Subtotal:
₹75.00
മാർച്ച് 18 – യേശു ബന്ധനങ്ങളിൽ നിന്ന് വിടുവിക്കുന്നു!
“അപ്പോൾ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രഹാമിന്റെ മകളായ ഈ സ്ത്രീയെ ശബ്ബത്തിൽ ഈ ബന്ധനത്തിൽ നിന്ന് അഴിച്ചുവിടേണ്ടതല്ലയോ?” ലൂക്കോസ് 13:16)
യേശു ശബ്ബത്തിൽ സിനഗോഗിൽ പോയപ്പോൾ, പതിനെട്ട് വർഷമായി ഒരു രോഗാത്മാവ് ബന്ധിച്ചിരിക്കുന്ന ഒരു സ്ത്രീയെ കണ്ടു. അവൾ കുനിഞ്ഞിരുന്നു, സ്വയം എഴുന്നേൽക്കാൻ കഴിഞ്ഞില്ല. യേശു അവളെ തന്റെ അടുക്കലേക്ക് വിളിച്ചു, അവളുടെ മേൽ കൈകൾ വച്ചു, ഉടനെ അവൾ നിവർന്നു നിന്ന് ദൈവത്തെ മഹത്വപ്പെടുത്തി (ലൂക്കോസ് 13:11-13).
* യേശു ശബ്ബത്തിൽ അവളെ സുഖപ്പെടു ത്തിയതിൽ പള്ളി പ്രമാണി കോപിച്ചു. ജോലി ചെയ്യാൻ ആറ് ദിവസങ്ങളുണ്ട്, അതിനാൽ ആ ദിവസങ്ങളിൽ വന്ന് സുഖം പ്രാപിക്കുക, പക്ഷേ ശബ്ബത്തിൽ അരുത് എന്ന്അദ്ദേഹം ജനങ്ങളോട് പറഞ്ഞു. എന്നാൽ കർത്താവായ യേശു ഒരു ദിവസം പോലും രോഗശാന്തി വൈകിപ്പിക്കാൻ ആഗ്രഹിച്ചില്ല. ദൈവപുത്രൻ എന്ന നിലയിൽ, അബ്രഹാമിന്റെ ഈ മകൾ മറ്റൊരു ദിവസം പോലും അടിമത്തത്തിൽ തുടരരുതെന്ന് അവൻ പ്രഖ്യാപിച്ചു.*
ഒരു കാര്യം നാം വ്യക്തമായി മനസ്സിലാക്കണം: കർത്താവ് തന്റെ മക്കൾക്ക് രോഗം നൽകുന്നില്ല. നാം രോഗികളാകുന്നത് അവന്റെ ഇഷ്ടമല്ല. ഭൂമിയിലെ ഒരു പിതാവും തന്റെ കുട്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ ഒരിക്കലും സന്തോഷിക്കില്ല. തന്റെ കുട്ടിയെ നല്ല ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവ രാൻ അവൻ ഏതറ്റം വരെയും പോകും. ഭൂമിയിലെ പിതാക്ക ന്മാരുടെ കാര്യം അങ്ങനെയാണെങ്കിൽ, കരുണാമയനായ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ സുഖപ്പെടുത്താനും പുനഃസ്ഥാപിക്കാനും എത്രയധികം ആഗ്രഹിക്കും!
തന്റെ മക്കൾ നല്ല ആരോഗ്യത്തോടെയും വ്യക്ഷേമത്തിൽ ജീവിക്കണമെന്നുമാണ് പിതാവിന്റെ ഹൃദയം. ക്കാരണത്താൽ, ദൈവം തന്റെ വചനത്തിലുടനീളം രോഗശാന്തിയുടെയും ആരോഗ്യത്തിന്റെയും വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. രോഗശാന്തിക്കുള്ള അഭിഷേക തൈല മായി യേശുക്രിസ്തു തന്റെ രക്തം തന്നെ നമുക്ക് നൽകി, നമ്മുടെ മർത്യശരീരങ്ങളെ ജീവിപ്പിക്കാൻഅവൻ പരിശുദ്ധാത്മാവിനെയുംഅയച്ചു.
“യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെങ്കിൽ, ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽവസിക്കുന്ന തന്റെ ആത്മാവിലൂടെ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നൽകും” എന്ന് വചനം പറയുന്നു. (റോമർ 8:11). ആദാമിന്റെ അനുസരണക്കേടുമൂലം മരണം ലോകത്തിൽ പ്രവേശിച്ചു. എന്നാൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ജീവനും പുനരുത്ഥാനവും നമ്മിലേക്ക് വന്നിരിക്കുന്നു. അതിനാൽ, നാം ജീവിതത്തിൽ വളരുകയും ജീവന്റെ പൂർണ്ണത പ്രാപിക്കുക യും ചെയ്യുന്നു.
ദൈവമക്കളേ, നിങ്ങൾ രക്ഷിക്കപ്പെടുകയും വീണ്ടും ജനിക്കുകയും ചെയ്യുമ്പോൾ, ജീവൻ നിങ്ങളുടെ ആത്മാവി ലേക്ക് വരുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിക്കുമ്പോൾ, ജീവൻ നിങ്ങളുടെ ആത്മാവിൽ പ്രവേശിക്കുന്നു. പരിശുദ്ധാത്മാവിലൂടെ മാത്രമേ നിങ്ങളുടെ ശരീരം ഉയിർപ്പിക്കപ്പെ ടുകയും പുതിയ ശക്തി പ്രാപിക്കുകയും ചെയ്യുന്നുള്ളൂ. നിങ്ങൾ ദിവ്യ ആരോഗ്യത്തോടെ നടക്കുകയും ചെയ്യുന്നു.
കൂടുതൽ ധ്യാനത്തിനുള്ള വാക്യം: “കർത്താവായ യേശു നിങ്ങളുടെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു, അവൻ നിങ്ങളുടെ എല്ലാ രോഗങ്ങളെയും സുഖപ്പെടുത്തുന്നു, അവൻ നിങ്ങളുടെ ജീവിതത്തെ നാശത്തിൽ നിന്ന് വീണ്ടെടുക്കുന്നു, അവൻ നിങ്ങളെ ദയയും ആർദ്രമായ കരുണയും കൊണ്ട് കിരീടമണിയിക്കുന്നു…” (സങ്കീർത്തനം 103:3-4).