Appam, Appam - Malayalam

ജൂലൈ 26 – ജയിക്കുന്നവൻ

“ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല (വെളി 2 :11).

നമ്മുടെ ദൈവം ജയിക്കുന്ന ക്രിസ്തുവായിരുന്നു, ലോകത്തെയും ജഡത്തെയും പിശാചിനെയും അതിജീവിച്ച് വിജയിച്ചത് പോലെ,  നിങ്ങളും വിജയിക്കുവാൻ നിങ്ങൾക്ക് കൃപ നൽകുവാൻ ശക്തമായിരിക്കുന്നു. വിജയത്തിൻ മേൽ വിജയം കൈവരിക്കുവാൻ വേണ്ടി അവൻ നിങ്ങളെ ക്ഷണിക്കുന്നു, ശക്തി മേൽ ശക്തി പ്രാപിക്കൽ എന്നത് വിശ്വാസിയുടെ അവകാശം, കൃപ മേൽ കൃപ പ്രാപിക്കൽ നിങ്ങൾക്കുള്ള വാഗ്ദാനം.

നിങ്ങളുടെ ഹൃദയത്തിൽ പിശാച് പലരീതിയിലും പരാജയത്തിന്റെ  ചിന്ത വിതയ്ക്കുവാൻ സാധ്യതയുണ്ട്. ജഡിക ആഗ്രഹം. ലോകത്തോടുള്ള മത്സരം തുടങ്ങിയവയെ നിങ്ങളുടെ ചിന്തകളിൽ കൊണ്ടുവന്ന് നിങ്ങളെ പരാജയപ്പെടുത്തുവാൻ ശ്രമിക്കും അങ്ങനെയുള്ള അവസരങ്ങളിൽ നിങ്ങൾ വിജയിക്കുന്ന ക്രിസ്തുവിൽ ചാരി നിൽക്കുക, ദൈവവചനത്തിൽ ചാരി നിൽക്കുക, ഞാൻ പറയുന്ന വചനം നിങ്ങളെ വിശുദ്ധമാക്കുമെന്ന് കർത്താവ് പറഞ്ഞു.

ദൈവവചനത്തെ നിങ്ങളുടെ ഹൃദയത്തിലും വിചാരത്തിലും ചിന്തയിലും ഓർമ്മയിലും നിലനിർത്തുക, നിങ്ങൾ എത്രത്തോളം ദൈവവചനം ധ്യാനിക്കുന്നുവോ അത്രത്തോളം ദൈവത്തിന്റെ  ശക്തി നിങ്ങളുടെ ദേഹം ദേഹി ആത്മാവിൽ കയറിപ്പറ്റും.

യിരേമ്യാവ് പ്രവാചകൻ പറയുന്നു”അതു എന്റെ അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്നു എനിക്കു വഹിയാതെയായി”.(യിരേ20:9) എന്ന് ദാവീദ് രാജാവ് പറയുന്നു”എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി (സങ്കീ  39 :3)

നിങ്ങളുടെ വായിലെ വാക്കുകളും ഹൃദയത്തിന്റെ വിചാരങ്ങളും വിശുദ്ധമായി ഇരിക്കണമെങ്കിൽ നിങ്ങളുടെ ഹൃദയത്തെ വിശുദ്ധ വചനം കൊണ്ട് നിറയ്ക്കുക ഹൃദയത്തിലെ നിറവു കൊണ്ടു വായ  സംസാരിക്കുന്നു എന്ന വചനം പറയുന്നുവല്ലോ.

ദാവീദ് തന്റെ ജീവിതത്തിൽ വിജയം കൈവരിച്ച രഹസ്യത്തെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു”ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.” (സങ്കീ 119: 11) എന്ന് രേഖപ്പെടുത്തുന്നു.

ഹൃദയത്തിൽ നിറഞ്ഞു കവിയുന്ന ദൈവ വചനം നിങ്ങളുടെ അധരങ്ങളിലും, ഓരോ ജീവിത സാഹചര്യങ്ങളിലും വിശുദ്ധിയോടെ ജീവിക്കുവാൻ  നിങ്ങളെ സഹായിക്കുന്നു അതുകൊണ്ട്  മനുഷ്യൻ സ്വയമോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. (1 പത്രോസ് 4 :2) എന്ന പത്രോസ് രേഖപ്പെ ടുത്തുന്നു.

ദൈവ മകളേ നിങ്ങളുടെ ഹൃദയത്തിൽ ദൈവവചനം നിറഞ്ഞുനിൽക്കും എങ്കിൽ നിങ്ങളുടെ സ്വപ്നം പോലും വിശുദ്ധി ആയിരിക്കും, രാത്രികാലങ്ങളിൽ ഹൃദയത്തിൽ വിശുദ്ധിയോടെ നിദ്ര ചെയ്തു കർത്താവിന്റെ ദർശനങ്ങളെ  കാണുവാൻ അത് നിങ്ങളെ സഹായിക്കും, ദൈവവചനത്തിനു പ്രധാന്യം നൽകുക വചനം വായിക്കുക ധ്യാനിക്കുക, വചന ത്തിന്റെ വെളിച്ചത്തിൽ നടക്കുക അപ്പോൾ നിങ്ങൾ അധിവിശുദ്ധി പ്രാപിച്ച വിജയമുള്ള വരായിത്തീരും.

ഓർമ്മയ്ക്കായി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” (സങ്കീ 119:105).

Leave A Comment

Your Comment
All comments are held for moderation.