Appam - Malayalam, AppamAppam - Malayalam

ജനുവരി 26 – തികഞ്ഞ സ്നേഹം

തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു (1യോഹന്നാൻ 4:18)

നിങ്ങൾ ദൈവസ്നേഹത്തിലും, മറ്റുള്ളവരെ സ്നേഹിക്കുന്നതിലും പൂർണ്ണ പെട്ടിരിക്കണം. അതിഭയങ്കര കൊലപാതകിയായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു, അവൻ തsâ ശത്രുവിനെ  ആക്രമിക്കുന്നതിന് മുൻപ് അവsâ മുഖത്ത് തുപ്പുന്ന സ്വഭാവമുണ്ടായിരുന്നു. തന്നിൽ തന്നെ കോപാകുലനായി മാറും, എന്നിട്ട് അതിഭയങ്കരമായ ഒച്ചയോടെ  അലറിവിളിച്ചു, തsâ ശത്രുവിനെ പേടിപ്പിച്ച് അടിച്ചു വീഴ്ത്തും.

ഒരിക്കൽ പോലീസുകാർ അവനെ പിടിച്ചു ജയിലിൽ ആക്കി. അവിടെ ഒരു ദൈവദാസൻ അവനെ സന്ദർശിച്ചു, ദൈവ സ്നേഹത്തെക്കുറിച്ച് അറിയിച്ചു.  പക്ഷേ   കയ്പുനിറഞ്ഞ  പ്രതികരണമായിരുന്നു അവsâത്. എങ്കിലും ആ ദൈവദാസൻ അതിനെ ഒന്നും വകവയ്ക്കാതെ, ചിരിച്ച മുഖത്തോടെ, സ്നേഹമായ വാക്കുകളോടെ അവനെ നേരിട്ട്, ഒടുവിൽ അവൻ ക്രിസ്തുവിൽ ആയിത്തീരുന്നു.

ആ കൊലപാതകി രക്ഷിക്കപ്പെട്ട ശേഷം, തന്നിൽ വാസം ആയിരിക്കുന്ന ക്രിസ്തു എത്രത്തോളം സ്നേഹമുള്ളവൻ എന്ന കാര്യം മനസ്സിലാക്കി, താനും അതുപോലെ സ്നേഹ പൂർണ്ണതയിൽ ആകണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ട് രാത്രികാലങ്ങളിൽ അവൻ ദൈവത്തോട് വളരെയധികം സ്നേഹത്തോടെ, കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നു, എsâ സ്നേഹം ഞാൻ നിന്നിൽ വളരെയധികം പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

പിന്നെ അവനിലൂടെ ആരെല്ലാം രക്ഷയുടെ അനുഭവത്തിലേക്ക്  കടന്നുവരണമെന്ന് അവൻ ആഗ്രഹിച്ചുവോ, തsâ  സ്നേഹ വാതിൽ അവർക്ക് മുമ്പായി തുറന്നുവെച്ച് അതിൽ കൂടി തsâ  ഹൃദയത്തെ അവരോട് ബന്ധപ്പെടുത്തി. എന്നിട്ട് അവരോട് ” സഹോദരാ യേശു നിന്നെ വളരെയധികം സ്നേഹിക്കുന്നു, നിന്നെ സ്നേഹിച്ച കാരണം നിനക്ക് വേണ്ടി അവൻ ജീവൻ നൽകി, യേശുവേ പോലെ നിന്നെ സ്നേഹിക്കുവാൻ ഈ ലോകത്ത് ആരുമില്ല” എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഈ പരിശ്രമം  വളരെയധികം ആത്മാക്കളെ കർത്താവിsâ അടുക്കൽ എത്തിക്കുവാൻ അവനെ സഹായിച്ചു.

സത്യവേദപുസ്തകം പറയുന്നു “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല നാം അന്യോന്യം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു, അവsâ  സ്നേഹം നമ്മിൽ തിരഞ്ഞും ഇരിക്കുന്നു” (1യോഹന്നാൻ 4:12) നിങ്ങൾ സ്നേഹത്തിൽ പൂർണറായി, അതിsâ ലാക്കിലേക്ക് ഓടുന്നവർ ആയിരിക്കണം, വിശുദ്ധിയെ കുറിച്ചും സ്നേഹത്തെ കുറിച്ചും സത്യവേദപുസ്തകം വളരെ അധികം പറയുന്നു, അതുകൊണ്ട് നിങ്ങൾ വിശുദ്ധിയിൽ മാത്രമല്ല. ദൈവസ്നേഹത്തിലും നിങ്ങളുടെ പൂർണ്ണത വെളിപ്പെട്ട് വരണം.

യേശു പറഞ്ഞു “നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും ദൈവത്തെ സ്നേഹിക്ക ഇതാകുന്നു ഒന്നാമത്തെ വലിയ കല്പന, ഇതിന് സമമായിരിക്കുന്ന രണ്ടാമത്തെ കൽപ്പന എന്തെന്നാൽ നിന്നെപ്പോലെ നിsâ അയൽക്കാരനെയും സ്നേഹിക്കുക എന്നാകുന്നു (മർക്കോസ് 12:30-31) ദൈവമക്കളെ, സ്നേഹസ്വരൂപനായ യേശുക്രിസ്തുവിനെ മടങ്ങിവരവിൽ  സ്നേഹത്തിൽ പൂർണ്ണ പെട്ടവർ സന്തോഷത്തോടെ അവനെ  വരവേൽക്കുവാൻ എതിരേറ്റ് ചെല്ലും തീർച്ച

ഓർമ്മയ്ക്കായി:- പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കും നിത്യജീവനായിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിsâ കരുണയ്ക്കായി കാത്തിരുന്നു കൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങൾ തന്നെ സൂക്ഷിച്ചു കൊള്ളുവിൻ (യൂദാ 21)

Leave A Comment

Your Comment
All comments are held for moderation.