No products in the cart.
ജൂലൈ 18 – ഓടുന്നവൻ
“ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ” (1.കൊരി 9: 24).
കർത്താവ് ഒരുക്കിവെച്ചിരിക്കുന്ന വിശുദ്ധ വഴിയിൽ വിശുദ്ധിയെ സുരക്ഷിതമാക്കി ഓടുന്ന എങ്കിൽ നിങ്ങളുടെ ഓട്ടം തീർച്ചയായും വിജയിക്കും, നല്ല പോർ പൊരുതി വിശ്വാസം കാത്തുകൊള്ളും.
ഒരു വിശ്വാസിയെയോ ശുശ്രൂഷകനെ യോ വീഴ്ത്തുവാൻ പറ്റുന്ന മൂന്നു കുഴികൾ ഇന്ന് ലോകത്ത് ഉണ്ട് ധനം, പദവി, സ്ത്രീ സമ്പർക്കം തുടങ്ങിയവയാന്ന് ആ മൂന്നു കുഴികൾ അപ്പോസ്തലനായ പൗലോസിന്റെ ജീവിതത്തെ നോക്കുമ്പോൾ ഈ മൂന്നു കാര്യങ്ങളിൽ അവൻ വളരെ അധികം ശ്രദ്ധയുള്ളവൻ ആയിരുന്നു തന്റെ വിശുദ്ധിയെ സംരക്ഷിച്ചു എന്ന് നമുക്ക് കാണുവാൻ കഴിയും.
സാമ്പത്തിക കാര്യത്തിൽ സത്യസന്ധമായി ജീവിച്ചത് കൊണ്ട് അദ്ദേഹം എഫസോസ് സഭയ്ക്ക് എഴുതുന്ന സമയത്ത് ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നങ്ങൾ തന്നേ അറിയുന്നുവല്ലോ (പ്രവർത്തി 20:33, 34) എന്ന് പറയുന്നു ധനം കൊണ്ട് അവൻ സ്വയം തന്നെത്തന്നെ അശുദ്ധമാക്കുവാൻ ശ്രമിച്ചില്ല.
അതുപോലെതന്നെ അവൻ തന്റെ വിശുദ്ധിയെ സംരക്ഷിച്ചു. മറ്റുള്ളവരോടു പ്രസംഗിച്ച ശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുക യത്രേ ചെയ്യുന്നതു. (1 കൊറി 9:27). എന്നു പറഞ്ഞു, തന്റെ അടുത്തു പരിശീലനം കിട്ടിയ തിമൊഥെയൊസിനോട് യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവ രോടും സമാധാനവും ആചരിക്ക. എന്ന കൽപ്പന നൽകുന്നു (2 തിമൊ 2:22).
അതുപോലെ പദവി, അഹങ്കാരമെന്ന കുഴിയിലും അവൻ വീണില്ല, അവൻ തന്നെ സ്വയം താഴ്ത്തി ഏറ്റവും വലിയ പ്രധാനിയായ പാപി ഞാൻ എന്നും, ഞാൻ നിർബന്ധിത മനുഷ്യൻ എന്നും സ്വയം തന്നെക്കുറിച്ച് പറയുന്നു, സാധാരണഗതിയിൽ ആത്മീയ ലോകത്ത് അഹങ്കാരം അധികാരം കൊണ്ട് സ്വയം നശിപ്പിച്ച അനേകം ദൈവ വേലക്കാർ ഉണ്ട്, പൂർണ്ണ അധികാരം ഒരു മനുഷ്യനെ പൂർണമായി നശിപ്പിക്കും.
മറ്റനേക പാപങ്ങളിൽ വീണുപോയ ദൈവ വേലക്കാരെകാൾ അഹംഭാവത്തിൽ വീണുപോയ ദൈവ വേലക്കാർ ആകുന്നു ഇവിടെ അധികം പേരും, ഇങ്ങനെയുള്ള പരീക്ഷണങ്ങളിൽ നിന്ന് പൗലോസ് തന്നെ തന്നെ സ്വയം ജാഗ്രതയോടെ സംരക്ഷിക്കുന്ന വ്യക്തിയായിരുന്നു, വിശ്വാസികളോട് ഞാൻ നിങ്ങളുടെ വിശ്വാസത്തിന് അധികാരി അല്ല, അതിനു സഖഭടൻ മാത്രമാകുന്നു, ദൈവം എന്നെ വിളിച്ചത് അവന്റെ കൃപ കൊണ്ട് മാത്രം എന്ന് സ്വയം താഴ്ത്തി പറയുന്നു.
ദൈവ മക്കളെ നിങ്ങളുടെ ജീവിതം പ്രാർത്ഥനയോടെ വിശുദ്ധയായി സംരക്ഷിക്കുക, നിങ്ങളുടെ സകല പാപങ്ങളെയും ദൈവത്തോട് ഏറ്റു പറയുക ദൈവം നിങ്ങടെ ആത്മീയ ഓട്ടമത്സരത്തെ തീർച്ചയായും വിജയിപ്പിക്കുവാൻ സഹായിക്കും
ഓർമ്മയ്ക്കായി: “യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരി ക്കുന്നു” (1 യോഹന്നാൻ 1 :7).