No products in the cart.
മാർച്ച് 10 – സ്നേഹിച്ചു
ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു. (യോഹന്നാൻ 13 :1)
നമ്മുടെ ദൈവം സ്നേഹവും കരുണയും ദയയും മാത്രം ഉള്ളവനല്ല. അവസാനത്തോളം നമ്മെ സ്നേഹിക്കുന്നവനും ആകുന്നു.
ഒരു വനത്തിൽ ആൺ മാനും പെൺ മാനും ദാഹിച്ചു വലഞ്ഞു പല സ്ഥലങ്ങളിലും വെള്ളം തിരക്കി നടന്നു, അവസാനം ഒരു സ്ഥലത്ത് അല്പം വെള്ളം കണ്ടുകിട്ടി, രണ്ടു മാനും ഒരേ സമയത്ത് ആ വെള്ളം കുടിക്കുവാൻ ആരംഭിച്ചു പക്ഷേ ആ വെള്ളം കുടിക്കും തോറും കുറയുന്നില്ല, കാരണം രണ്ടു മാനും മറ്റേ മാൻ കുടിക്കട്ടെ എന്ന് മനസ്സിൽ ചിന്തിച്ചു കാത്തിരുന്നു, അതുകൊണ്ട് അവ വെള്ളം കുടിക്കുന്നത് പോലെ അഭിനയിച്ചു എന്നല്ലാതെ വെള്ളം കുടിച്ചിരുന്നില്ല. അതിലൂടെ അവയുടെ സ്നേഹവും ത്യാഗവും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ഒരു ഭാര്യയും ഭർത്താവും തീവണ്ടി പാലം മുറിച്ചുകടക്കുന്ന സമയത്ത് ഭാര്യയുടെ കാൽ മരത്തിsâയും പാലത്തിsâയും നടുക്ക് പെട്ടുപോയി. ആ കാലു ഊരിയെടുക്കുവാൻ ഭർത്താവ് ഒരുപാട് ശ്രമിച്ചു പക്ഷേ പറ്റിയില്ല.അതേസമയത്ത് ഒരു തീവണ്ടി അവരുടെ അടുക്കൽ പാഞ്ഞു വന്നുകൊണ്ടിരുന്നു, രക്ഷപ്പെടാൻ പറ്റാത്ത ഭാര്യ ഭർത്താവിനോട് നിങ്ങൾ എങ്കിലും രക്ഷപ്പെട്ടു എന്നു പറഞ്ഞു, അവൻ ജീവിക്കണമെങ്കിൽ ഒന്നിച്ചു മരിക്കണം എങ്കിലും ഒന്നിച്ച് എന്നു പറഞ്ഞു ഒരുമിച്ചു മരണം കൈവരിച്ചു.
നമ്മുടെ കർത്താവ് കുരിശിൽ മരിക്കുന്ന സമയത്ത്, കഷ്ടപ്പാടുകളെ കണ്ടു ഭയന്നില്ല, പട്ടാളക്കാരെ കണ്ട ഭയന്നില്ല, വിചാരണയെ കണ്ടു ഭയന്നില്ല, കുരിശു കണ്ട് ഭയന്ന് ഓടിയില്ല.അവൻ നമ്മിൽ വച്ച സ്നേഹം കാരണം, കുരിശു കണ്ടു ഭയക്കാതെ നമുക്കുവേണ്ടി സന്തോഷത്തോടെ മരണം കൈവരിച്ചു. സത്യ വേദപുസ്തകം പറയുന്നു” നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തsâ രക്തത്താൽ വിടുവിച്ചു പിതാവായ ദൈവത്തിന്നു നമ്മെരാജ്യവുംപുരോഹിതന്മാരുംആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും;” (വെളിപാട്1:6)
ദൈവമക്കളെ, നിങ്ങളിൽ ഉള്ള സ്നേഹം കാരണം കർത്താവ് തന്നെ തന്നെ ജീവ യാഗമായി ഏൽപ്പിച്ചു, തsâ രക്തം മുഖാന്തരം നിങ്ങളെ പാപം ഇല്ലാത്തവരായി കഴുകി വെടിപ്പാക്കി, നിങ്ങളെ രാജാക്കന്മാരും പുരോഹിതന്മാരും ആക്കിയിരിക്കുന്നു, അവൻ നിങ്ങളിൽ വച്ചിരിക്കുന്ന സ്നേഹത്തിന് അളവുകോൽ ഒന്നുമില്ല.
ഓർമ്മയ്ക്കായി:സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.(യോഹന്നാൻ 15 :13)