No products in the cart.
ജനുവരി 19 – പൂർണ്ണതയെ ലക്ഷ്യമാക്കി
പരിജ്ഞാന പൂർത്തി പ്രാപിക്കുവാൻ ശ്രമിക്കുക (എബ്രായർ 6 :2)
കർത്താവിsâ വരവ് വളരെ അടുത്തിരിക്കുന്ന ഈ നാളുകളിൽ നിങ്ങൾ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ പൂർണ്ണതയെ ലക്ഷ്യമാക്കി ചെല്ലുക. പൂർണ്ണപെടുക എന്നുവച്ചാൽ, ക്രിസ്തുവിsâ സകല സ്വഭാവഗുണങ്ങളെയും അവകാശം ആക്കുക എന്നാണ് അർത്ഥം.
പൂർണ്ണ പെടുന്നത് ഒരു ദിവസം കൊണ്ടോ, ആഴ്ച കൊണ്ട് മാസം കൊണ്ടോ വർഷം കൊണ്ടോ സംഭവിക്കുന്ന ഒന്നല്ല, അത് നിങ്ങളുടെ പരിശ്രമം മുഖാന്തരം ദൈവ കൃപ കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന ദൈവീക അനുഭവം, ഓരോ നാളും പൂർണ്ണതയിൽ എത്തുവാൻ നാം മുമ്പോട്ടു ചെല്ലുന്നത് ആവശ്യമായിരിക്കുന്നു.
ഇന്ന് മിക്കകൃസ്ത്യാനികളും ഇഹലോക ജീവിതത്തിനായി മാത്രം പരിശ്രമിക്കുന്ന വറായിരിക്കുന്നു. എന്നല്ലാതെ കർത്താവിsâ വരവിൽ പൂർണതയോടെ കൂടെ ജീവിക്കണം എന്ന ചിന്ത ഉള്ളവർ അല്ല. പല വ്യക്തികളെയും ജീവിതം വായക്കു വേണ്ടിയും വയറിന് വേണ്ടിയുള്ള യുദ്ധക്കളമായി മാറുന്നു. അപ്പോസ്തലനായ പൗലോസ് നാം പരിജ്ഞാന പൂർത്തി പ്രാവിക്കുന്നവർ ആയി കടന്നു ചെല്ലുക എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു, ഏതു മനുഷ്യനെയും ക്രിസ്തുയേശുവിൽ തികഞ്ഞവനായി തീരുവാൻ പ്രാപ്തൻ ആക്കുക എന്ന ലക്ഷ്യത്തോടെ അവൻ പ്രവർത്തിച്ചു.
നിങ്ങൾ യേശുവിsâ കരങ്ങളിൽ പിടിച്ചു ദിവസേന മുമ്പോട്ടു നടക്കുമ്പോൾ, ഉയർന്ന ആത്മീയചിന്ത കളയും വെളിപാടുകളെയും കണ്ട് സ്വീകരിക്കുന്നവർ ആയിരിക്കും. അതോടൊപ്പം തന്നെ നിങ്ങൾ ക്രിസ്തീയ വിശുദ്ധി, ദൈവസ്നേഹം വിശ്വാസം തുടങ്ങിയ ക്രിസ്തുവിsâ സ്വഭാവങ്ങളിൽ പൂർണ്ണ പെടണം. അങ്ങനെ പൂർണതയെ നോക്കി യാത്ര ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ഏറ്റവും വലിയ പ്രത്യാശ ഉണ്ടാകും സത്യ വേദപുസ്തകം പറയുന്നു” അവൻ പ്രത്യക്ഷനാകുംപോൾ നാം അവനെ താൻ ഇരിക്കുന്നതുപോലെ തന്നെ കാണുന്നതാകകൊണ്ട് അവനോട് സദൃശ്യന്മാർ ആകുമെന്നറിയുന്നു (1 യോഹന്നാൻ 3:2)
മനുഷ്യൻ ദൈവത്തിsâ പൂർണ്ണതയിൽ എത്തുവാൻ സാധിക്കുമോ? സ്നേഹത്തിൽ പൂർണത, വിശ്വാസത്തിൽ പൂർണ്ണത, സ്വഭാവത്തിൽ പൂർണത, സകല സൽ പ്രവർത്തിക്കും പൂർണത, എന്നിങ്ങനെ ഇവയിൽ എത്തിപ്പെടുവാനുള്ള സാധ്യമോ? ഇങ്ങനെ ഒരു ചോദ്യം ഒരു ദൈവം മനുഷ്യsâ മുൻപിൽ വെച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്തെന്നാൽ ഇങ്ങനെ ഓരോ വിഷയത്തിനും ഒറ്റയ്കൊറ്റയ്ക്കായി പൂർണ്ണത പ്രാപിക്കുവാൻ കഴിയാതെ കാര്യം. അങ്ങനെയുള്ള വിചാരം കളഞ്ഞു സകലത്തിലും എsâ ക്രിസ്തു പൂർണതയുള്ളവൻ എനിക്ക് അവനെ പോലെ ആയി തീരണം എന്ന ചിന്തയോട് മുമ്പോട്ടു ചെല്ലുവിൻ. വീണ്ടും വീണ്ടും വേദപുസ്തകത്തിൽ പരിശോധിച്ച് ക്രിസ്തുവിsâ സ്വഭാവങ്ങളെ ധരിച്ചു കൊള്ളുവിൻ, അപ്പോൾ നിങ്ങൾ പൂർണതയിലേക്ക് ചെല്ലും, സൽഗുണ സമ്പൂർണ്ണനായി ക്രിസ്തുവിനെ അവകാശമാക്കും.
ദൈവമക്കളെ ക്രിസ്തുവിനെയും അവsâ വാക്കുകളെയും ധ്യാനിക്കുക, ക്രിസ്തുവോടെ കൂടി സഞ്ചരിക്കുക. അപ്പോൾ നിങ്ങൾ സ്വയം ആയി തന്നെ പൂർണ്ണറായി , പൂർണ്ണതയിൽ നടക്കും.
ഓർമ്മയ്ക്കായി:- അവനിൽ ഈ പ്രത്യാശയും ഉള്ളവൻ എല്ലാം അവൻ നിർമ്മലൻ ആയിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു (1 യോഹന്നാൻ 3:3)