Appam, Appam - Malayalam

ഡിസംബർ 07 – രാജാവിനെക്കാൾ വലിയവൻ

“ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.” ( ഡാനിയേൽ  3:17).

അന്ന് ലോകത്ത് ഉണ്ടായിരുന്ന സകല സാമ്രാജ്യങ്ങളെക്കാൾ വലിയ സാമ്രാജ്യം ആയിരുന്നു ബാബിലോൺ രാജ്യം അതിനെ നെബൂഖദ് നേസർ  എന്ന രാജാവ് ഭരിച്ചുകൊണ്ടിരുന്നു, അവന് എതിരായി ഒരു വാക്ക് ഉറിയാടുവാണോ, എതിർത്ത് നിൽക്കുവാണോ ഒരു മനുഷ്യനും കഴിഞ്ഞില്ല പക്ഷേ ഇസ്രായേൽ രാജ്യത്ത് നിന്ന് പ്രവാസിയായി തടവിൽ പിടിക്കപ്പെട്ട ശദ്രക് മേശക് , അബേദ്നെഗോ   എന്ന മൂന്നു പുരുഷന്മാർ അവന് എതിരായി ശക്തമായി പ്രതികരിച്ചു. രാജാവ് 60 മുഴം പൊക്കവും ആറു മുഴം വീതിയും ഉള്ള ഒരു വലിയ സ്വർണ്ണ പ്രതിമ ഉണ്ടാക്കി, സകല ജനങ്ങളും അതിനുമുമ്പായി കമിഴ്ന്നു വീണ് നമസ്കരിക്കണം എന്ന് കൽപ്പിച്ചു. സാമ്രാജ്യത്ത് ഉണ്ടായിരുന്ന സകല  ജനങ്ങളും രാജാവ് കൽപിച്ചതിന് എതിരായി   ഒരു വാക്ക് പോലും ഉരിയാടാതെ ആ പ്രതിമയെ നമസ്കരിച്ചു. പക്ഷേ ആ മൂന്ന് എബ്രായ യുവാക്കളുടെ കണ്ണുകളിൽ കർത്താവു വലിയവൻ എന്ന ദർശനം ഉണ്ടായിരുന്നു. ബാബിലോൺ രാജാവിലും വലിയവനാകുന്നു ഞങ്ങളുടെ ദൈവം എന്ന് പൂർണ്ണമനസ്സോടെ വിശ്വസിച്ചു. അതുകൊണ്ട് രാജാവിനോട് ആ മൂന്നു യുവാക്കൾ ഞങ്ങൾ ഇതിനെക്കുറിച്ച് രാജാവിനോട് ഞങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ല, ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.” ( ദാനിയേൽ3:16, 17).

അങ്ങനെ അവർ ധൈര്യമായി പറഞ്ഞതുകൊണ്ട്,  കർത്താവു അവരെ സന്ദർശിച്ചു വിടുവിച്ച് . സംരക്ഷിച്ചു. നിങ്ങൾ ഇന്ന് ഏത് വലിയ അപകടം പിടിച്ച അവസ്ഥയിൽ കടന്നുചെന്നാലും രാജാധി രാജാവായ കർത്താവ് നിങ്ങളെ വിടുവിക്കുവാൻ ശക്തമായിരിക്കുന്നു.

നിങ്ങടെ കാലുകളിൽ വല വിരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എതിരായും അവൻ പ്രവർത്തിക്കും എന്റെ കുടുംബത്തിന് ഒരുപക്ഷേ നാണക്കേട് ഉണ്ടാകുമോ ഞാൻ പരിജ്ഞാന കുറവുകൊണ്ടാണ് ഈ പ്രശ്നത്തിൽ അകപ്പെട്ടത് എന്ന് വിചാരിച്ച് നിങ്ങൾ ഭയപ്പെടുന്ന ഓരോ കാര്യത്തിലും കർത്താവു നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന് നിങ്ങളെ രക്ഷിക്കും. പല തെറ്റായ മനുഷ്യർ എനിക്ക് എതിരായി പ്രവർത്തിക്കുവാൻ വേണ്ടി എഴുന്നേറ്റിട്ടുണ്ടല്ലോ എന്റെ പക്ഷ ഒരു മനുഷ്യൻ പോലും ഇല്ലല്ലോ എന്ന് വിചാരിച്ച് നിങ്ങൾക്ക് വിലപിക്കേണ്ട അവസ്ഥ വരാം

പക്ഷേ കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ ആരാധിക്കുന്ന ദൈവം നിങ്ങളെ രക്ഷിക്കും.,*

ദൈവമക്കളെ നിങ്ങൾക്ക് എതിരായി രാഷ്ട്രീയ നിയമം സാമൂഹിക കൂട്ടുകെട്ട് തുടങ്ങിയവ ഉണ്ടായി എന്ന് വരാം സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളുടെ ശത്രുക്കളായി തീരാം അതിനെക്കുറിച്ച് ഒരിക്കലും വിചാരപ്പെടരുത്  “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,” (യെശ്ശ  41:10) എന്ന് കർത്താവ് പറയുന്നു നിങ്ങൾ രാജാധി രാജാവായ ദൈവത്തിന്റെ മക്കൾ കർത്താവിനെ ആശ്രയിച്ച് ജീവിക്കുന്നവർ അവൻ നിങ്ങളെ രക്ഷിക്കും തീർച്ച പേടിക്കരുത്.

ഓർമ്മയ്ക്കായി : അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. ” ( സങ്കീർത്തനം 91:15).

Leave A Comment

Your Comment
All comments are held for moderation.