Appam, Appam - Malayalam

ജൂൺ 06 – കുറവിൽ ആശ്വാസം

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തു യേശുവിൽ പൂർണ്ണമായി തീർത്തുതരും. (ഫിലിപ്പിയർ 4 :19)

കുറവുള്ളവരായി ജീവിക്കുന്നത് അല്പം ദുഃഖം നിറഞ്ഞ കാര്യം ആയിരിക്കുന്നു, അംഗ ഹീനം സാമ്പത്തിക കുറവ് സമാധാന കുറവ് ബുദ്ധികുറവ് എന്ന് സകല കുറവുകളും നമുക്ക് ദുഃഖം ഉള്ള ആയിരിക്കുന്നു പക്ഷേ നിങ്ങളുടെ സകല കുറവുകളെയും ഞാൻ നിവർത്തിക്കും എന്ന് കർത്താവ് പറയുന്നു.

ഗലീലിയിൽ കാനാവൂരിൽ ഓരോ വിവാഹ സൽക്കാരത്തെക്കുറിച്ച് സത്യവേദ പുസ്തകം പറയുന്നത് കർത്താവ് അവന്റെ ശിഷ്യന്മാരും വിവാഹത്തിൽ അതിഥികളായി ക്ഷണിക്കപ്പെട്ടിരുന്നു, അവിടെ കല്യാണ സദ്യ വിളമ്പുന്ന സമയത്ത് വീഞ്ഞു കുറവുണ്ടായി യേശുവിന്റെ മാതാവ് കർത്താവിന്റെ അടുക്കൽ പോയി ആ കുറവുകളെയും ആവശ്യങ്ങളെയും അവനോടു അറിയിച്ചു.

അപ്പോൾ യേശു അവിടെ ഉണ്ടായിരുന്ന ജോലിക്കാരോട് കൽഭരണികളിൽ വെള്ളം നിറയ്ക്കുവാൻ കൽപ്പിച്ചു അവർ അതു പോലെ തന്നെ ചെയ്തു കർത്താവ് ആ വെള്ളം വീഞ്ഞാക്കി മാറ്റി ആദ്യം ജോലിക്കാർ വിളമ്പിയ വീഞ്ഞിനേക്കാൾ ഇത് വളരെ അധികം രുചിയുള്ളതാ യിരുന്നു. ഇങ്ങനെ കർത്താവു അവിടെ അനുഗ്രഹം നൽകി.

അതുപോലെ കർത്താവു നിങ്ങൾക്ക് ജ്ഞാനം കുറവുണ്ടെങ്കിൽ അതിനെ അവൻ നിർത്തി ചെയ്യും സത്യ വേദ പുസ്തകം പറയുന്നു “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. (യാക്കോബ് 1: 5) ദൈവ മക്കളെ നിങ്ങൾ കർത്താവിന്റെ അടുക്കൽ ജ്ഞാനം ചോദിക്കുമ്പോൾ അവൻ വിശേഷിച്ച് ജ്ഞാനം അറിവ് ബുദ്ധി തുടങ്ങിയവ കൊണ്ട് നിങ്ങളെ

നിരയ്ക്കും.

അതുപോലെ കർത്താവും നിങ്ങളുടെ വിശ്വാസക്കുറവും നിവൃത്തിയാക്കാം സത്യവേദപുസ്തകം പറയുന്നു”ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീർപ്പാനുമായി ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു.

(1 തെസ്സ് 3 :10) നിങ്ങളുടെ വിശ്വാസം കുറയുന്ന സമയത്ത് കർത്താവിന്റെ അടുക്കൽ അതിനെക്കുറിച്ച് പ്രാർത്ഥിച്ചു അപേക്ഷിക്കുക അപ്പോൾ കർത്താവു നിങ്ങളുടെ വിശ്വാസം ഉറപ്പിക്കും.

അതുപോലെതന്നെ കർത്താവു നിങ്ങളുടെ ആത്മീയ ജീവിതത്തിൽ ഉണ്ടാകുന്ന സകല കുറവുകളെയും നിവൃത്തികരിക്കും “ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു” (1 കൊരിന്ത്യർ 1: 7) എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു

ദൈവ മകളേ കുറവുകളെ നിവൃത്തി കരിക്കുന്ന കർത്താവിന്റെ അടുക്കൽ നിങ്ങളുടെ സകല കുറവുകളെയും ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുക അപ്പോൾ കർത്താവു നിങ്ങളുടെ സകല കുറവുകളെയും മഹത്വത്തിൽ

നിവൃത്തിയാക്കി ആശ്വസിപ്പിച്ചു കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തി അനുഗ്രഹിക്കും.

ഓർമ്മയ്ക്കായി:എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോബ് 1:4)

Leave A Comment

Your Comment
All comments are held for moderation.