No products in the cart.
ജൂൺ 19 – താഴ്ച്ചയിൽ ആശ്വാസം
നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവനെ
സ്തുതിക്കുക (സങ്കീ 136: 23)
താഴ്ച്ച എന്നുപറയുന്നത് വേദന നിറഞ്ഞ കാര്യമാകുന്നു, ചിലരെ സമുദായം താഴ്ച്ചയിലേക്ക് നയിക്കുന്നു, ചിലരെ അവരുടെ വിവരമില്ലായ്മ താഴ്ത്തുന്നു, ചിലരെ ദാരിദ്ര്യം താഴ്ത്തുന്നു
ചിലർ ഒരു കാരണവുമില്ലാതെ സ്വയം താഴ്ചയിലേക്ക് പോകുന്നു.പക്ഷേ നിങ്ങളുടെ താഴ്ച്ചയിൽ നിങ്ങളുടെ കുറവുകളിൽ ഇരുട്ടിന്റെ അധികാര ത്തിലെ നിൽക്കുന്ന നിങ്ങളെ, ദൈവം സ്നേഹത്തോടെ എടുത്ത് ഉയർത്തുന്നു, നിങ്ങളുടെ താഴ്ചയിൽ നിങ്ങളെ ഓർത്ത് അവനെ സ്തുതിക്കുക എന്ന് ദാവീദ് പറയുന്നത് നിങ്ങൾ നോക്കുവിൻ. മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ട തിന്നു അവൻ എന്തുമാത്രം?നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണി യിച്ചിരിക്കുന്നു.നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി യാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
(സങ്കീ 8 :4-6) എന്ന് ദാവീദ് പറയുന്നു.
മഹത്വമേറിയ വലിയവനായ ദൈവം ഭൂമിയിലെ പൊടിപോലെ ഉള്ള മനുഷ്യനെ ഓർത്ത് അവനിൽ ശ്രദ്ധതിരിച്ചു അവനെ സ്നേഹിച്ച ദൈവിക പ്രവർത്തിയെ നിങ്ങൾ നോക്കി പാർക്കുക, ദൈവ മക്കളെ നിങ്ങളുടെ താഴ്ച്ച മാറുവാൻ ദൈവത്തെ നോക്കുക സത്യ വേദ പുസ്തകം പറയുന്നു “അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; (1.ശമു 2:8)
അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നുവിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യ ത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ള വനായിത്തീർന്നു. (ഫിലിപ്പിയർ 2: 6 -8)
ഗോലിയാത്ത് ദാവീദിനെ നിസ്സാരനായി വിചാരിച്ചു (1ശമു 17:42) ഹാമാൻ മൊർദ്ദെഖായിയെ നിസ്സാരനായി വിചാരിച്ചു (എസ്തേർ 7: 10) മീഖൾ ദാവീദിനെ നിസ്സാരമായി വിചാരിച്ചു (2ശമു 6:15-23) ഈ സകല സംഭവങ്ങളിലും ഉയർത്തപ്പെട്ടത് ആർ പരാജയപ്പെട്ടത് ആർ എന്ന് പരിശോധിക്കുക, നിങ്ങളെ അൽപന്മാർ എന്ന് വിചാരിക്കുന്ന ജനങ്ങളുടെ മധ്യേ സന്തോഷത്തോടെ കർത്താവിനെ സ്തുതിക്കുക, വേദ
പുസ്തകം പറയുന്നു “അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? (സെഖര്യാ 4:10)
ലേയായിനെ നിസ്സാരമായി വിചാരിച്ച പ്പോൾ കർത്താവു അത് കണ്ട് അവൾക്ക് ഗർഭത്തിൽ മക്കളെ നൽകി (ഉൽപ്പത്തി 29: 31)ഹന്നയെ അവളുടെ സഹോദരി അങ്ങനെതന്നെ വിചാരിച്ചു പക്ഷേ അവളുടെ താഴ്ച്ചയിൽ കർത്താവ് അവളെ ഓർത്തു(1ശമു 2:21)
ദൈവ മകളേ കർത്താവു നിങ്ങളുടെ താഴ്ചയിൽ നിങ്ങളെ ആശ്വസിപ്പിച്ചു അതിൽ മാറ്റം വരുത്തുമ്പോൾ ദൈവം നിങ്ങളെ ഉയർത്തി നിങ്ങളുടെ കുടുംബത്തിന് അനുഗ്രഹം നൽകി എന്ന കാര്യമോർത്ത് അവനെ സ്തുതിക്കുക.
ഓർമ്മയ്ക്കായി:യഹോവ ഉന്നതനെ ങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു. (സങ്കീ 138:6)