Appam, Appam - Malayalam

ഓഗസ്റ്റ് 03 – കിണറുകളെ വീണ്ടും

 അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാൿ പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു. (ഉല്പത്തി 26 :18)

അബ്രഹാം  കുഴിച്ച കിണറുകൾ ഒന്നുംതന്നെ സ്വയമായി  മണ്ണു മൂടി പോയിട്ടില്ല. ഫെലിസ്ത്യർ അതിനെ മൂടിക്കളഞ്ഞു, ദൈവത്തിനും ദൈവ ജനങ്ങൾക്കും എതിരായിട്ട് പ്രവർത്തിക്കുന്നവർ ആണ് ഫെലിസ്ത്യർ  അലഞ്ഞു നടക്കുന്നവർ എന്നാകുന്നു ഇവരുടെ പേർ, ഇവർ പിശാചിനു തുല്യമായവർ. കാരണം അവന്റെ സ്വഭാവവും  അലഞ്ഞുനടക്കുന്നതല്ലേ (ഇയ്യോബ് 1: 7)

ദൈവം നൽകിയ സന്തോഷം സമാധാനം എന്ന കിണറുകളെ ഫെലിസ്ത്യർ മുടി കളയുവാൻ ആഗ്രഹിക്കുന്നു. വിഭജനം കൈപ്പു തുടങ്ങിയവ ഉണ്ടാക്കി, രക്ഷയിൽ സന്തോഷിക്കുവാൻ കഴിയാത്ത രീതിയിൽ അവർ ആക്കിത്തീർക്കുന്നു, നിങ്ങളുടെ ഹൃദയത്തിൽ സമാധാനം നഷ്ടപ്പെടുത്തി സന്തോഷം എന്ന് കിണറുകളെ മൂടി ആവശ്യമില്ലാതെ പോലീസ് സ്റ്റേഷനിലും കോടതിയിലും നിങ്ങളെ നടത്തിക്കുന്ന ഫെലിസ്ത്യൻ ആർ? നിങ്ങളുടെ ജീവിതത്തിൽ ഈ ഫെലിസ്ത്യരെ പോലെ സ്വസ്ഥത നഷ്ടപ്പെടുത്തി, ശല്യപ്പെടുത്തുന്ന വ്യക്തികൾ ആരാണ് എന്ന് പരിശോധിച്ച് അവരെ നിങ്ങളിൽനിന്ന് വളരെ ദൂരത്തേക്കു ഒടിച്ചു കളയുക.

അന്നത്തെ കാലത്ത് ഫെലിസ്ത്യനായ ഗോളിയാത് ദൈവത്തിനു വിരോധമായി സംസാരിച്ചു, മത്സരിച്ചു ഇസ്രയേൽ ജനങ്ങളെ കുഴപ്പത്തിലാക്കി, പക്ഷേ ദാവീദ് ധൈര്യമായി ഭയമില്ലാതെ അവന്റെ മുൻപിൽ ചെന്ന് അവനെ ഇല്ലാതെയാക്കി. അതുപോലെ ഇസഹാക്ക് തന്റെ  പിതാവായ അബ്രഹാം കുഴിച്ച കിണറുകളെ ഫെലിസ്ത്യര് മണ്ണിട്ട് നികത്തിയപ്പോൾ അവരെ ഭയപ്പെടാതെ അവൻ ആ കിണറുകളെ പുനസ്ഥാപിച്ചു.

ആശ്ചര്യം എന്നു പറയട്ടെ! അവിടെ നിന്ന് വീണ്ടും രുചിയുള്ള വെള്ളം കിട്ടി, ഇനി തടസ്സമില്ലാതെ ഇസഹാക്കിനും  അവന്റെ സകല കുടുംബത്തിനും ധൈര്യമായി ആ കിണറുകളിൽ നിന്ന് രുചിയുള്ള വെള്ളം കുടിക്കാം, അവന്റെ മൃഗസമ്പത്ത് കൾക്കും, കൃഷി പാഠങ്ങൾ നനച്ച് കൃഷിക്കു യോഗ്യമായരീതിയിൽ മാറ്റുവാൻ വേണ്ടി ഈ വെള്ളം ഉപകരിക്കും, സത്യ വേദപുസ്തകം പറയുന്നു “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.(യെശ്ശ 35:1)

ഇന്ന് നിങ്ങൾ നിങ്ങളെ തന്നെ സ്വയം പരിശോധിക്കുക, നിങ്ങളുടെ ജീവിതത്തിൽ കിണറുകൾ മണ്ണു മൂടിക്കിടക്കുന്നുവോ? അല്ലെങ്കിൽ രുചി ഉള്ള വെള്ളം നൽകുവാൻ തക്ക രീതിയിൽ വൃത്തിയായി ഇരിക്കുന്നുവോ? വിശുദ്ധിയുടെ നീരുറവ, സമൃദ്ധിയുടെ നീരുറവ, അഭിഷേകത്തിന്റെ  നീരുറവ, ദൈവ സമൂഹത്തിൽ സന്തോഷത്തിന്റെ  നീരുറവ, തുടങ്ങിയവ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടോ? സത്യ വേദപുസ്തകം പറയുന്നു “അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും..(യെശ്ശ 12:3)

ദൈവ മക്കളെ വീണ്ടും കർത്താവു നിങ്ങളുടെ ഹൃദയത്തിൽ നിന്ന് നല്ല നീരുറവ  ഉണ്ടാക്കുവാൻ വേണ്ടി ദൈവത്തോട് നിങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുക. നിങ്ങളുടെ പാപം ഏറ്റുപറഞ്ഞ്, ഇടിഞ്ഞു പോയ കിണറുകൾ വീണ്ടും പുനഃസ്ഥാപിക്കുക. വീണ്ടും ആദ്യ സ്നേഹത്തിലേക്ക് തിരിച്ചുവരിക, പ്രാർത്ഥനാ ജീവിതം ആത്മാവിന്റെ നിറവ് ശക്തിയുള്ള സുവിശേഷവേല തുടങ്ങിയവ നിങ്ങൾക്ക് കിട്ടട്ടെ.

ഓർമ്മയ്ക്കായി:- – എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. (ഉത്തമഗീതം 4: 12)

Leave A Comment

Your Comment
All comments are held for moderation.