bo togel situs toto musimtogel toto slot musimtogel musimtogel musimtogel masuk musimtogel login musimtogel toto
Appam, Appam - Malayalam

മെയ് 28 – പരിജ്ഞാനത്തിന്റെ നിക്ഷേപം

അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.

( കൊലോ 2:3)

കർത്താവായ യേശുക്രിസ്തുവിലുള്ള പരിജ്ഞാനം അറിവ് എന്നുപറയുന്ന  ശ്രേഷ്ഠമേറിയ നിക്ഷേപങ്ങളെ അവൻ തന്റെ ഹിതം പ്രവർത്തിക്കുന്നവർക്ക് നൽകുന്നു. മനുഷ്യന്റെ ചിന്ത,  വികാരവിചാരങ്ങളെ കുറിച്ച്,  അവന്റെ പ്രവർത്തിയെ കുറിച്ച്, നല്ലവണ്ണം അറിയുന്നവൻ കർത്താവ് മാത്രമേയുള്ളൂ, അവന്റെ  മുമ്പിൽ രഹസ്യം ഒന്നുമില്ല.

അപ്പോസ്തലനായ പൗലോസ് കർത്താവിന്റെ  പരിജ്ഞാനം അറിവ് എന്നിവ എത്രത്തോളം ആഴമുള്ളത്  എന്നു ചൊല്ലി അതിനെക്കുറിച്ച് അതിശയിച്ചു (റോമർ 11: 33 )നീ ദൈവത്തിന്റെ അടുക്കൽ ദാഹത്തോടെ ചെല്ലുമ്പോൾ കർത്താവു നിനക്ക് ആവശ്യമുള്ള അറിവു നൽകും.

ഇന്ന് മനുഷ്യന്റെ അറിവ് കൂടിവരുന്നു (ദാനിയേൽ 12: 4 )വിമാനം റോക്കറ്റ്, ബഹിരാകാശ യാത്ര കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയവ ലോകത്തെ അതിശയിപ്പിക്കുന്നു, അതേ സമയത്ത് ചില തെറ്റായ അറിവുകൾ മനുഷ്യനെ അപകടത്തിൽ കൊണ്ടുചെന്ന് ചാടിക്കുന്നു.

പക്ഷേ കർത്താവ് തന്റെ മക്കൾക്ക് ആത്മീയ അറിവു നൽകുന്നു. നിത്യ സ്വർഗ്ഗീയ അറിവു നൽകുന്നു ഈ അറിവിനെക്കുറിച്ച് ലോക ജ്ഞാനികൾക്ക് ഒന്നും വെളിവാകുകയില്ല ദൈവത്തിന്റെ പരിജ്ഞാനം ആറ് രീതിയിൽ നമ്മെ സഹായിക്കും.

ഒന്നാമതായി  കർത്താവിനെ കുറിച്ചുള്ള അറിവ്, രണ്ടാമത് സത്യവേദ പുസ്തകങ്ങളെ കുറിച്ചുള്ള ആഴമായ പരിജ്ഞാനം, മൂന്നാമതായി നിങ്ങളെ കുറിച്ച് നിങ്ങൾ തന്നെ അറിയുന്ന അറിവ്, നാലാമതായി നിങ്ങളുടെ ആത്മീയ അവസ്ഥയെക്കുറിച്ച് അറിയുന്ന അറിവ്, അഞ്ചാമതായി ഒരു മനുഷ്യനെ കുറിച്ചും ഒരു സ്ഥലത്തെ ക്കുറിച്ചും ഒരു സാമൂഹിക അവസ്ഥയെ കുറിച്ചുള്ള അറിവ്, ആറാമത് സ്വർഗ്ഗത്തെ കുറിച്ചും പാതാളത്തിൽ കുറിച്ചും ആത്മീയ ലോകത്തെ കുറിച്ചും ഉള്ള അറിവ് ഇവയെല്ലാം ദൈവ സന്നിധാന ത്തിൽ ഏറ്റവും വലിയ നിധിയായി ഇരിക്കുന്നു.

സത്യ വേദപുസ്തകം പറയുന്നു കർത്താവിനെ അന്വേഷിക്കുന്നവർ സകലതും അറിയുന്നു (സദൃശ്യ 28 :5) വലിയ സുവിശേഷ യോഗങ്ങളിൽ അസുഖം ബാധിച്ചവരെയും അശുദ്ധാത്മാവ് ബാധിച്ചവരെയും പേര് ചൊല്ലി വിളിക്കുന്നത് ഈ  അറിവുകൊണ്ട് ആകുന്നു അവർക്കുള്ള പ്രശ്നങ്ങളെ പ്രവചനമായി പറയുന്നതും അതിനുവേണ്ടി പ്രാർത്ഥിക്കുന്നതും ഈ സ്വർഗ്ഗീയ അറിവുകൊണ്ട് ആകുന്നു.

ദൈവമക്കളെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാടു വ്യക്തികളെ നിങ്ങൾ കണ്ടു കാണും ഇവൻ ആർ എന്തിനുവേണ്ടി വന്നിരിക്കുന്നു, അവന്റെ മനസ്സിലിരുപ്പ് എന്താണ് അവൻ നല്ലവനെ പോലെ അഭിനയിക്കുന്നവനാനോ  ചതിയൻ ആണോ  എന്ന വേർതിരിച്ചറിയുവാൻഉള്ള കഴിവ് ഈ ദൈവീക പരിജ്ഞാനം നിങ്ങൾക്ക് നൽകുന്നു, സത്യ വേദ പുസ്തകം പറയുന്നു  മനുഷ്യഹൃദയത്തിൽ ഉള്ള കാര്യങ്ങളെ യേശുക്രിസ്തു അറിഞ്ഞിരുന്ന കാരണം മനുഷ്യരെ ക്കുറിച്ച് ആറും അവനു സാക്ഷ്യം പറയേണ്ട ആവശ്യമില്ല (യോഹ 2 :25)

ഓർമ്മയ്ക്കായി:  അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.

( ഡാനിയേൽ 2: 21 -22)

Leave A Comment

Your Comment
All comments are held for moderation.