Appam, Appam - Malayalam

ജൂൺ 03 – പതർച്ചയിൽ ആശ്വാസം

സൂക്ഷിച്ചുകൊൾക:സാവധാനമായിരിക്ക ……നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.(യെശ്ശ 7::4)

നമ്മുടെ ദൈവമായ കർത്താവു നാം പതരുന്ന സമയത്ത് ആശ്വാസം നൽകുന്ന വന്നായിരിക്കുന്നു. നാം പ്രതീക്ഷിക്കാത സംഭവങ്ങൾ നമുക്ക് പതർച്ച നൽകു മ്പോൾ നമ്മുടെ ഹൃദയം കലങ്ങും. നമുക്ക് വിഷമം ഉണ്ടാവും അപ്പോൾ കർത്താവ് തന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് നീ ഭയപ്പെടേണ്ട മിണ്ടാതിരിക്കുക നിന്റെ ധൈര്യം ക്ഷയിച്ചുപോകരുത് എന്ന് പറയും.

ആദ്യം ഭയപ്പെടേണ്ട എന്ന് കർത്താവ് പറയുന്നു. പിശാച് ഒരു മനുഷ്യന്റെ ഹൃദയത്തിൽ വിതയ്ക്കുന്ന ആദ്യത്തെ വിത്ത് ഭയമാകുന്നു ആദ്യം അവൻ ഭയത്തെ വിതയ്ക്കും ശേഷം ഹൃദയത്തിലെ കലക്കം ഉണ്ടാക്കും. അവസാനം ദൈവവിശ്വാസമില്ലാതെ ആക്കുകയും ചെയ്യും.

സത്യവേദപുസ്തകത്തിൽ ഏകദേശം 366 പ്രാവശ്യം ഭയപ്പെടേണ്ട എന്ന വാക്ക് രേഖപ്പെടുത്തിയിരിക്കുന്നു, വർഷത്തിൽ സകല ദിവസവും ഈ വാക്ക് നമുക്കായി ദൈവം നല്കി കൊണ്ടേയിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം, “നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.” (യോഹ14: 27)

ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. (ഉല്പത്തി 15 :1)

ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. (1 ദിന 28 :20) എന്ന് സത്യവേദപുസ്തകം പറയുന്നു.

രണ്ടാമതായി സാവധാനം ആയിരിക്കുക എന്ന് കർത്താവ് പറയുന്നു. മനുഷ്യന്റെ സ്വന്തം ബുദ്ധി വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന കാരണം കൊണ്ട് സാവധാനം ആയിരിക്കുന്നത് എന്ന കാര്യം അല്പം ബുദ്ധിമുട്ടുള്ളതാണ്, പക്ഷേ നിങ്ങൾ പ്രവർത്തിക്കുന്ന സമയത്ത് നിങ്ങടെ ഭാരമെല്ലാം കർത്താവിൽ ഏൽപ്പിച്ച സാവധാനത്തിൽ ഇരിക്കുവാൻ കർത്താവു നിങ്ങളോട് പറയുന്നു.

മോശ ഇസ്രായേൽ ജനങ്ങളോട് പറഞ്ഞത് “നിങ്ങൾക്കുവേണ്ടി കർത്താവ് യുദ്ധം ചെയ്യും നിങ്ങൾ വെറുതെ ഇരിക്കും” (പുറപ്പാട് 14: 14) നിങ്ങൾ കർത്താവിന്റെ കൈയ്യിൽ സകലതും ഏൽപ്പിച്ച സാവധാനത്തിൽ പ്രാർത്ഥിക്കുക കർത്താവ് തീർച്ചയായും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും വിജയം നൽകും.

മൂന്നാമതായി മനസ്സ് തളർന്നു പോകേണ്ട എന്ന് കർത്താവ് പറയുന്നു, “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.”(യെശ്ശ 28:16) നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ. (സദൃശ്യവാക്യങ്ങൾ 24 :10) എന്ന് സത്യവേദപുസ്തകം പറയുന്നു

ദൈവ മക്കളെ പെട്ടെന്ന് നിങ്ങൾ തകർന്നു പോകുവാൻ വേണ്ടി ഉള്ള സംഭവങ്ങൾ സംഭവിക്കുമ്പോൾ തളർന്നു പോകാതിരിക്കുക, നിങ്ങളുടെ ഭാരം കർത്താവിനെ ഏൽപ്പിക്കുക, ഒറ്റയ്ക്കിരുന്ന് മനസ്സും മടുക്കുന്ന സമയത്ത് കർത്താവിന്റെ മക്കളോട് കൂട്ടായ്മ ആചരിക്കുക അവർ മുഖാന്തരം കർത്താവു നിങ്ങൾക്ക് ആശ്വാസം നൽകി നിങ്ങളെ ശക്തിപ്പെടുത്തും.

ഓർമ്മയ്ക്കായി: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്കു മനസ്സാകാതെ: അല്ല; (യെശ്ശ 30:15).

Leave A Comment

Your Comment
All comments are held for moderation.