Appam, Appam - Malayalam

മെയ് 25 – ബുദ്ധിയെ കവിയുന്ന ദൈവ സ്നേഹം

പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാ കയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു (എഫെ 3 :19).

ദൈവസ്നേഹം എന്നുപറയുന്നത് മനുഷ്യബുദ്ധിയെ കവിയുന്ന ഒന്നാകുന്നു. ആ സ്നേഹത്തിന്റെ ആഴം നീളം വീതി ഉയരം തുടങ്ങിയവയെ നമുക്ക് അറിയുവാൻ കഴിയുകയില്ല, ആകാശ മണ്ഡലത്തിൽ എത്രത്തോളം കോടിക്കണക്കിന് നക്ഷത്രം ഉണ്ട് എന്ന് നിങ്ങൾക്ക് അറിയുവാൻ കഴിയുമോ? അതു പോലെയാകുന്നു ദൈവസ്നേഹം.

വളരെ സമീപത്തിൽ ഉള്ള നക്ഷത്രമാണ് സൂര്യൻ, പക്ഷേ അത് വളരെ വലുതാണ്. അത് പ്രകാശം ഉള്ളതായി ശക്തിയുള്ളതായിരിക്കുന്നു. ആ സൂര്യനെ ചുറ്റിലും നവഗ്ര ഹങ്ങൾ ഉണ്ട് അതിൽ ഒന്നാകുന്നു ഈ ഭൂമി, ഇവിടെ ഏകദേശം 775 കോടി ജനങ്ങൾ ജീവിക്കുന്നു, ആകാശവിതാനത്തിൽ നിന്ന് നോക്കുമ്പോൾ മനുഷ്യരായ നാം പുഴുക്കളെ പോലെ ആയിരിക്കും,.

അങ്ങനെ പുഴുക്കളെപ്പോലെ ജീവിക്കുന്ന നമുക്ക് കർത്താവു എത്രത്തോളം വലിയ സ്നേഹം നൽകുന്നു, നീ എന്റെ സ്വന്തം എന്ന് പറഞ്ഞു അവൻ നമ്മെ സ്നേഹിക്കുന്നു, നമ്മെ അന്വേഷിച്ചു വരുന്നു, കാൽവരി സ്നേഹത്തിൽ തന്റെ സ്വയം രക്തംകൊണ്ട് നമ്മെ കഴുകി ശുദ്ധീകരിച്ച  ഈ സ്നേഹം ബുദ്ധിയെ കവിയുന്ന സ്നേഹം ആയിരിക്കുന്നു.

യോഹന്നാൻ എഴുതുമ്പോൾ സ്നേഹം ഇല്ലാത്തവന് ദൈവത്തെ അറിയുന്നില്ല, ദൈവം സ്നേഹമാകുന്നു (1 യോഹ 4: 8)

ലോകം സൃഷ്ടിക്കപ്പെട്ടത് മുമ്പായി തന്നെ അവൻ നിങ്ങളെ സ്നേഹിച്ചു നിങ്ങൾ ജനിക്കുന്നതിനു മുമ്പായി തന്നെ കാൽവരി ക്രൂശിൽ നിങ്ങളുടെ പാവം രോഗം അതിക്രമം തുടങ്ങിയവയെ ചുമന്നു തീർത്തു, നിങ്ങളെ നിത്യയ്ക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നു, ഇത്  നിങ്ങളുടെ ബുദ്ധിയെ കവിയുന്ന  അവന്റെ സ്നേഹം ആകുന്നു.

നിങ്ങളുടെ ബുദ്ധിക്ക് ഒരു പരിധിയുണ്ട്. നിങ്ങളുടെ കണ്ണുകൾ കണ്ടു, ചെവി കേട്ട് മനസ്സിലാക്കുന്ന കാര്യങ്ങൾ മാത്രമേ നിങ്ങൾക്ക് അരിയുകയുള്ളൂ  എന്നല്ലാതെ, നിത്യതയിൽ നിങ്ങൾക്കുവേണ്ടി ഒരുക്കിവെച്ചിരിക്കുന്ന കാര്യങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുകയില്ല, നിങ്ങളുടെ ബുദ്ധിക്ക് മാതാവിന്റെ സ്നേഹവും പിതാവിന്റെ സ്നേഹവും മാത്രമേ മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ, പക്ഷേ ഇത് എപ്പോഴും നിങ്ങൾക്ക് കിട്ടുകയില്ല, അവരുടെ ആയുസ്സ് അവസാനിക്കുന്ന സമയത്ത് ഈ സ്നേഹം നഷ്ടപ്പെടും.

പക്ഷേ ക്രിസ്തുവിന്റെ സ്നേഹം നിങ്ങൾ ജനിക്കുന്നതിനു മുമ്പായി നിങ്ങൾക്ക് വേണ്ടി നൽകപ്പെട്ട സ്നേഹമായും, നിത്യതവരെ നിങ്ങളെ നയിക്കുന്ന സ്നേഹമായും ഇരിക്കുന്നു.

ദൈവ മകളേ ആ സ്നേഹം നിങ്ങളെ നയിക്കും എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് നിങ്ങൾ ഒരിക്കലും പിന്മാറി പോകരുത്.

ഓർമ്മയ്ക്കായി: “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരി ക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമർ 8: 36).

Leave A Comment

Your Comment
All comments are held for moderation.