No products in the cart.
നവംബർ 19 – നദികളിൽ കൂടി കടക്കുമ്പോൾ!
“നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; ”യെശ്ശ . 43:2).
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂടി നടന്നു പോകുന്നത് വളരെ എളുപ്പമാന് പക്ഷേ ഒഴുകുന്ന നദി കടക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യംതന്നെ, വെള്ളം ഒഴുകുന്ന സ്ഥലത്ത് എപ്പോഴും അപകടം പതിയിരിക്കുന്നു അതിന്റെ ശബ്ദം നമ്മെ ഭയപ്പെടുത്തും, അത് പെട്ടെന്ന് മനുഷ്യനെ വീഴ്ത്തുവാൻ ഇടവരുത്തും, അതേസമയത്ത് കർത്താവ് തന്റെ മക്കളെ നോക്കി സ്നേഹത്തോടെ പറയുന്നു “നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; ”
എന്ന്, ശ്രീലങ്കയിൽ ഒരു തമിഴ് കുടുംബത്തെ തകർക്കുവാൻ ലക്ഷ്യം വച്ച് ശ്രീലങ്കക്കാർ ആ വീടിന്റെ മുൻവശമുള്ള കതകുകളെ തള്ളിത്തകർക്ക് അകത്തു കയറി ആ വീട്ടിൽ ഉണ്ടായിരുന്ന വൃദ്ധ മാതാവും പിതാവും രണ്ട് യുവാക്കളും അകത്തെ മുറിയിലുള്ള കതകുകൾ അടച്ച് മുട്ടിന്മേൽ നിന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു, ആ മാതാപിതാക്കൾ ശത്രുക്കൾ അകത്തെ കതക് പൊളിച്ച് അകത്തേക്ക് കയറി തങ്ങളെയും തങ്ങളുടെ മക്കളെയും കൊന്നുകളയുമോ എന്ന് ഹൃദയത്തിൽ വളരെയധികം പേടിക്കുണുണ്ടായിരുന്നു.
പക്ഷേ കർത്താവ് അതിന് സമ്മതിച്ചില്ല.“നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; ” എന്നുപറഞ്ഞ് ദൈവം അവരെയും സംരക്ഷിച്ചു,. എങ്ങനെ എന്ന് വെച്ചാൽ എന്തോ ഒരു,, ആവശ്യത്തിനു വേണ്ടി ആ വഴിക്ക് വന്ന പോലീസുകാരുടെ വണ്ടി കണ്ട ആ കലാപക്കാർ, പോലീസുകാർ തങ്ങളെ പിടിക്കുവാൻ വരുന്നു എന്ന് വിചാരിച്ചു പേടിച്ച് സ്ഥലംവിട്ടു അങ്ങനെ ആ കുടുംബത്തെ കർത്താവ് രക്ഷപ്പെടുത്തി, അവർ കർത്താവിനെ സ്തുതിച്ചു മഹത്വപ്പെടുത്തി.
കർത്താവിന്റെ പ്രസന്നം എപ്പോഴും നിങ്ങളുടെ അടുക്കൽ ഉള്ളതുകൊണ്ട് നദികൾ നിങ്ങളെ അതിജീവിക്കുകയില്ല സത്യവേദപുസ്തകം പറയുന്നു “നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല ” (സങ്കീ 91:7).
ഇന്ന് നിങ്ങൾ നദിക്കരയിൽ നിൽക്കാം ഒരുപക്ഷേ നദിക്ക് അകത്തും നിൽക്കാം വെള്ളം ഒരു പക്ഷേ നിങ്ങടെ തലയ്ക്കു മീതെ കവിഞ്ഞു ഒഴുകാം പക്ഷേ കർത്താവു നിങ്ങളെ സംരക്ഷിക്കും തീർച്ച നദികളെ കടക്കുന്ന സമയത്ത് ഞാൻ നിന്റെ കൂടെ ആയിരിക്കും എന്ന് വാഗ്ദാനം ചെയ്ത കർത്താവിന്റെ പ്രസന്നം നിങ്ങളുടെ കൂടെ ഉണ്ട്. ആ നദികൾ എത്രത്തോളം വലിയതായാലും അതിന്റെ വെള്ളം എത്രത്തോളം നിങ്ങളുടെ തലയ്ക്കു മീതെ കവിഞ്ഞ് ഒഴുകിയാലും കർത്താവു നിങ്ങളെ സംരക്ഷിക്കും തീര്ച്ച കർത്താവു മോശയോട് “നീ ശത്രുക്കളോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.” ( ആവർത്തനം. 20:1) എന്നു പറഞ്ഞു
ദൈവമക്കളെ നിങ്ങൾക്ക് എതിരായി എത്രത്തോളം പ്രശ്നങ്ങളും പോരാട്ടങ്ങളും വന്നാലും നിങ്ങൾക്ക് എതിരായി എത്രപേർ അണിനിറന്നാലും കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും എന്ന് നിങ്ങൾ വിശ്വസിക്കുക ഇതാ ലോക അവസാനത്തോളം ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നുവല്ലോ അവൻ എപ്പോഴും പറഞ്ഞ വാക്ക് പാലിക്കുകതന്നെ ചെയ്യും (മത്തായി 28:20).
ഓർമയ്ക്കായി :- “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, ” (യെശ്ശ 41:10).