Appam, Appam - Malayalam

ജൂൺ 04 – രോഗക്കിടക്കയിൽ ആശ്വാസം

അവൻ കൈ നീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; (മത്തായി 8 :3)

രോഗക്കിടക്കയിൽ ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, രോഗത്തിന്റെ കാഠിന്യം, ശാരീരിക ബലഹീനത തുടങ്ങിയവ നമ്മെ ഭയപ്പെടുത്തും, ഹൃദയം ദുഃഖിക്കും, പക്ഷേ ആ സമയത്തും കർത്താവു നിങ്ങളുടെ കൂടെ ഉണ്ട് എന്ന കാര്യം നിങ്ങൾ മറക്കരുത്.

അവൻ സകലതും നിങ്ങളുടെ നൻമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നു എന്ന് സത്യവേദ പുസ്തകം പറയുന്നു, എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

(റോമർ 8 :28)

നിങ്ങളുടെ രോഗക്കിടക്കയിൽ ദൈവം നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളെ ആശ്വസിപ്പിച്ചു നിങ്ങളെ എഴുന്നേൽക്കാൻ സഹായിക്കുന്നു, നിങ്ങളോട് സംസാരിച്ചു നിങ്ങടെ ഉത്സാഹപെടുത്തുന്നു, നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകി നിങ്ങളെ ആത്മാവിൽ, ശക്തിപ്പെടുത്തുന്നു.

അന്ന് കർത്താവ് ഇസ്രയേൽ ജനത്തോട് ഒരു ഉടമ്പടി ഉണ്ടാക്കി ഈജിപ്ത് രാജ്യത്ത് വരുത്തിയ രോഗങ്ങളിൽ ഒന്നും തന്നെ നിങ്ങൾക്ക് വരുത്തുകയില്ല എന്ന്, ഞാൻ നിങ്ങൾക്ക് പരിഹാരം നൽകുന്ന ദൈവം ആകുന്നു (പുറപ്പാട് 15 :26 ) എന്ന് പറഞ്ഞു, ആ സ്നേഹമുള്ള ദൈവം തന്നെ തന്റെ വാക്കുകൾകൊണ്ട് നിങ്ങളെയും സുഖപ്പെടുത്തും തന്റെ മുറിവേറ്റ കരങ്ങൾ കൊണ്ട് നിങ്ങളെ സൗഖ്യമാക്കും.

ക്രിസ്തുവിനെ കൈകൾ കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന ഒരു ഔഷധം ആകുന്നു, പത്രോസിന്ടെ അമ്മായി അമ്മയുടെ അസുഖം മാറുവാനുള്ള മരുന്ന് ആയിരുന്നു. കുറവായ സകലതും നിവൃത്തിക്കുവാൻ ഉള്ള ശക്തി അവന് ഉണ്ടായിരുന്നു. കുരിശിലെ ഉണ്ടായ ആണി പാടുകൾ ഇപ്പോഴും അവന്ടെ ശരീരത്തിൽ ഉണ്ട്.

അഗതികൾ താമസിക്കുന്ന സ്ഥലത്ത് സർക്കാർ ഒരു ആശുപത്രി ഉണ്ടാക്കി, അതിന്റെ അടുത്ത് തന്നെ ഒരു ക്രിസ്തീയ ആശുപത്രിയും ഉണ്ടായിരുന്നു, ജനം സർക്കാരിന്റെ ആശുപത്രിക്ക് പോകാതെ ക്രിസ്തീയ ആശുപത്രിയിലാണ് ചെന്നത്.

രണ്ടു സ്ഥലങ്ങളിലും ചികിത്സയും മരുന്നും ഒന്നുതന്നെ. പക്ഷേ ചികിത്സിക്കുന്ന കൈകൾ തമ്മിൽ വ്യത്യാസമുണ്ട്. ക്രിസ്തീയ ആശുപത്രിയിൽ മനസ്സലിവും സ്നേഹവും ദയയും ഉണ്ടായിരുന്നു. അവിടെ പ്രവർത്തിക്കുന്നവർ ക്രിസ്തുവിനെ പോലെ പ്രവർത്തിച്ചു, അസുഖം ഭേദമാക്കുവാൻ വേണ്ടിയുള്ള ആശ്വാസം സമാധാനം സന്തോഷം തുടങ്ങിയവ ജനങ്ങൾക്ക് അവിടെ കിട്ടി എന്ന് അവർ അറിയിച്ചു.

ദൈവമക്കളെ അസുഖം വരുന്ന സമയത്ത് ഭയപ്പെട്ടു അസുഖം കൂടുമോ എന്ന് വിചാരിക്കാതെ കർത്താവ് തീർച്ചയായും ഞങ്ങളെ ആശ്വാസവും സ്നേഹവും ധൈര്യവും നൽകി ഞങ്ങളെ സൗഖ്യപ്പെടുത്തും എന്ന് വിശ്വസിക്കുക തീർച്ചയായും നിങ്ങൾക്ക് വിജയം ഉണ്ട്.

ഓർമ്മയ്ക്കായി:അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.(1 പത്രോസ് 2: 24)

Leave A Comment

Your Comment
All comments are held for moderation.