Appam, Appam - Malayalam

ജൂൺ 23 – ഉപദ്രവത്തിൽ ആശ്വാസം

ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു. (യോഹന്നാൻ 16 :33)

ക്രിസ്തീയ ജീവിതം എന്നുവച്ചാൽ അത് സുഖമുള്ള ജീവിതം അല്ല സത്യ വേദ പുസ്തകം പറയുന്നു “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. (2 തിമോ 3 :12)

സങ്കീർത്തനകാരൻ നീതിമാന് ഒരുപാട് കഷ്ടപ്പാടുകൾ വരും എന്ന് പറയുന്നു (സങ്കീർത്തനം 34 :19)

പക്ഷേ അങ്ങനെയുള്ള ദുഃഖങ്ങളുടെ മധ്യേ കർത്താവു ആശ്വാസം നൽകുന്ന

വനായിരിക്കുന്നു, സകല ദുഃഖങ്ങളിൽ നിന്നും നമ്മെ വിടുവിക്കുന്നവൻ ആയിരി ക്കുന്നു. സത്യ വേദപുസ്തകം പറയുന്നു”ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ള വരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ട തിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പി ക്കുന്നു. (2കൊരി 1 :4)

ദാവീദ് പറയുന്നു”എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെപ്രാണനെ തണുപ്പിക്കുന്നു.” (സങ്കീർത്തനം 94 :19)

ഒരു ഭാഗത്ത് വളരെയധികം കഷ്ടപ്പാടു കൾ വന്നുവെങ്കിലും വേറൊരു ഭാഗത്ത് കർത്താവിന്റെ സ്നേഹവും സംരക്ഷണ വും ആശ്വാസവും അതിന്റെ കൂടെ നമുക്ക് ഉണ്ടാകും ചില സമയത്ത് ദൈവം മനുഷ്യനെ അവൻ അയച്ചു നമ്മെ ആശ്വസിപ്പിക്കും ചില സമയത്ത് ദൈവവചനം മുഖാന്തരം ചെല സമയത്ത് പ്രവാചകന്മാർ മുഖാന്തരം നമ്മെ ആശ്വസി പ്പിക്കും.

ആത്മാവും അനേക സമയത്ത് ആശ്വാസകരമായി താഴെ ഇറങ്ങി വന്ന് നമ്മെ ആശ്വസിപ്പിക്കുന്നു, അന്യഭാഷ സംസാരിക്കുന്ന സമയത്ത് എത്രത്തോളം ആശ്വാസവും അനുഗ്രഹവും നമുക്ക് ഉണ്ടാകുന്നു സത്യവേദപുസ്തകം പറയുന്നു വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്ന വന്നു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്നു അവർ അവരോടു അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു.(യെശ്ശ 28:11, 12)

അപ്പോസ്തലനായ പൗലോസ് പറയുമ്പോൾ “ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹ ത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെ ങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ, ” (ഫിലിപ്പിയർ 2 :1)എന്ന് എഴുതുന്നു.

നിങ്ങളുടെ വളരെ കഷ്ടപ്പാടു നിറഞ്ഞ വഴി മറ്റുള്ള ആർക്കും അറിയാതിരിക്കാം പക്ഷേ നിങ്ങളെ സൃഷ്ടിച്ചവൻ സ്നേഹത്തോടെ നിങ്ങളെ അന്വേഷിച്ചു വന്ന് നിങ്ങൾക്ക് വേണ്ടി രക്തം നൽകിയതുമായ കർത്താവ് നിങ്ങളുടെ സകല അവസ്ഥയും അറിയുന്നു.

അവൻ ഏകനായി നിങ്ങളുടെ കണ്ണുനീർ എല്ലാം തുടച്ച്, ദൈവീക ആശ്വാസം നിങ്ങളുടെ ഹൃദയത്തിൽ കൊണ്ടു വരുന്നു അവൻ ഉപദ്രവത്തിൽ ആശ്വാസം നൽകുന്നവൻ ഒരു അമ്മ തന്റെ മകളെ ആശ്വസിപ്പിക്കുന്നത് പോലെ ആശ്വസിപ്പി ക്കുന്നു ഒരു പിതാവ് തന്റെ മക്കൾക്ക് ദയ നൽകുന്നത്പോലെ ദൈവം നിങ്ങൾക്ക് ദയനൽകുന്നു,

ദൈവ മക്കളെ നിങ്ങളുടെ ഉപദ്രവ സമയത്ത് അവൻ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളുടെ സകല ഉപദ്രവവും നിങ്ങളിൽ നിന്ന് മാറ്റും ദൈവം ആശ്വാസവും വെളിച്ചവും നിങ്ങളുടെ ഹൃദയത്തിൽ നൽകും.

ഓർമ്മയ്ക്കായി:അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. (റോമർ 8 :26)

Leave A Comment

Your Comment
All comments are held for moderation.