Appam, Appam - Malayalam

സെപ്റ്റംബർ 21 – വായ തുറക്കാത്ത കുഞ്ഞാട്

തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.“ (യെശ്ശ  53:7).

യേശുക്രിസ്തുവിന്റെ സൗമ്യത, മൗനം ഇന്ദ്രിയജയം തുടങ്ങിയ സ്വഭാവങ്ങൾ നമ്മുടെ ഹൃദയത്തെ തൊടുന്നു അവന്റെ സകല ഞെരുക്കത്തിലും ഉപദ്രവത്തിലും ഒരിക്കലും വായ് തുറന്നില്ല.തന്റെ ന്യായത്തെ കുറിച്ച് വധിക്കുവാൻ അവൻ ശ്രമിച്ചില്ല. “  കൊല്ലുവാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.“ (യെശ്ശ  53:7).

കർത്താവിനെ പുതുതായി അംഗീകരിച്ച ഒരേ കെട്ടിട  തൊഴിലാളി ഉണ്ടായിരുന്നു അവൻ വളരെ ഉയർന്ന ഒരു കെട്ടിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് പെട്ടെന്ന് കാലിടറി താഴത്തേക്ക് വീണു.

ശരിക്കും അവൻ വീണ സ്ഥലത്ത് ഒരു കുഞ്ഞാട് നിൽക്കുകയായിരുന്നു, അതുകൊണ്ട് അവൻ ആ കുഞ്ഞാടിന്റെ  മുകളിൽ വീഴുകയും തൽ ക്ഷണം അവന്റെ വീഴ്ചയുടെ ആഘാതത്തിൽ അവന്റെ അടിയിൽ പെട്ടു ആട് ചത്തു പോവുകയും ചെയ്തു. തന്നെ സംരക്ഷിക്കുവാൻ സാക്ഷാൽ കുഞ്ഞാട് തന്റെ ജീവൻ നൽകി എന്ന് അവൻ വിശ്വസിച്ചു തൽക്ഷണം കർത്താവിനെ അവൻ സ്തുതിച്ചു, സാക്ഷാൽ കുഞ്ഞാടായ കർത്താവിന്റെ മുകളിൽ എന്തൊക്കെ വീണു എന്ന് നിങ്ങൾക്ക് അറിയാമോ നമ്മുടെ പാപങ്ങൾ ( യെശ്ശ  53:12).   നമ്മുടെ അകൃത്യങ്ങൾ (യെശ്ശ  53:6). നമ്മുടെ ദുഃഖങ്ങൾ (യെശ്ശ  53:4). നമ്മുടെ രോഗങ്ങൾ (മത്തായി  8:17). നമ്മുടെ ശാപങ്ങൾ(ഗലാ . 3:13).

ഒരു ഭാഗത്ത് നാം അവനെ ഞെരുക്കി,എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർ‍ന്നും ഇരിക്കുന്നു;  (  (യെശ്ശ 53:5). മാത്രമല്ല കർത്താവു അവനേ ദണ്ഡിപ്പിക്കുവാൻതയ്യാറായി അവനെ ശിക്ഷയിൽ ഏൽപ്പിച്ചു.(യെശ്ശ  53:10).

പഴയനിയമകാലത്ത് ജീവിച്ചിരുന്ന ജോസഫിനെ നോക്കുക. പാവം ചെയ്യാൻ അവസരം ലഭിച്ചിട്ടും പാവം ചെയ്യാതെ തന്റെ  വസ്ത്രം നഷ്ടപ്പെടുത്തി ഓടി  പക്ഷേ ആ വസ്ത്രം അവന്  എതിരായി അവനെ  കുറ്റപ്പെടുത്തുവാൻ ഉള്ള സാക്ഷിയായി തീർന്നു. അങ്ങനെ അന്യദേശത്തു സാക്ഷി സഹിതം അവൻ പിടിക്കപ്പെട്ടപ്പോൾ സ്വദേശികൾ അവനെ  വളരെ ഭംഗിയായി കൈകാര്യം ചെയ്തു കാണും, എങ്കിലും അവൻ തന്റെ ഭാഗം പറയുവാൻ തുനിയാതെ മൗനമായിരുന്നു, തന്റെ  ന്യായം കർത്താവിന്റെ കൈയ്യിൽ ഏൽപ്പിച്ചു, അവൻ ക്ഷമയോടെ കാത്തിരുന്നു. അതുകൊണ്ട് അവനെ  ദൈവം വളരെ അധികം ഉയർത്തി. സത്യവേദപുസ്തകം പറയുന്ന്  ” യഹോവയുടെ വചനം നിവൃത്തി യാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം  ( സങ്കീർത്തനം 105:18). എന്ന്,

ദൈവമക്കളെ   പല സമയത്തും മറ്റുള്ളവരെ കുറ്റപ്പെടുത്തുവാൻ നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കും നിങ്ങളുടെ ഭാഗത്തുള്ള ന്യായം സംസാരിക്കുവാൻ നിങ്ങളുടെ അധരങ്ങൾ വെമ്പൽ കൊള്ളും. അങ്ങനെയുള്ള സമയത്ത് ക്രിസ്തു ചെയ്തതുപോലെ മൗനമായി ഇരിക്കുവാൻ പഠിക്കുക.  നിങ്ങൾ മൗനമാകുന്ന  സമയത്ത് കർത്താവ് നിങ്ങളുടെ ശത്രുക്കളോട് നിങ്ങൾക്ക് വേണ്ടി സംസാരിക്കും  നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും.

ഓർമ്മയ്ക്കായി:-“നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.( സങ്കീർത്തനം39:1).

Leave A Comment

Your Comment
All comments are held for moderation.