No products in the cart.
ഡിസംബർ 29 – പാപികളെ രക്ഷിക്കുവാൻ….!
“ പാപികളെ രക്ഷിക്കുവാൻ യേശുക്രിസ്തു ഈ ലോകത്ത് വന്നു” (1 തീമോ 1:15).
നമ്മെ രക്ഷിക്കുവാൻ വേണ്ടി കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നു എന്ന് പറയുമ്പോൾ അത് നമുക്ക് എത്രത്തോളം ആശ്വാസം ഉളവാക്കുന്നു, അത് എത്രത്തോളം വാഗ്ദാനം ഉള്ളതായിരിക്കുന്നു, സകല സന്തോഷത്തിനും ഉറവിടം ഈ ഒരു വാക്യം ആകുന്നു. പാപികളെ രക്ഷിക്കുവാൻ കർത്താവായ യേശു ലോകത്തിലേക്ക് വന്നു എന്ന് അപ്പോസ്തലനായ പൗലോസ് സ്നേഹത്തോടും മനസ്സലിവോടും കൂടി പറയുന്നു. ഈ വാക്യത്തിലൂടെ തന്നെ രക്ഷിക്കുവാൻ വന്ന ദൈവീക സ്നേഹത്തെ അവൻ വെളിപ്പെടുത്തുന്നു, പാവിയിൽ പ്രധാന്യൻ എന്ന് അവൻ സ്വയം വിശേഷിപ്പിച്ചു ഏറ്റു പറയുന്നു. വഴി യോറത്ത് പ്രസംഗിക്കുന്ന വ്യക്തികളെ കാണുമ്പോൾ എല്ലാവരും അവരെ കളിയാക്കാറുണ്ട്.
“ ഓ പാവം ചെയ്തവരെ എന്ന് അവർ വിളിക്കുന്ന സമയത്ത് ഇതാ വലിയ പുണ്യവാന്മാർ വന്നിരിക്കുന്നു ഇവർ എല്ലാവരും സ്വയം പുണ്യവാന്മാർ എന്ന് ഏറ്റുപറയുന്നു വിശുദ്ധന്മാർ എന്ന് പറയുന്നു നമ്മെ എല്ലാവരെയും അവർ പാപികൾ എന്ന് കളിയാക്കി പറയുന്നു എന്ന് അങ്ങനെ പ്രസംഗിക്കുന്നവരെ അജ്ഞത കാരണം ആക്ഷേപിക്കാറുണ്ട്.
ഒരു പ്രാസംഗികൻ വളരെയധികം വൈരാഗ്യത്തോടെ കർത്താവിന് വേണ്ടി സുവിശേഷവേല ചെയ്യുമായിരുന്നു വഴിയോരങ്ങളിലും നാൽക്കവലകളിലും അദ്ദേഹം സ്ഥിരമായി പ്രസംഗിക്കുന്നത് പതിവായിരുന്ന അദ്ദേഹത്തിന് ഏറ്റവും വലിയ ഇഷ്ടപ്പെട്ട വചനം പാപികളെ രക്ഷിക്കുവാൻ ക്രിസ്തു യേശു ഈ ലോകത്തിൽ വന്നു എന്നതാകുന്നു. ഒരിക്കൽ അദ്ദേഹം അങ്ങനെ വഴിയോരത്ത് പ്രസംഗം ചെയ്യുന്ന സമയത്ത്.
ഒരു മനുഷ്യന് വളരെയധികം ദേഷ്യം ഉണ്ടായി അവൻ ഒളിച്ചിരുന്ന് അദ്ദേഹത്തെ അക്രമിച്ച് അദ്ദേഹത്തെ കെട്ടി ചാക്കിന്റെ അകത്താക്കി കടലിൽ കളയുവാൻ തീരുമാനിച്ചു അങ്ങനെ അദ്ദേഹത്തെ ചാക്കിൽ കെട്ടി ചുമന്ന് നടന്നു ആ സുവിശേഷ വേലക്കാരൻ തന്റെ മരണസമയം അടുത്തു എന്ന് മനസ്സിലാക്കി. എങ്കിലും മരിക്കുന്ന സമയത്ത് പോലും താൻ സുവിശേഷം അറിയിക്കുന്ന വ്യക്തിയായിരിക്കണമെന്ന് അദ്ദേഹം തീരുമാനിച്ച് ചാക്കിന്റെ അകത്ത് കിടന്ന് പാപികളെ രക്ഷിക്കുവാൻ കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നു എന്ന് ഉറച്ച ശബ്ദത്തോടെ പ്രസംഗിക്കുവാൻ തുടങ്ങി രാത്രി ആ വഴിക്ക് വന്ന ചിലർ ചാക്കിന്റെ അകത്തുനിന്ന് വന്ന ശബ്ദം കേട്ട് അതിനെ ചുമന്നു കൊണ്ടു പോകുന്ന വ്യക്തിയെ പിടിച്ചു നിർത്തി ചാക്ക് അഴിച്ചു നോക്കി അങ്ങനെ അകത്തു ഉണ്ടായിരുന്ന സുവിശേഷകന് ആ വ്യക്തികൾ രക്ഷപ്പെടുത്തി അപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്ന് നോക്കുക ഈ മനുഷ്യൻ എന്നെ ചാക്കിൽ കെട്ടി കടലിൽ കളയുവാൻ നോക്കി പക്ഷേ നിങ്ങൾ എന്നെ രക്ഷപ്പെടുത്തി അതുപോലെ പിശാച്, പാവം ചെയ്യുന്ന മനുഷ്യനെ ബന്ധനസ്ഥൻ ആക്കി അഗ്നി കടലിൽ തള്ളിയിടാൻ തീരുമാനിക്കുന്നു പക്ഷേ അങ്ങനെ പാവം ചെയ്യുന്നവരെ രക്ഷപ്പെടുത്തുവാൻ വേണ്ടിയാണ് കർത്താവായ യേശുക്രിസ്തു ഈ ലോകത്തിൽ വന്നത് എന്ന് പ്രസംഗിച്ചു. കൂടിനിന്ന വ്യക്തികൾ ആ പ്രസംഗം ഉത്സാഹത്തോടെ കൂടി കേട്ടു. അങ്ങനെ ആ സംഭവത്തിലൂടെ അദ്ദേഹത്തിന് ഒരുക്കിൽ കൂടി ജനങ്ങളോട് സുവിശേഷം അറിയിക്കുവാനുള്ള അവസരം കിട്ടി.
സുവിശേഷം അറിയിക്കുന്ന വ്യക്തികളെ ഈ ലോകം പുച്ഛിച്ചുനോക്കി എന്നു വരാം പക്ഷേ കർത്താവു അവരെ ഉയർത്തുന്നു സത്യവേദപുസ്തകം പറയുന്നു
“സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!
” (യെശ്ശ 52:7). ദൈവമക്കളെ നിങ്ങളുടെ കാൽപാദങ്ങൾ സുന്ദരമായി ഇരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ പൂർണ്ണ മനസോടെ സുവിശേഷം അറിയിക്കുന്ന വ്യക്തികളായി നിങ്ങൾ മാറുക
ഓർമ്മയ്ക്കായി:- “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ” ( പ്രവർത്തി 16:31).