No products in the cart.
ജൂൺ 30 – അവസാനിക്കുമ്പോൾ ആശ്വാസം
നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തി ലേക്കു എന്നെ കൈക്കൊള്ളും. (സങ്കീർത്തനം 73 :24)
പല സമയത്തും ഒരു കാര്യത്തിന്റെ ആരംഭത്തിനെകാൽ അതിന്റെ അവസാനം നല്ലതായിരിക്കും, ഇന്നത്തെ നന്മയേക്കാൾ നിത്യതയുടെ മഹത്വം വളരെ ഫലം ഉള്ളതായിരിക്കും, ഈ ലോകത്തിലുള്ള സകല അനുഗ്രഹങ്ങളെ കാൾ സ്വർഗ്ഗത്തിലെ അനുഗ്രഹം വളരെ വലുതാകുന്നു.
ആശ്വാസത്തിന് ദൈവം നിങ്ങളുടെ കൂടെ നിത്യമായിജീവിച്ചു നിങ്ങളെ ആശ്വസിപ്പി
ക്കട്ടെ. യേശു പറഞ്ഞു ” ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്തായി 28: 19 -20)
ലോക അവസാനത്തോളം എല്ലാ നാളി ലും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു അതുകൊണ്ട് നമുക്ക് മനസ്സിലാക്കാം അവൻ ജീവിച്ചിരിക്കുന്നു പൂർണ്ണമായി നമ്മെ രക്ഷിക്കുവാൻ കഴിവുള്ളവൻ ആയിരിക്കുന്നു.
ഈ ലോകത്തിൽ അനേകർ തങ്ങളുടെ അവസാനം ഓർത്ത് വിഷമിക്കുന്നു, അവർക്ക് വിശ്വാസമില്ലാത്ത കാരണം അവർ അങ്ങനെ ചിന്തിക്കുന്നു, എന്റെ ജീവിത അവസാനം എങ്ങനെയായിരിക്കും
ഞാൻ സ്വർഗത്തിലേക്ക് പ്രവേശിക്കു വാൻ എനിക്ക് അർഹതയുണ്ടോ അല്ലെങ്കിൽ ദൈവം എന്നെ കൈവിടുമോ എന്ന് പലരീതിയിലും ചിന്തിക്കുന്നു.
സത്യ വേദപുസ്തകം പറയുന്നു നിങ്ങളെ വിളിച്ചവൻ സത്യസന്ധൻ, അവൻ പറഞ്ഞതുപോലെ തന്നെ ചെയ്യും
( 1 തെസ്സലൊനീക്യർ 5 :24) കർത്താവു നിങ്ങളെ അവസാനം വരെ നയിക്കുവാൻ ശക്തമായിരിക്കുന്നു.
സത്യ വേദപുസ്തകം പറയുന്നു” താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. (യോഹന്നാൻ 13 :1)
സകല രീതിയിലുള്ള ആശ്വാസത്തിന് ദൈവം നമ്മെ അവസാനത്തോളം രക്ഷിച്ചു, സംരക്ഷണം നൽകി അനുഗ്രഹിച്ച, നന്മ കൊണ്ടും കൃപ കൊണ്ടും നിറച്ച്, പൂർണ്ണമായി സ്നേഹിച്ച നമ്മെ വഴി നടത്തുന്നവൻ ആയിരിക്കുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്.
ദൈവമക്കളെ കർത്താവു അവസാന ത്തോളം നിങ്ങളെ നയിക്കുവാൻ വേണ്ടി അവനിൽ നിങ്ങൾ പൂർണമായി നിങ്ങളെ തന്നെ ഏൽപ്പിക്കുക, അവൻ നിങ്ങളെ നയിക്കട്ടെ.
ഓർമ്മയ്ക്കായി:നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. (ഫിലിപ്പിയർ 3 :20)