No products in the cart.
ഏപ്രിൽ 04 – കർത്താവിന്റെ തലയിൽ നിന്നുള്ള രക്തം!
പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധിരിപ്പിച്ചു.
അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ മുഖത്ത് അടിച്ചു. (യോഹന്നാൻ 19:2-3).
പീലാത്തോസിന്റെ കൊട്ടാരത്തിൽവച്ച് യേശുവിനെ ചമ്മട്ടി കൊണ്ട് അടിച്ചശേഷം പടയാളികൾ ഒരു മുൾക്കിരീടം വളച്ച് അവന്റെ തലയിൽ അമർത്തി ധൂമ്രവസ്ത്രം ധരിപ്പിച്ച് അവനെ യഹൂദർക്ക് കൈമാറി.
കിരീടം ഉണ്ടാക്കാൻ, അവർ പലതരം മുള്ളുകൾ തിരഞ്ഞെടുത്തു, അത് വളരെ വിഷമുള്ളതും സൂചി പോലെ മൂർച്ചയു ള്ളതുമാണ്. ആ മുള്ളിൽ നിന്ന് ഒരു ചെറിയ കുത്ത് പോലും വലിയ പ്രാണ വേദനയും അസഹനീയ തുടി തുടിപ്പും ഉണ്ടാക്കും.
റോമാക്കാർ ആയിരക്കണക്കിന് കുറ്റവാളികളെ കുരിശിൽ തൂക്കി കൊന്നെങ്കിലും അവരിൽ ആരിലും മുൾക്കിരീടം വെച്ചില്ല. യേശുവിന്റെ ഇരുവശ ത്തും കുരിശിൽ തൂക്കിയ കള്ളന്മാർക്ക് പോലും മുൾക്കിരീടം ഉണ്ടായിരു ന്നില്ല. ലോകത്തിന്റെ മുഴുവൻ ചരിത്രത്തിലും കുരിശിൽ തൂങ്ങി രക്തം ചൊരിഞ്ഞ ശിരസ്സിൽ മുൾക്കിരീടവുമായി മരിച്ചത് യേശു മാത്രമായിരുന്നു.
എന്തുകൊണ്ടാണ് അവൻ മുള്ളുകളാൽ രീടമണിഞ്ഞത്? കാരണം മുള്ള് ശാപത്തി ന്റെ പ്രതീകമാണ്. കർത്താവ് പറഞ്ഞു: “ഭൂമി ശപിക്കപ്പെട്ടതാണ്… മുള്ളും പറക്കാരയും നിങ്ങൾക്കായി മുളപ്പിക്കും” (ഉല്പത്തി 3:17-18).
മുള്ള് ദൈവത്തിന്റെ ആദ്യ സൃഷ്ടിയുടെ ഭാഗമായിരു ന്നില്ല. മനുഷ്യന്റെ പാപം നിമിത്തം മാത്രമാണ് നിലം മുള്ളും പറക്കാരയും മുളപ്പിച്ചത്. ശാപത്തി ന്റെ പ്രതീകമായി മുള്ള് പിന്നീട് സൃഷ്ടിക്കപ്പെട്ടു.
ഇന്നും, അകാലമരണ ങ്ങൾ, മാനസിക വിഭ്രാന്തി, ഭയാനകമായ സംഭവ ങ്ങൾ, ദുഃഖം, നഷ്ടം, വേദന എന്നിവയാൽ കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങളുണ്ട്. ശാപമാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണം.
ശാപം പല തരത്തിലുണ്ട്. ചില ശാപങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു, കാരണം നിങ്ങൾ തിരുവെഴുത്തുകളിൽ നിന്നും അതിന്റെ പ്രബോധനങ്ങളിൽ നിന്നും മാറി നിങ്ങളുടെ ഇഷ്ടം പോലെ ഒരു ജീവിതം നയിക്കുന്നു. ഒരാൾ മറ്റൊരാളുടെ മേൽ പറയുന്ന ശാപങ്ങളുണ്ട്.
മറ്റു ചില ശാപങ്ങൾ മാതാപിതാക്കളോ ദൈവപുരുഷന്മാരോ പ്രഖ്യാപിക്കുന്നു. ഒരു മനുഷ്യൻ തനിയെ പുറപ്പെടുവിക്കുന്ന ശാപങ്ങളുമുണ്ട്. ഈ ശാപങ്ങളുടെ മാന്ത്രി കത തകർക്കാനാണ്, കർത്താവിന് മുൾക്കിരീടം സഹിച്ച് തന്റെ വിലയേറിയ രക്തം ചൊരിയേണ്ടി വന്നത്.
*ദൈവമക്കളേ, നിങ്ങൾ ഇനി ശാപത്തിന്റെ മയക്കത്തിൽ ജീവിക്കേ ണ്ടതില്ല. കർത്താവി ന്റെ തലയിൽ നിന്നുള്ള വിലയേറിയ രക്തത്താൽ, നിങ്ങളുടെ എല്ലാ ശാപ ങ്ങളും തകർന്നിരിക്കുന്നു, നിങ്ങൾ അനുഗ്രഹിക്ക
പ്പെട്ടിരിക്കുന്നു.*
നിങ്ങളുടെ നിമിത്തം കുരിശിൽ ചൊരിഞ്ഞ അവന്റെ വിലയേറിയ രക്തത്തിന് എല്ലായ് പ്പോഴും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുക. യേശുക്രിസ്തുവിന്റെ രക്തത്തിലുള്ള വിജയം പ്രാർത്ഥിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക.
കൂടുതൽ ധ്യാനത്തിനുള്ള വാക്യം: “ഇനി ഒരു ശാപവും ഉണ്ടാകില്ല, എന്നാൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഉണ്ടായിരിക്കും, അവന്റെ ദാസന്മാർ അവനെ സേവിക്കും” (വെളിപാട് 22:3)