No products in the cart.
ഓഗസ്റ്റ് 22 – സ്നേഹിതൻ വരുത്തുന്ന മുറിവുകൾ
സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം. (സദൃശ്യ 27 :6)
സത്യസന്ധമായ സ്നേഹിതന്മാർ നിങ്ങളുടെ കുറ്റങ്ങളെ സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കും, എങ്കിലും അവർ ഒരിക്കലും നിങ്ങളുടെ തെറ്റു കുറ്റങ്ങളെ മറ്റുള്ളവരോട് വിളമ്പി നിങ്ങളുടെ പേരിന് കളങ്കം ഉണ്ടാകുകയില്ല. എപ്പോഴും അവർ നിങ്ങളുടെ ഉയർച്ചയിൽ ശ്രദ്ധയുള്ളവർ ആയിരിക്കും.
ഇന്നത്തെ കാലത്ത് ഈ ലോകത്തുള്ള സകല സ്നേഹങ്ങളും കച്ചവടം ആയിത്തീർന്നിരിക്കുന്നു, അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തി കൊടുക്കുക അദ്ദേഹത്തിന്റെ പരിചയം എനിക്ക് കിട്ടുമെങ്കിൽ ഞാൻ ജീവിതത്തിൽ വളരെ വലിയ ആളായി മാറും, എന്ന സ്വാർത്ഥതയോടെ സംസാരിക്കുന്ന അനേകരുണ്ട് കപട വാക്കുകൾ സംസാരിച്ചു ചതിവായി നമ്മോട് ഇടപെടുന്ന അനേകരുണ്ട്. അവസാനം യൂദാസ് സ്കറിയോത്ത ചുംബനം കൊണ്ട് കർത്താവിനെ ഒറ്റിക്കൊടുത്തത് പോലെ ഇവർ നമ്മെ ഒറ്റികൊടുക്കുന്നു.
സ്നേഹം ആഗ്രഹിക്കുന്നവൻ ആദ്യം തന്റെ ഹൃദയത്തിന്റെ ആഴത്തിൽ സ്നേഹത്തെ പങ്കുവയ്ക്കണം, നിങ്ങളുടെ അധ്വാനഫലം കൊണ്ട് ഒരുപാട് കൂട്ടുകാരെ നിങ്ങൾക്ക് കണ്ടെത്തുവാൻ കഴിയുമെങ്കിലും സത്യസന്ധമായി സ്നേഹത്തോടെ ഇടപെടുന്ന കൂട്ടുകാരെ കണ്ടെത്തുവാൻ കഴിയില്ല. നിങ്ങൾക്ക് നല്ല സ്നേഹിതരെ കിട്ടണമെങ്കിൽ അവരോട് അധിക സമയം ചെലവിടുക, അവരുടെ സുഖദുഃഖങ്ങളെ അന്വേഷിക്കുക, നേരിട്ട് കാണുവാൻ കഴിയില്ലെങ്കിൽ ടെലിഫോൺ മുഖാന്തരം അല്ലെങ്കിൽ കത്ത് മുഖാന്തരം നിങ്ങളുടെ സ്നേഹം വെളിപ്പെടുത്തുക.
നിങ്ങളോട് തന്റെ സൗഹൃദം പുതുക്കുവാൻ വേണ്ടി കർത്താവ് നിങ്ങളുടെ വീടിന്റെ വാതിൽക്കൽ നിൽക്കുന്നു, നിങ്ങളുടെ കതക് മുട്ടുന്നു ഒരുത്തൻ എന്റെ ശബ്ദം കേട്ട് കതക് തുരക്കുന്നു എങ്കിൽ ഞാൻ അവന്റെ വീടിന്റെ അകത്ത് പ്രവേശിച്ച് അവന്റെ കൂടെ ഭക്ഷണം കഴിക്കും എന്ന് കർത്താവ് പറയുന്നു (വെളിപാട് 3 :20)
നിങ്ങളെ സ്നേഹിച്ച കാരണം കർത്താവ് സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു നമ്മെപ്പോലെ ജഡ രക്തങ്ങൾ ഉള്ളവനായി തീർന്നു, അടിമയായി കുരിശു ചുമന്ന്, ആ സ്നേഹത്തിന് പകരമായി നാമെന്തു നൽകുവാൻ കഴിയും? സ്നേഹത്തിന്റെ ആഴത്തെ കുറിച്ച് നിങ്ങൾ അറിയണമെങ്കിൽ കർത്താവാകുന്നു അതിന്റെ ഏറ്റവും വലിയ ഉദാഹരണം, ക്രിസ്തുവിന്റെ സ്നേഹത്തെ ഓർക്കുക, കാൽവരി സ്നേഹത്തെ ഓർത്തു അവനെ സ്തുതിക്കുക, അത് നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കട്ടെ.
കർത്താവിന്റെ സ്നേഹത്തെക്കുറിച്ച് ഒരു നല്ല പാട്ട് ഉണ്ട്, മാറാത്ത നിന്റെ സ്നേഹ വാക്ക് മുഖാന്തരം, അങ്ങയുടെ ജീവ വഴിയിലൂടെ എന്നെ നയിക്കുക എന്നു പാടുന്ന സമയത്ത്, കർത്താവിനെ സ്നേഹത്തെ ഓർത്ത് നമ്മുടെ ഹൃദയം അലിയും, ദൈവമക്കളെ ഈ സഹോദര സ്നേഹത്തെ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കണമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും സ്നേഹിതന്മാരും നിങ്ങൾക്ക് വളരെയധികം അനുഗ്രഹം ഉള്ളവർ ആയിരിക്കും,.
ഓർമ്മയ്ക്കായി:- സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.(1കൊരി 13:4)