Appam, Appam - Malayalam

ജൂൺ 10 – അനീതിയിൽ ആശ്വാസം

സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?( ഉല്പത്തി 18 :25)

നിങ്ങൾക്ക് വിരോധമായി അനീതി സംഭവിക്കുന്നു എങ്കിൽ നിങ്ങളുടെ

ന്യായം അന്യായമായി മാറ്റപ്പെട്ടു എങ്കിൽ, നിങ്ങളുടെ കൂടെ സഹകരിക്കുവാൻ കൂട്ടായി ആരും ഇല്ല എങ്കിൽ നിങ്ങളെ സഹായിക്കുന്ന ദൈവമുണ്ട് എന്ന കാര്യം മനസ്സിലാക്കി മനസ്സ് തളരാതെ ജീവിക്കുക.

സത്യവേദപുസ്തകത്തിൽ ലൂക്കോസ് പതിനെട്ടാം അധ്യായം ഒന്നുമുതൽ ആറുവരെയുള്ള ഭാഗത്ത് ഒരു സംഭവം വിശദീകരിക്കുന്നു, ദൈവഭയം ഇല്ലാതെ അന്യായം ചെയ്യുന്ന ഒരു ന്യായാധിപൻ ഉണ്ടായിരുന്നു, അവൻ സഹമനുഷ്യരെ ബഹുമാനിക്കാരില്ല. അതേ പട്ടണത്തിൽ ഒരു വിധവ ഉണ്ടായിരുന്നു അവൾക്കും അവളുടെ ശത്രുവിനും ഉണ്ടായിരുന്ന പ്രശ്നത്തിൽ ന്യായം കിട്ടുവാൻ വേണ്ടി അവൾ ദിവസേന ആ ന്യായാധിപന്ടെ അടുക്കൽ വന്നു പരാതി ബോധിപ്പി ക്കുകയായിരുന്നു, വളരെ നാളുകളായി അവൻ ആ പരാതി സ്വീകരിച്ചില്ല.

അവസാനം അവൻ ഞാൻ ദൈവത്തെ ഭയപ്പെടാത, മനുഷ്യനെ ബഹുമാനി ക്കാതവൻ എങ്കിലും ഈ വിധവ എപ്പോഴും വന്നു എന്നെ ശല്യപ്പെടുത്തു ന്നത് കൊണ്ട് ഞാൻ ഇവൾക്ക് ന്യായം ചെയ്യണം എന്ന് സ്വയം പറഞ്ഞു അവൾക്ക് ന്യായം ചെയ്തു, അനീതി പ്രവർത്തിക്കുന്ന ആ ന്യായാധിപൻ പറഞ്ഞ വാക്കുകൾ ഒന്ന് ചിന്തിക്കുക.

സത്യ വേദപുസ്തകം പറയുന്നു “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? (ലൂക്കോസ് 18: 7) ഒരു പാവപ്പെട്ട വിധവയ്ക്ക് അനീതി പ്രവർത്തിക്കുന്ന ഒരു ന്യായാധിപൻ നീതി ചെയ്തു എങ്കിൽ, കർത്താവു നീതിയുള്ള ന്യായാധിപൻ ആകയാൽ തീർച്ചയായും നിങ്ങൾക്ക് ന്യായം കിട്ടും.

ഇന്ന് അന്യായം പ്രവർത്തിക്കുന്ന ജനം സുഖമായി ജീവിക്കുന്നു എന്ന് കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നും, സകലത്തിലും വിജയിക്കുന്ന ദുഷ്ടന്മാരെ നിങ്ങൾക്ക് എന്ത് തോന്നും. , പക്ഷേ പെട്ടെന്ന് ഒരു ദിവസം അവരുടെ അവസ്ഥ മാറി പോകും, എങ്കിലും നിങ്ങൾ ദൈവ സന്നിധാനത്തിൽ വളരെ സന്തോഷ ത്തോടെ എപ്പോഴും ജീവിക്കും. എന്ന കാര്യം മറക്കരുത്.

യേശു പറഞ്ഞു”സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു. (യോഹന്നാൻ 14 :27)

ഓർമ്മയ്ക്കായി:ദൈവ മക്കളെ നിങ്ങൾക്ക് ഉണ്ടായ അനീതിയിൽ കർത്താവു നീതി ചെയ്തു നിങ്ങളെ സമാധാനം കൊണ്ടു നിറയ്ക്കും.

Leave A Comment

Your Comment
All comments are held for moderation.