No products in the cart.
മെയ് 27 – പരിജ്ഞാനത്തിന്റെ വാസന
ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം. (2കൊരി 2 :14)
ക്രിസ്തുവിനെ അറിയുന്ന അരിവിന്റെ വാസന എന്നുവച്ചാൽ അത് അത്യപൂർവ്വ മായ ശ്രേഷ്ഠമായ ഒന്നാകുന്നു. കർത്താവു നമ്മിലൂടെ അവനെ അരിയുന്ന അരിവിന്റെ വാസന വെളിപ്പെടുത്തുന്നു. അതിനെക്കുറിച്ച് സന്തോഷിച്ചു ഞങ്ങളെക്കൊണ്ട് അവനെ അറിയുന്ന ആ അറിവിന്റെ വാസന വെളിപ്പെടുത്തുന്ന ദൈവത്തിനു സ്തോത്രം എന്നു പറഞ്ഞു അപ്പോസ്തലനായ പൗലോസ് കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്തുന്നു.
ദമസ്കസ് പട്ടണത്തിൽ വച്ച് കർത്താവ് പൗലോസിനെ കണ്ടുമുട്ടിയ സമയത്ത് ആദ്യം അവന്റെ ഹൃദയത്തിൽ ചോദിച്ച ചോദ്യം കർത്താവേ നീ ആർ ആകുന്നു? എന്നതായിരുന്നു (പ്രവർത്തി 9: 5) ഈ ചോദ്യം വളരെ ആഴമുള്ളതു. അവൻ ആർ എന്ന് പൂർണ്ണമായി അറിയുവാൻ ഒരു ആയുസ്സ് പോരാണ്ട് വരും.
എങ്കിലും അവനെ കുറിച്ച് അറിയണം എന്ന് അപ്പോസ്തലനായ പൗലോസ് തീരുമാനമെടുത്ത് കാരണം കർത്താവു ആദ്യം അവന് തന്നെ തന്നെ വെളിപ്പെടുത്തിയപ്പോൾ നീ ഉപദ്രവിക്കുന്ന യേശു ഞാൻ ആകുന്നു( പ്രവർത്തി 9: 5) എന്നു പറഞ്ഞു. ദൈവം സ്നേഹമുള്ളവൻ ദയയുള്ളവൻ, വെളിച്ചമായവൻ, വഴിയായ വൻ, വാതിൽ ആയവൻ, സത്യമായവൻ ജീവനായവൻ അതേസമയത്ത് ശൗൽ എന്ന് വിളിക്കപ്പെടുന്ന പൗലോസ് മുഖാന്തരം അവൻ ഉപദ്രവിക്കപെട്ടവൻ ആയിരുന്നു
അപ്പോസ്തലനായ പൗലോസ് അതോടുകൂടി നിർത്തിയില്ല ദൈവത്തെ വീണ്ടും കൂടുതലറിയുവാൻ ആഗ്രഹിച്ചു, അവനെ അറിയുന്ന അറിവിനു വേണ്ടി സകലതും നഷ്ടം എന്നും ചവറ എന്നും വിചാരിച്ചു (ഫിലിപ്പിയർ 3: 8)
നിങ്ങൾ കർത്താവിനെ എത്രത്തോളം അറിയുവാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം അവൻ നിങ്ങളുടെ ജീവിതത്തിൽ സുഗന്ധദ്രവ്യം ആയി വാസന നൽകും, അപ്പോസ്തലനായ പത്രോസ്, നമ്മെ വിളിച്ചവനെ അറിയുന്ന അറിവ്, നമ്മുടെ ജീവനും ദൈവഭക്തി ക്കും വേണ്ട സകലതും, അവന്റെ ദിവ്യ ശക്തിയിലൂടെ നമുക്ക് നൽകുന്നു എന്ന് പറയുന്നു ( 2 പത്രോസ് 1 :3)
ക്രിസ്തുവിനെ അറിയുന്ന അരിവ് മുഖാന്തരം നിങ്ങൾക്ക് കിട്ടുന്ന അനുഗ്രഹങ്ങളെ കണക്കിടുവാൻ സാധിക്കുകയില്ല അതിലൂടെ ജീവനും ദൈവഭക്തിയും വേണ്ട സകലതും നമുക്ക് കിട്ടുന്നു, നിത്യജീവൻ കിട്ടുന്നു അവനെ ക്കുറിച്ച് നാമറിയുന്ന സമയത്ത് നാം ഫലം കായ്ക്കുന്നവരാറായി, സകലരെയും സഹായിക്കുന്നവർ ആയിരിക്കും.
മാത്രമല്ല അവനെ അറിയുന്ന അറിവ് നിമിത്തം ലോക അശുദ്ധിയിൽ നിന്ന് നാം രക്ഷപ്പെടും (2 പത്രോസ് 2 :20 )ദൈവ മക്കളെ കർത്താവിനെ അധികം അധികമായി അറിയുവാൻ പരിശ്രമിക്കുക ഇന്നും അങ്ങേകുറിച്ച് കൂടുതൽ അറിയണം അങ്ങയുടെ അടുക്കൽ എത്തണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുക സുഗന്ധ വാസന പരത്തുക.
ഓർമ്മയ്ക്കായി :കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.( 2 പത്രോസ് 3: 18)