Appam, Appam - Malayalam

മെയ് 30 – പരിജ്ഞാനവും അറിവും

അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. (സദൃശ്യ വാക്യങ്ങൾ 2 :4 -5)

നമുക്കുള്ള സകല ധനത്തിലും പരിജ്ഞാനം നമുക്ക് വളരെ അത്യാവശ്യം, അത് സ്വയമായി നമുക്ക് കിട്ടുകയില്ല അതിനെ വരിക എന്ന് നിങ്ങൾ വിളിച്ചു വെള്ളിയെ പോലെ അന്വേഷിച്ച് നിക്ഷേപങ്ങൾ പോലെ തിരക്കണം

(സദൃശ്യവാക്യങ്ങൾ 2: 4 -5 )അപ്പോൾ മാത്രമേ നിങ്ങൾക്ക് അതിനെ കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

അപ്പോസ്തലനായ യാക്കോബു നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.

(യാക്കോബ് 1 :5 )എന്ന് എഴുതുന്നു

പരിജ്ഞാനം കർത്താവിനോട് ചോദിക്കണം, ശലോമോൻ കർത്താവിനോട് പരിജ്ഞാനം ചോദിച്ചപ്പോൾ അവന് അളവില്ലാതെ ദൈവം കൊടുത്തില്ലേ? ദൈവം പക്ഷപാതം ഉള്ളവൻ അല്ല തീർച്ചയായും നിങ്ങൾക്കും നൽകും, അവൻ പരിജ്ഞാനം വേണം എന്ന് ദൈവത്തോട് ചോദിച്ചപ്പോൾ ദൈവത്തിന് അത് വളരെ ഇഷ്ടമായി (1 രാജാ 3 :10) അതുകൊണ്ട് അവന് പരിജ്ഞാനം മാത്രമല്ല ബഹുമാനവും ധനവുംനൽകി (1രാജാ3: 13)

നിങ്ങൾ ദൈവ രാജ്യത്തെയും അവന്റെ നീതിയും ആദ്യം അന്വേഷിക്കുമ്പോൾ സകലതും നിങ്ങൾക്ക് കൂട്ടി കിട്ടും, ചെറിയ കാര്യമായാലും വലിയ കാര്യമായാലും അതിനെ ചെയ്യുവാൻ നിങ്ങൾക്ക് ദൈവത്തിന്റെ പരിജ്ഞാനം ആവശ്യമുണ്ട്

നിങ്ങളുടെ ശത്രുക്കൾക്ക് ചെറുപ്പാനോ എതിർപറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും. (ലൂക്ക 21 :15 )എന്ന് കർത്താവ് പറയുന്നു

പരിജ്ഞാനം അറിവു കണ്ടെത്തുവാൻ ആഗ്രഹിക്കുന്നവർ അതിനെ സൂക്ഷിച്ചി രിക്കുന്ന സത്യവേദപുസ്തകത്തിൽ ഗവേഷണം ചെയ്തു കണ്ടുപിടിക്കണം, അതിൽ ഓരോ വാക്യത്തിലും ദൈവത്തിന്റെ പരിജ്ഞാനവും അറിവും ദൈവത്തിന്റെ ആത്മാവും ജീവനും ഉണ്ട് ഈ വാക്യങ്ങൾ മൂപ്പന്മാരെ പരിജ്ഞാനി ആകും (സങ്കീർത്തനം 19: 7)ഈ വചനം മുഖാന്തരം പരിജ്ഞാനം ഉണ്ടാകുമെന്ന് കർത്താവ്  യോശുവയെ പഠിപ്പിച്ചു.

സത്യ വേദപുസ്തകം പറയുന്നു  ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചു കൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥ നായും ഇരിക്കും.(യോശുവാ 1:8)

കർത്താവും ശലോമോനു  മാത്രമല്ല ഡാനിയേലിനും  തന്റെ പരിജ്ഞാനം നൽകി അത് ബാബിലോണിൽ ഉണ്ടായിരുന്ന സകല ജ്ഞാനികളെകാളും പത്തിരട്ടി വലിയതായിരുന്നു,  അങ്ങനെയുള്ള പരിജ്ഞാനം സമ്പാദി ക്കുവാൻ പരിശ്രമിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 ഓർമ്മയ്ക്കായി: ദൈവഭക്തി ജ്ഞാന ത്തിന്റെ ആരംഭമാകുന്നു. മൂഢന്മാർ ജ്ഞാനത്തെയും വിവേകത്തെയും വെറുക്കുന്നു (സദൃശവാക്യങ്ങൾ 1 :7)

Leave A Comment

Your Comment
All comments are held for moderation.