു മണിക്കൂർ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കും, ആ സമയത്ത് ഞങ്ങൾ അവളെ ശല്യപ്പെടുത്താറില്ല എന്ന് അവരുടെ മാതാപിതാക്കൾ അവരെ അറിയിച്ചു.

അവൾ പ്രാർത്ഥിച്ച ശേഷം പുറത്തേക്ക് വന്നപ്പോൾ അവളുടെ മുഖത്ത് ദൈവപ്രസാദം നിറഞ്ഞിരുന്നു, കർത്താവിsâ ആത്മാവ് ചെറുക്കsâ ആൾക്കാരുടെ ഹൃദയത്തിൽ സൽഗുണ മുള്ള സ്ത്രീയെ കണ്ടെത്തുന്നവൻ ആർ? അവളുടെ വില മുത്തുകളെകാൾ വലുത്. എന്ന് ആ പെണ്ണിന് വേണ്ടി സംസാരിച്ചു. അപ്പോൾ ചെറുക്കനെ വീട്ടുകാർ ആ പെണ്ണിനെ തങ്ങളുടെ ചെറുക്കൻ തക്കതായ മണവാട്ടി എന്ന് തീരുമാനിച്ച വിവാഹത്തിനു സമ്മതിച്ചു.

ഒട്ടകത്തെ കുറിച്ച് ഓർക്കുന്ന സമയത്ത്, അത് മുട്ടിൻമേൽ നിൽക്കുന്ന ദൈവ വേലയെ സൂചിപ്പിക്കുന്നു, എല്ലാ ദൈവ വേലയും നല്ലതുതന്നെ പക്ഷേ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്ന ദൈവവേല വളരെ നല്ലതാകുന്നു, അങ്ങനെ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മക്കൾ അനുഗ്രഹിക്കപ്പെട്ടിരികും. സുവിശേഷകന്മാർ മുട്ടിൽ മേൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ വിശ്വാസികൾ കർത്താവിനു വേണ്ടി പ്രവർത്തിക്കും.

ദൈവമക്കളെ മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നത് ശീലമാക്കുവിൻ.

ഓർമ്മയ്ക്കായി:- .പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിനsâ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു. (എഫെസ്യർ 3 :15,19

Leave A Comment

Your Comment
All comments are held for moderation.