No products in the cart.
ജനുവരി 13 – പുതിയ കാര്യം
മുൻപിലത്തവ ആരും ഓർക്കുകയില്ല, ആരുടെയും മനസ്സിൽ വരികയുമില്ല (യെശയ്യാവ് 65:17)
ഒരിക്കൽ യേശു ഗദര ദേശത്തിൽ എത്തി, അവിടെ അശുദ്ധാത്മാവ് നിറഞ്ഞ ഒരു മനുഷ്യൻ ശവക്കല്ലറയിൽ നിന്ന് അവനെതിരെ വന്നു, അവൻ കല്ലരയിൽ താമസിക്കുന്ന വന്നായിരുന്നു, അവനെ ചങ്കല കൊണ്ടുപോലും ബന്ധിക്കുവാൻ ആരെക്കൊണ്ടും കഴിഞ്ഞില്ല അവൻ രാത്രിയും പകലും മലകളിലും, ശവക്കല്ലറയിൽ നിന്നും ഇടവിടാതെ നിലവിളിക്കുകയായിരുന്നു കല്ലുകൾ കൊണ്ട് സ്വയം പരിക്കേൽപ്പിക്കുകയായിരുന്നു (മർക്കോസ് 5 :1 -5)
കർത്താവ് അവsâ പേരെന്തെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ പലർ ആകയാൽ എsâ പേര് “ലെഗ്യോന്” എന്നു ഉത്തരം പറഞ്ഞു റോമ പട്ടാളത്തിൽ “ലെഗ്യോന്” എന്നുവച്ചാൽ 6000 കരസേനയും, കുതിര സേനയും, ഉൾപ്പെടുന്നതാണ്, വളരെ അധികം സംഖ്യയെ കുറിച്ച് പറയുമ്പോൾ യഹൂദന്മാർ ഈ വാക്ക് ഉപയോഗിക്കും (മത്തായി 26: 53, ലൂക്കോസ് 8:30)
ഇതിsâ അർത്ഥം അവsâ ഉള്ളിൽ പല ആയിരം പിശാചുകൾ താമസിച്ചിരുന്ന് എന്നല്ലേ? ഈ പിശാചുകളെ കർത്താവ് ഓടിച്ചപ്പോൾ മലയുടെ അടുത്തു ഭക്ഷണത്തിനായി മേഞ്ഞു കൊണ്ടിരുന്ന ഏകദേശം 2000 പന്നിയുടെ കൂട്ടത്തിന് അകത്തു പോയി, ഉടൻതന്നെ ആ പന്നികൾ എല്ലാം ഉയർന്ന സ്ഥലത്ത് നിന്ന് ഓടി കടലിൽ ചാടി ചത്തു
ആ നിമിഷത്തിൽ തന്നെ അവsâ ജീവിതത്തിൽ വളരെയധികം മാറ്റം ഉണ്ടായി, ആ നിമിഷം വരെ നഗ്നനായിരുന്നവൻ, വസ്ത്രം ധരിക്കാൻ തുടങ്ങി, നേരത്തെ ബുദ്ധിയില്ലാത്തവൻ ആയിരുന്നു, ഇപ്പോൾ ബുദ്ധിയുള്ളവൻ ആയി തീർന്നു (മർക്കോസ് 5:15) മാത്രമല്ല, അവൻ കർത്താവിsâ പാദത്തിങ്കൽ ഇരുന്നു. (ലൂക്കോസ് 8:35) കർത്താവ് അവനെ സുവിശേഷ വേലക്കായി തിരഞ്ഞെടുത്തു. സത്യ വേദപുസ്തകം പറയുന്നു യേശു തനിക്ക് ചെയ്ത സകല പ്രവർത്തികളെയും ദെക്കപൊലി എന്ന നാട് മൊത്തം അറിയിച്ചു, കേട്ട ജനം എല്ലാം അതിശയിച്ചു( മർക്കോസ് 5:20)
കർത്താവ് ഒരു മനുഷ്യനെ വിടുവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പൂർണമായി അവനെ വിടുവിക്കും. പൂർണ്ണമായി അവനെ പുതിയ സൃഷ്ടി ആക്കും, കുടുംബത്തെ അവsâ ജീവിതത്തിൽ യേശു വന്നില്ലായിരുന്നെങ്കിൽ അവsâ അവസ്ഥ എത്രത്തോളം മോശമായി തീരും? എന്ന് ചിന്തിക്കുക 2000 പന്നികളെ കടലിsâ അകത്തു വലിച്ചിഴച്ചു ചെന്ന പിശാചിsâ കൂട്ടം അവനെയും പാതാളത്തിലേക്ക് കൊണ്ട് ചെന്നിരിക്കും അല്ലേ? അവൻ നിത്യ അഗ്നിയിൽ ഓഹരി കാരനായിരുന്നിരിക്കും അല്ലേ? കർത്താവു ഒരു മനുഷ്യനെ ബന്ധപ്പെടുന്ന സമയത്ത് അവനെ മഹത്വമുള്ള പാത്രമായി മാറ്റുന്നു.
ദൈവ മക്കളെ നിങ്ങൾ പുതിയ സൃഷ്ടിയായ ശേഷം പഴയ കാര്യങ്ങളെ ഓർക്കരുത്, ഇപ്പോൾ നിങ്ങൾ ദൈവത്തിsâ സന്നിധാനത്തിൽ പുതിയ സൃഷ്ടി എന്ന കാര്യത്തെ ഓർത്തു അതിsâ സന്തോഷത്തെ ഉത്സാഹത്തോടെ അവകാശമാക്കി കൊള്ളുക
ഓർമ്മയ്ക്കായി:- മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ട: പണ്ട്ഉള്ളവയെ നിരൂപിക്കുകയും വേണ്ട, ഇതാ ഞാൻ പുതിയ ഒന്ന് ചെയ്യുന്നു, അത് ഇപ്പോൾ ഉത്ഭവിക്കും (യെശയ്യാവ് 43:18,19)